ADVERTISEMENT

സസ്യാഹാരപ്രിയരുടെ പ്രിയ വിഭവങ്ങളിലൊന്നാണ് പനീർ. ചപ്പാത്തിയ്ക്കും റൊട്ടിയ്ക്കുമെല്ലാമൊപ്പം രുചികരമായ കറികൾ തയാറാക്കാം എന്നത് കൊണ്ടുതന്നെ പനീർ എല്ലാവർക്കും ഏറെ പ്രിയപ്പെട്ടത് തന്നെയാണ്. പാലുല്പന്നമായതു കൊണ്ടുതന്നെ അധികനാളുകൾ സൂക്ഷിച്ചു വയ്ക്കാൻ കഴിയുകയില്ല എന്നതാണ് പനീറിനെ സംബന്ധിച്ചുള്ള വലിയൊരു പോരായ്മ. എന്നാൽ ഇനി അക്കാര്യമോർത്തു വിഷമിക്കണ്ട. പനീർ കേടുകൂടാതെയിരിക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും കുറച്ചു നാളുകൾ സൂക്ഷിക്കാൻ സാധിക്കും.

ഫ്രീസ് ചെയ്യാം 

ആഴ്ചകളോളം പനീർ കേടുകൂടാതെയിരിക്കണമെങ്കിൽ ചെറിയ കഷ്ണങ്ങളായി മുറിച്ചതിനു ശേഷം നല്ലതു പോലെ പൊതിഞ്ഞു, ഒരു വായു കടക്കാത്ത പാത്രത്തിലോ ഫ്രീസർ ബാഗിലോ ആക്കി വയ്ക്കാവുന്നതാണ്. ഫ്രോസൺ പനീർ ആഴ്ചകളോളം കേടുകൂടാതെയിരിക്കും. പാകം ചെയ്യുന്നതിന് മുൻപ് ഫ്രീസറിൽ നിന്നുമെടുത്തു പുറത്തുവെയ്ക്കണം.

വായുകടക്കാത്ത പാത്രത്തിലാക്കാം 

വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു വായു കടക്കാത്ത പാത്രത്തിനുള്ളിലേക്ക് പനീർ മാറ്റിയതിനു ശേഷം നല്ലതു പോലെ അടച്ചു സൂക്ഷിക്കാവുന്നതാണ്. ഈർപ്പവും ബാക്ടീരിയകളും കടക്കാത്ത വിധത്തിൽ അടച്ചു വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പേപ്പർ ടവൽ ഉപയോഗിക്കാം 

പനീർ വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കുമ്പോൾ അടിഭാഗത്തായി ഈർപ്പം ഒട്ടുമില്ലാത്ത ഒരു പേപ്പർ ടവൽ കൂടി വയ്ക്കണം. അധികമുള്ള നനവിനെ വലിച്ചെടുക്കാൻ സഹായിക്കുമെന്ന് മാത്രമല്ല, എളുപ്പത്തിൽ ഉപയോഗശൂന്യമാകാതെയിരിക്കുകയും ചെയ്യും.

പൊതിയാം പ്ലാസ്റ്റിക് പേപ്പറിൽ 

പനീറിന്റെ രുചിയിലും ഗന്ധത്തിലും വ്യത്യാസം വരാതെ സൂക്ഷിക്കണമെങ്കിൽ ഈർപ്പം ഒട്ടുമില്ലാത്ത ഉണങ്ങിയ ഫോയിൽ പേപ്പറിലോ പ്ലാസ്റ്റിക് പേപ്പറിലോ പൊതിഞ്ഞു വയ്ക്കാം. ശേഷം സിപ് ലോക്ക് കവറിലാക്കി ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്.

ഉപ്പ് ചേർക്കാം 

പനീർ കേടുകൂടാതെ സൂക്ഷിക്കാനായി ചിലർ ഉപ്പ് ചേർക്കാറുണ്ട്. എന്നാൽ ആ രുചി എല്ലാവർക്കും തന്നെ ഇഷ്ടപ്പെടാൻ സാധ്യതയില്ല. അതുകൊണ്ടു താല്പര്യമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതിയാകും. ഉപ്പ് ചേർത്ത് വയ്ക്കുമ്പോൾ കുറച്ചു ദിവസങ്ങൾ കേടാകാതെയിരിക്കും.

English Summary:

Food News, Store Paneer In Fridge For Long Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com