ADVERTISEMENT

കറികൾക്ക് വെളിച്ചെണ്ണ ചേർക്കുന്നതാണ് ഏറ്റവും സ്വാദേറുന്നത്. നല്ല നാടൻ വെളിച്ചെണ്ണയുടെ രുചിയോളം മറ്റൊന്നും വരില്ല. മീൻ വറുക്കാനാണെങ്കിലും ഇതുതന്നെയാണ് രുചി. ഇപ്പോൾ വിപണിയില്‍ പലതരം വെളിച്ചെണ്ണയും ലഭ്യമാണ്. എല്ലാം നല്ലതാണോ എന്നതാണ് മിക്കവരുടെയും ചോദ്യം. വെളിച്ചെണ്ണയിൽ മായം ചേർന്നിട്ടുണ്ടോയെന്ന് ഇനി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. അതിനിതാ ഇങ്ങനെ ചെയ്യാം.

പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കാം. മായം ചേർന്ന വെളിച്ചെണ്ണയെങ്കിൽ ചൂടാകുമ്പോൾ തന്നെ കരിഞ്ഞമണം വരും. നല്ലതെങ്കിൽ തനിനാടൻ വെളിച്ചെണ്ണയുടെ ഗന്ധമായിരിക്കും ആർക്കും മനസ്സിലാക്കാം. 

ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് 2 മണിക്കൂർ നേരം ഫ്രിജിൽ വയ്ക്കാം. മായം കലര്‍ന്ന വെളിച്ചെണ്ണയെങ്കിൽ അതിലുള്ള മായം കുപ്പിയുടെ മുകളില്‍ ദ്രവകാവസ്ഥയില്‍ നിറവ്യത്യാസത്തോടെ കാണാന്‍ സാധിക്കും. ശുദ്ധമായ വെള‍ിച്ചെണ്ണ വേഗം കട്ടിപിടിക്കുന്നതു കാണാം.

ഒരു ബൗളിൽ അൽപം വെളിച്ചെണ്ണ എടുത്തുവയ്ക്കുക. ഇതിലേക്ക് ഒരു സ്പൂൺ യെല്ലോ ബട്ടർ ചേർക്കുക. വെളിച്ചെണ്ണയുടെ നിറം മാറുന്നുണ്ടെങ്കിൽ അതു മായം കലർന്നതാണെന്ന് മനസ്സിലാക്കാം. വെളിച്ചെണ്ണയ്ക്ക് മാറ്റമൊന്നും സംഭവിച്ചില്ലെങ്കിൽ ശുദ്ധവുമാണ്.

നിങ്ങൾ സ്ഥിരമായി വെളിച്ചെണ്ണ ഉപയോഗിക്കുകയാണെങ്കിൽ, മായം കലർന്ന എണ്ണ ഒരു നിമിഷം കൊണ്ട് തിരിച്ചറിയാം. മായം കലർന്ന വെളിച്ചെണ്ണയ്ക്ക് അല്പം മഞ്ഞ നിറമുണ്ട്, ശുദ്ധമായത് ഏതാണ്ട് സുതാര്യമാണ്. ഒരു പാത്രത്തിൽ കുറച്ച് എണ്ണ ഒഴിച്ച് ഏകദേശം 10 മിനിറ്റ് നേരം വയ്ക്കാം. ഇത് സുതാര്യമാണെന്ന് തോന്നുന്നുവെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന വെളിച്ചെണ്ണ ശുദ്ധമാണെന്ന് ഇതിനർത്ഥം. കൂടാതെ, അശുദ്ധമായ വെളിച്ചെണ്ണ അല്പം മങ്ങിയതായി കാണപ്പെടും.

English Summary:

tips to check the purity of coconut oil at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com