ADVERTISEMENT

തലവേദനയും ക്ഷീണവും അകറ്റി ഉന്മേഷം കിട്ടാൻ നല്ല ചൂടു ചായ ഉൗതി കുടിക്കണം. ചിലർക്ക് കൃത്യസമയത്ത് ചായ കുടിച്ചില്ലെങ്കിൽ തലവേദന ഉണ്ടാകും. ഉറക്കകുറവ് ഉള്ളവർക്കും മാനസിക പിരിമുറുക്കവും തലവേദനയും അകറ്റാൻ ബെസ്റ്റ് ചായയുണ്ട്. ഹെർബൽ ടീ. സാധാരണ തേയില ചായ അല്ല അടിപൊളി ലാവണ്ടർ ടീ. കണ്ണ് മിഴിക്കേണ്ട ആരോഗ്യത്തിൻ വളരെ നല്ലതാണ് ഈ ചായ. ലാവണ്ടർ പൂക്കളും അതിന്റെ നിറവും മണവുമൊക്കെ മിക്കവർക്കും പ്രിയമാണ്. എന്നാൽ ചായ കുടിക്കാൻ പറ്റുമോ എന്നാണോ? മിക്കവരും ഇപ്പോൾ ഈ ചായ കുടിക്കുന്നുണ്ട്.

ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും ഈ ചായ ഉപയോഗിക്കാം.ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ആന്റി ബാക്റ്റീരിയല്‍ സവിശേഷത ഉള്ളതിനാൽ മുഖക്കുരുവിനെ പ്രതിരോധിക്കുവാനും നല്ലതാണ്. ആരോഗ്യഗുണങ്ങള്‍ ഉള്ള ലാവണ്ടര്‍ ചായ ഡയറ്റിലുള്‍ത്തുന്നത് ഉത്തമമാണ്. തലവേദന ഉള്ളവര്‍ക്ക് ലാവണ്ടര്‍ ചായ ആശ്വാസം നല്‍കും. തലവേദനയുടെ പ്രശ്‌നങ്ങളെ കുറയ്ക്കാന്‍ ലാവണ്ടര്‍ ചായ പതിവായി കുടിക്കുന്നത് നല്ലതാണ്. ചായയും കാപ്പിയും ശീലമായവർക്കും ലാവണ്ടർ രുചി ഇഷ്ടമാകുമോയെന്നതു സംശയാണ്. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയതിനു ശേഷം ഇവ കുടിക്കുന്നതാണ് നല്ലത്. 

ലാവണ്ടർ ടീ ബാഗ് സൂപ്പർ മാർക്കറ്റുകളിലോ ഒാൺലൈനിലോ ലഭ്യമാണ്. തിളപ്പിച്ച വെള്ളത്തിൽ ലാവണ്ടർ ടീ ബാഗ് ചേർത്ത് 10 മിനിറ്റ് വയ്ക്കാം. ശേഷം ചായ കുടിക്കാവുന്നതാണ്. ഹെർബൽ ടീയാണിത്. ലാവണ്ടർ പൂക്കളുടെ പൂമൊട്ടുകള്‍ ഉണക്കി എടുക്കുന്നതാണിത്. കീടനാശിനികളും കളനാശിനികളും ഇല്ലാതെ ജൈവരീതിയിൽ നട്ടുവളർത്തിയ പൂക്കളാണ് ഉപയോഗിക്കുന്നത് ഉറപ്പാക്കണം.

English Summary:

Lavender Herbal Tea Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com