ADVERTISEMENT

വിചിത്രമായ ഫുഡ് കോമ്പിനേഷനുകൾ ഇന്നത്തെ പുതിയ ട്രെൻഡാണ്. ചിലത് ശ്രദ്ധേയമാകുമ്പോൾ, മറ്റുചിലത് രൂക്ഷ പ്രതികരണങ്ങൾക്ക് ഇരയായിത്തീരുന്നു. അതുപോലെയൊരു വൈറൽ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. പ്രമുഖ നോർത്ത് ഇന്ത്യൻ ഡിഷായ ചോലെ ബട്ടൂരയാണ് ഇത്തവണ വിചിത്ര ഭക്ഷണ പരീക്ഷണത്തിന്റെ ഇര. വലിയ പൂരിയാണ് ബട്ടൂര, അതിനൊപ്പം നല്ല മസാലയിൽ വേവിച്ച വെള്ളക്കടലക്കറിയായ ചോലെയും, വൈകുന്നേരങ്ങളിൽ ചായയ്ക്കൊപ്പം കഴിയ്ക്കാൻ അടിപൊളിയാണീ ഡിഷ്. എന്നാൽ നല്ല ബലൂൺ പോലെ വീർപ്പിച്ച് വറുത്തുകോരിയെടുക്കുന്ന ബട്ടൂരയും കറിയും ഐസ്ക്രീം കൂട്ടി കഴിക്കാൻ എങ്ങനെയുണ്ടാകും. ഈ വിഡിയോയിൽ ചോലെ ബട്ടൂരയും ഐസ്ക്രീമും ചേർത്തുണ്ടാക്കുന്ന ഒരു ഡിഷാണ് കാണിക്കുന്നത്. 

batura-food
Image Credit: cravings/Instagram

വിഡിയോ

പഞ്ചാബിലെ തിരക്കേറിയ തെരുവുകൾ മുതൽ ഡൽഹിയുടെ ഹൃദയഭാഗം വരെ, ഇന്ത്യയുടെ എല്ലാ മേഖലകളിലും ഭക്ഷണപ്രിയയരുടെ ഇഷ്ടഭക്ഷണമാണ് ചോലെ ബട്ടൂരയെങ്കിലും ഈ പരീക്ഷണം കുറച്ച് കടന്നുപോയെന്നാണ് ഭൂരിഭാഗം അഭിപ്രായവും. വിഡിയോയിൽ ഒരു ഭക്ഷണ വിൽപനക്കാരൻ ചോലെ ബട്ടൂരയെടുത്ത് കഷ്ണങ്ങളാക്കി ഐസ്ക്രീമിന്റെ മുകളിലേക്ക് ഇടുന്നു. തുടർന്ന് അയാൾ ഐസ്ക്രീം റോളാക്കുകയും ഈ ബട്ടൂരയും അതും കൂടി മിക്സ് ചെയ്യുന്നതും കാണാം. അതിന് മുകളിലേക്ക് സവോള, പച്ചമുളക്, കാപ്സികം എന്നിവ അരിഞ്ഞതുകൂടി വിതറി അലങ്കരിക്കുന്നു. കൈയടിക്ക് പകരം, ഈ ഫ്യൂഷൻ വിഭവം കടുത്ത വിമർശനങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. 

ഭക്ഷണം ഇങ്ങനെ പാഴാക്കരുതെന്ന്  ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ദയവുചെയ്ത് ഇങ്ങനെയൊന്നും ചെയ്യരുതെന്നായിരുന്നു മറ്റുചിലരുടെ കമന്റ്. ഇതുണ്ടാക്കിയ ആൾക്ക് നരകത്തിൽ ഈ ചെയ്തിയ്ക്ക് വ്യത്യസ്ത ശിക്ഷയാകും ലഭിക്കുകയെന്നും, ഇങ്ങനെ പാപം ചെയ്തുക്കൂട്ടരുതേ എന്നും പലരും കമന്റിട്ടു. എതായാലും ചോലെ ബട്ടൂര ഐസ്ക്രീം ഭൂരിഭാഗം പേർക്കും ദഹിച്ചിട്ടില്ലെന്ന് സാരം. 

English Summary:

Chole Bhature ice cream is nothing less than nightmare on a plate. Internet reacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com