രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റ് സീസൺ 6 കെടിഡിസി മാസ്കറ്റിലെ സായാഹ്ന റസ്റ്ററന്റിൽ 24 വരെ
Mail This Article
തിരുവനന്തപുരം ∙ രാമശ്ശേരി ഇഡ്‌ലി (Ramasseri idli) രുചിച്ചിട്ടുണ്ടോ? ജീവിതത്തിൽ ഒരിക്കലെങ്കിലും രുചിക്കേണ്ട രൂചിക്കൂട്ടാണ് രാമശ്ശേരി ഇഡ്‌ലി. രാമശ്ശേരി ഇഡ്ഡലി കഴിക്കാൻ ഇനി പാലക്കാട് വരെ പോകേണ്ട. ഇഡ്ഡലിയുടെ വ്യത്യസ്തമായ രുചിഭേദങ്ങൾ മതിയാവോളം ആസ്വദിക്കുവാൻ തലസ്ഥാനവാസികൾക്ക് അവസരമൊരുക്കി കെടിഡിസി.
മാസ്കറ്റ് ഹോട്ടലിൽ (KTDC Mascot Hotel) പാലക്കാട് രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റ്. ഇഡ്ഡലി ഫെസ്റ്റ് ഒക്ടോബർ19 നു വൈകിട്ട് 5 നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെടിഡിസി എംഡി ശിഖ സുരേന്ദ്രൻ ചടങ്ങിൽ പങ്കെടുക്കും. ഒക്ടോബർ 20 മുതൽ 24 വരെ കെടിഡിസി മാസ്കറ്റ് ഹോട്ടലില്‍ സായാഹ്ന ഗാർഡൻ റസ്റ്ററന്റിലാണ് രാമശ്ശേരി ഇഡ്ഡലി ഫെസ്റ്റ് നടക്കുന്നത്. വൈകിട്ട് നാലു മുതൽ രാത്രി പത്തു വരെയാണ് മേളയുടെ സമയം. പാലക്കാട് ജില്ലയിലെ രാമശ്ശേരി ഗ്രാമത്തിൽ പരമ്പരാഗത രീതിയിൽ തയാറാക്കുന്ന ഇഡ്ഡലി അവിടെ നിന്നെത്തുന്ന പാചക വിദഗ്ധരാണ് തയാറാക്കുന്നത്.
മൺപാത്രങ്ങളിൽ തയാറാക്കുന്ന രാമശ്ശേരി ഇഡ്ഡലിക്ക് പുറമേ ചക്കര പൊങ്കൽ, ചോക്ലേറ്റ് ഫ്യൂഷൻ ഇഡ്ഡലി, ഗീ േകസരി തുടങ്ങിയ മറ്റ് വിഭവങ്ങളും രുചിക്കാം. ഇഡ്ഡലി ഫെസ്റ്റിവലിൽ ഒക്ടോബർ 20 മുതൽ 24 വരെ ഉച്ചയ്ക്ക് 12 മുതൽ രാമശ്ശേരി കോംബോ പാഴ്സല്‍ വാങ്ങാം. 600 രൂപയാണ് രാമശ്ശേരി കോംബോയുടെ വില. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 0471 2318990, 9400008770