ഇത് ബ്രെഡിന്റെ പുതിയ രൂപമോ? കാഴ്ചയിൽ പൂവ് പോലെ
Mail This Article
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് ബ്രെഡ് ഒാംലറ്റ് പോലുള്ളവ. ബ്രെഡിൽ ചീസും സോസുമൊക്കെ ചേർത്താൽ അവർ കൂടുതൽ ഹാപ്പിയാണ്. സ്കൂളിലേക്കുള്ള സ്നാക്കായോ നാലുമണി പലഹാരമായോ നൽകാൻ ബ്രെഡ് കൊണ്ടൊരു അടിപൊളി ഐറ്റം ഉണ്ടാക്കാം. ഫ്ലവർ ചീസ് ഗാർലിക് ബ്രെഡ്. പേരുപോലെ തന്നെ പൂവിന്റെ ആകൃതിയിലൊരു അടിപൊളി സ്നാക്ക്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ചേരുവകൾ
ഗാർലിക് ബട്ടർ
വെളുത്തുള്ളി കുഞ്ഞായി അരിഞ്ഞത് -3 ടേബിൾസ്പൂൺ
റെഡ് ചില്ലി ഫ്ലേക്‌സ് -2ടീസ്പൂൺ
മല്ലിയില കുഞ്ഞായി അരിഞ്ഞത് -2 ടീസ്പൂൺ
പെപ്പർ, ഒരിഗാനോ -ആവശ്യത്തിന്
വെണ്ണ -1/4 കപ്പ്
ഉപ്പ് ആവശ്യത്തിന്
ബ്രെഡ് -4 സ്ലൈസ്
കോൺ, ക്യാപ്‌സിക്കും ചെറുതായി അരിഞ്ഞത്, ചീസ്
തയാറാക്കുന്ന വിധം
ഈ ചേരുവകൾ എല്ലാം നന്നായി യോജിപ്പിക്കുക. ഒരു സ്ലൈസ് ബ്രെഡ് എടുക്കുക. ഗാർലിക് ബട്ടർ സ്പ്രെഡ് ചെയുക. നാല് സൈഡും കുറച്ചായി കട്ട് ചെയുക നീളത്തിൽ. കട്ട് ചെയ്ത ഭാഗങ്ങൾ ഓവർലപ്പ് ചെയ്തു വയ്ക്കുക. നടുക്കു കോൺ, ക്യാപ്‌സിക്കും, ചീസ് വച്ച് ഒറിഗാനോ ഇടുക. പാനിൽ വെണ്ണ പുരട്ടി ചെറിയ തീയിൽ അടച്ചു വച്ച് ഒന്ന് ടോസ്റ്റ് ചെയ്തു എടുക്കാം. ഇതു പോലെ ബാക്കി ബ്രെഡ് സ്ലൈസായി ചെയ്യാം. സ്വാദിഷ്ടമായ ഫ്ലവർ ചീസ് ഗാർലിക് ബ്രെഡ് തയാർ.