ഇതാണ് ട്രെൻഡ്! വൈറലായ കാരമല്‍ ടീ ഇങ്ങനെ ഉണ്ടാക്കൂ
Mail This Article
സോഷ്യല്‍ മീഡിയയില്‍ ഈയിടെയായി ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുന്ന വിഭവങ്ങളില്‍ ഒന്നാണ് കാരമല്‍ ടീ. പരമ്പരാഗത പാനീയമായ ചായക്കൊപ്പം, കാരമലിന്‍റെ രുചിയും ഒത്തുചേരുന്ന ഈ ചായ ഉണ്ടാക്കാനും വളരെ എളുപ്പമാണ്. സാധാരണ ചായ ഉണ്ടാക്കുന്ന അത്രയും സമയത്തിനുള്ളില്‍ത്തന്നെ സ്വാദിഷ്ടമായ കാരമല്‍ ടീയും ഉണ്ടാക്കാം.
ചേരുവകൾ
2 ടേബിൾസ്പൂൺ പഞ്ചസാര
2 കപ്പ് പാൽ
2 ടീ ബാഗുകൾ അല്ലെങ്കിൽ ചായപ്പൊടി
ഉണ്ടാക്കുന്ന വിധം
1. ആദ്യമായി കാരമൽ ഉണ്ടാക്കുകയാണ് വേണ്ടത്. ഇതിനായി ഒരു സോസ് പാന്‍ അടുപ്പത്തു വച്ച ശേഷം, പഞ്ചസാര ചേർത്ത് കാരമൽ ഉണ്ടാക്കുക. കരിഞ്ഞു പോകാതിരിക്കാനായി പതുക്കെ ഇളക്കുക.
2. പഞ്ചസാര മുഴുവനായി കാരമല്‍ ആയി മാറിയാല്‍ പാൽ ചേർത്ത് പതുക്കെ ഇളക്കുക.
3. ഇതിലേക്ക് ചായപ്പൊടി ചേര്‍ത്ത് വീണ്ടും ഇളക്കുക. കുറച്ചു സമയം കഴിഞ്ഞ് അരിച്ചെടുത്ത് കുടിക്കാം.
കാരമൽ ടീ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്. കൂടുതല്‍ രുചി കിട്ടാനായി, കാരമലിന് പുറമെ കറുവപ്പട്ട അല്ലെങ്കിൽ ജാതിക്ക പോലുള്ള മസാലകള്‍ ചേര്‍ക്കാം.
പാലൊഴിക്കാതെയും കാരമല്‍ ടീ ഉണ്ടാക്കാം. പാലിന് പകരം വെള്ളം ചേര്‍ത്താല്‍ കാരമല്‍ ബ്ലാക്ക് ടീയാകും. ഗ്രീന്‍ ടീ ഇഷ്ടമുള്ളവര്‍ക്ക് കാരമൽ ഗ്രീൻ ടീ പരീക്ഷിക്കാം. ഇതു കൂടാതെ മറ്റു ഇലകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിവിധതരം ചായകളും ഇങ്ങനെ ഉണ്ടാക്കി നോക്കാവുന്നതാണ്.