ഈ കേരളപ്പിറവിക്ക് മലയാള തനിമകളെ ആഘോഷിച്ച് ടാറ്റാ ടീ കണ്ണന്‍ ദേവന്‍
Mail This Article
ചിന്നിചിതറി നാട്ടുരാജ്യങ്ങളായി കിടന്ന ഒരു ഭൂപ്രദേശം ദൈവത്തിന്റെ സ്വന്തം നാടായ ആധുനിക കേരളമായി മാറിയതിന്റെ നല്ലയോര്‍മ്മകള്‍ പുതുക്കുന്ന നവംബര്‍ ഒന്നിന്റെ ആഘോഷതിമിര്‍പ്പിലാണ് നമ്മുടെ സംസ്ഥാനം. കേരളമെന്നത് ഒരു ഐകീകൃത ഭൂപ്രദേശം മാത്രമല്ല പലതരം രുചികളും നാട്ടുമൊഴി വഴക്കങ്ങളും സംഗീതവും നൃത്തരൂപങ്ങളും തനത് സംസ്‌കാരങ്ങളുമൊക്കെ ഇഴചേര്‍ന്ന ഒരു ബഹുവര്‍ണ്ണചിത്രം കൂടിയാണ്. ഈ ആഘോഷവേളയില്‍ മലയാളിയെ മലയാളിയാക്കി മാറ്റുന്ന വൈവിധ്യമാര്‍ന്ന തനിമകളെയും സവിശേഷതകളെയും ആഘോഷിക്കുകയാണ് ടാറ്റാ ടീ കണ്ണന്‍ ദേവന്‍.
കേരളത്തെ വ്യത്യസ്‌തമാക്കുന്ന ഈ വൈവിധ്യങ്ങള്‍ ശരിക്ക് മനസ്സിലാകണമെങ്കില്‍ ഈ മണ്ണുമായി അത്രമേല്‍ ആത്മബന്ധം ഒരാള്‍ക്ക് ആവശ്യമാണ്. കേരളത്തിന്റെ വശ്യമനോഹരമായ പച്ചപ്പിലും ഹരിതാഭയിലും ജനിച്ച് ഇവയെല്ലാം കണ്ടും കേട്ടും വളര്‍ന്ന് നാട്ടുമൊഴികളുടെ മാധുര്യവും നുണഞ്ഞവര്‍ക്കേ കേരളമെന്ന വികാരത്തെ അത്രമേല്‍ അനുഭവിക്കാന്‍ സാധിക്കൂ. കേരളത്തിലെ പ്രാദേശികമായ ഭാഷാഭേദങ്ങളുടെ സങ്കീര്‍ണ്ണമായ ചങ്ങലക്കണ്ണികളില്‍ വാക്കുകളുടെ അര്‍ത്ഥം തന്നെ പലപ്പോഴും പലയിടങ്ങളില്‍ വ്യത്യാസപ്പെടാം.
കുരയ്‌ക്കെന്ന് പാലക്കാട് ചെന്ന് പറഞ്ഞാല്‍ അത് ചുമയാകുമെങ്കില്‍ സംസ്ഥാനത്തിന്റെ മറ്റിടങ്ങളില്‍ കുരയ്‌ക്ക് അര്‍ത്ഥം പട്ടി കുരയാണ്. എങ്ങോട്ടെങ്കിലും ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ കണ്ണൂരുകാര്‍ ചാടിക്കോ എന്ന് പറഞ്ഞാല്‍ ഉടനെ എടുത്ത് ചാടരുത്. പോകാം എന്നാണ് കണ്ണൂരില്‍ ചാടിക്കോ എന്നതിന്റെ അര്‍ത്ഥം. അതേ പോലെ മറ്റിടങ്ങളിലെ ക്ടാവ് കാളക്കിടാവോ പശുക്കിടാവോ ഒക്കെ ആണെങ്കില്‍ തൃശൂരുകാര്‍ക്ക് അത് കുട്ടികള്‍ എന്ന അര്‍ത്ഥമാണ്. ഇത്തരം ഭാഷാപരമായ സൂക്ഷ്‌മഭേദങ്ങള്‍ മനസ്സിലാകണമെങ്കില്‍ നിങ്ങളൊരു തനി മലയാളിയായെങ്കില്‍ മാത്രമേ സാധിക്കൂ.
കേരളത്തിന്റെയും മലയാളിയുടെയും ഈ പ്രദേശിക വൈവിധ്യങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയാണ് കേരളത്തില്‍ പിറന്ന് ബഹുരാഷ്ട്ര ബ്രാന്‍ഡായി വളര്‍ന്ന കണ്ണന്‍ ദേവന്‍ തങ്ങളുടെ രുചിഭേദങ്ങളിലേക്ക് എത്തിക്കുന്നത്. കണ്ണന്‍ ദേവന്‍ മലനിരകളിലെ മഴയും മണ്ണും വെയിലും ഒത്തുചേര്‍ന്ന് എങ്ങനെയാണോ കേരളീയര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രുചികരമായ കണ്ണന്‍ ദേവന്‍ ചായ ഒരുങ്ങുന്നത് ഇതേ മട്ടില്‍ മലയാളികളുടെ സൂക്ഷ്‌മമായ ചില ശീലങ്ങള്‍ അവതരിപ്പിക്കുകയാണ് ടാറ്റാ ടീ. പ്രകൃതിദത്തമായ ചേരുവകള്‍ ചേര്‍ത്ത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രുചി ചമയ്‌ക്കുന്ന അതേ സൂക്ഷ്‌മതയാണ് മലയാളികളുടെ സംസ്‌കാരത്തിന്റെ നേര്‍ത്ത ഭാവങ്ങളെ മനസ്സിലാക്കുന്നതിലും കണ്ണന്‍ ദേവന്‍ പുലര്‍ത്തിയിരിക്കുന്നത്. ഒരു മലയാളിയെ മലയാളിയാക്കുന്ന, മലയാള സത്വത്തിന്റെ അടയാളങ്ങളായ അത്തരം ചില പ്രത്യേകതകളെ കോര്‍ത്തിണക്കുകയാണ് ഇവിടെ. കേരളപ്പിറവി ദിനത്തിന്റെ ആഘോഷാരവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ അന്തരീക്ഷത്തില്‍ മലയാളിയെയും കേരളത്തെയും വേറിട്ട് നിര്‍ത്തുന്ന അത്തരം ചില പ്രത്യേകതകളിലൂടെ സഞ്ചരിക്കാം.
ചന്ദ്രനിലെ മലയാളി
ഈ ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും അവിടെയെല്ലാം നിങ്ങള്‍ക്ക് ഒരു മലയാളിയെ കാണാനാകുമെന്നാണ് വയ്‌പ്പ്. ചന്ദ്രനില്‍ പോയി ഇറങ്ങിയാലും അവിടെയും കാണും ചായക്കടയുമായി ഒരു മലയാളി എന്ന് തമാശയായി പലരും പലവുരു പറഞ്ഞിട്ടുമുണ്ട്. തമാശ മാറ്റിവച്ചാല്‍ പോലും ഇതില്‍ അല്‍പം കാര്യമുണ്ടെന്ന് ലോകത്തില്‍ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന മലയാളി സമൂഹം സാക്ഷ്യപ്പെടുത്തും. ലോകത്ത് എവിടെ പോയാലും തങ്ങളുടെ സംസ്‌കാരവും കൂടെ കൂട്ടുന്നവരാണ് മലയാളികള്‍. വിദേശത്ത് മലയാളി എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം കാണും മലയാളി കൂട്ടായ്‌മകളും ഓണാഘോഷവും വടംവലിയുമെല്ലാം. സ്വന്തം തനിമയും സ്വത്വവും നഷ്ടപ്പെടുത്താതെ ലോകത്തെ ഏതൊരു നാടും കേരളനാടാക്കി മാറ്റുന്നതാണ് മലയാളിയുടെ മാജിക്.
എന്നാല്‍ നമുക്കൊരു ചായ കുടിക്കാം
ചായ മലയാളിക്ക് വെറുമൊരു പാനീയം മാത്രമല്ല, അതൊരു ആചാരമാണ്, വികാരമാണ്. അതിപ്പൊ കടുപ്പത്തിലൊരു കട്ടന്‍ ചായ ആകട്ടെ, ഏറ്റവും പ്രിയപ്പെട്ട കണ്ണന്‍ ദേവന്‍ ചായ ആകട്ടെ, ചായ ഇല്ലാത്തൊരു ദിവസം മലയാളിയുടെ ജീവിതത്തില്‍ ഇല്ലെന്ന് പറായം. മലയാളിയും ചായയുമായുള്ള ഈ ആത്മബന്ധത്തിന് നമ്മുടെ കുടിയേറ്റത്തിന്റെ അത്രയും തന്നെ പ്രായമുണ്ടാകും.
ലോകം അംഗീകരിച്ച മലയാള സിനിമ
മലയാളികള്‍ ഏറ്റവും അഭിമാനത്തോടെ കൊണ്ടു നടക്കുന്ന ഒന്നാണ് ഈ നാടിന്റെ സിനിമ പെരുമ. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ മലയാളിക്ക് വെറും നടന്മാര്‍ മാത്രമല്ല; സ്വന്തം കുടുംബത്തിലെ അംഗങ്ങളായ ലാലേട്ടനും മമ്മൂക്കായുമൊക്കെയാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കഥാമൂല്യവും സര്‍ഗ്ഗാത്മകവുമായ സിനിമകള്‍ സൃഷ്ടിക്കപ്പെടുന്ന ഇടമായിട്ടാണ് കേരളം കണക്കാക്കപ്പെടുന്നത്. ഏത് സിനിമയാണ് മികച്ചതെന്ന വാദപ്രതിവാദമൊക്കെ മലയാളി പണ്ടേയ്‌ക്ക് പണ്ടേ വാദിച്ച് ജയിച്ച് വിട്ടതാണ്. മലയാള സിനിമയോടും താരങ്ങളോടുമുള്ള മലയാളിയുടെ സ്‌നേഹത്തിനും കൂറിനും താദാത്മ്യങ്ങളില്ല. മലയാള സിനിമ ലോകമെങ്ങും ഇന്ന് അംഗീകരിക്കപ്പെടുമ്പോള്‍ ഓരോ മലയാളിയും അതില്‍ അഭിമാനം കൊള്ളുന്നു.
വൈകുന്നേരത്തെ ചായയും കടിയും
മലയാളിക്ക് ചായ ഒരു വികാരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് അവരുടെ ആത്മാവിന്റെ ദാഹത്തെ മാറ്റുന്ന ഒന്നാണ്. ചൂടുള്ള കണ്ണന്‍ ദേവന്‍ ചായയും മോന്തി കൂട്ടത്തില്‍ ഒരു പഴംപൊരിയോ പരിപ്പുവടയോ കടിച്ച് ബൗദ്ധിക ചര്‍ച്ചകളും വാഗ്വാദങ്ങളും വാര്‍ത്തകളുടെ കൈമാറ്റവും നടത്തുന്ന മലയാളിയെ കേരളത്തിലെ ഏതൊരു നഗര, ഗ്രാമ മേഖലയിലും കാണാന്‍ സാധിക്കും. വൈകുന്നേരത്തെ ഈ ചായ സല്ലാപം മലയാളിയെ സംബന്ധിച്ച് പരസ്‌പരം ഹൃദയം തുറന്ന സംഭാഷണങ്ങള്‍ക്കുള്ള വേദിയാണ്.
സദ്യ കഴിഞ്ഞാല്‍ ചര്‍ച്ച നിര്‍ബന്ധം
വിവാഹ സല്‍ക്കാരങ്ങളില്‍ കൈ മെയ് മറന്ന് പങ്കെടുക്കുന്നവരാണ് മലയാളികള്‍. വളരെ പ്രിയപ്പെട്ടവരുടെ വിവാഹമാണെങ്കില്‍ ഭാര്യയും ഭര്‍ത്താവും കുട്ടികളും അടക്കം കുടുംബത്തിലെ എല്ലാവരും കല്യാണത്തിനെത്തും. വധൂവരന്മാരെ ആശീര്‍വദിച്ച് സമ്മാനങ്ങളെല്ലാം കൊടുത്താല്‍ പിന്നെ സദ്യ വിളമ്പുന്ന ഇടം ലക്ഷ്യം വച്ചൊരു ഓട്ടമാണ്. സദ്യയ്‌ക്ക് ആദ്യം തന്നെ നല്ലയിടം നോക്കി ഇരിക്കാന്‍ പറ്റിയാല്‍ സന്തോഷം. പച്ചടി, കി്‌ച്ചടി, പുളിശ്ശേരി, സാമ്പാര്‍ ചേര്‍ന്ന വെജിറ്റേറിയന്‍ സദ്യ മുതല്‍ മട്ടന്‍, ചിക്കന്‍, ബീഫ്, മീന്‍ എല്ലാം ചേര്‍ന്ന നോണ്‍ വെജിറ്റേറിയന്‍ സദ്യ വരെ എന്തുമേതും മലയാളിക്ക് പ്രിയം. വെജ് ആണെങ്കിലും നോണ്‍ വെജ് ആണെങ്കിലും ഭക്ഷണത്തിന് ശേഷമുള്ള ചര്‍ച്ചകള്‍ മലയാളിയെ സംബന്ധിച്ചിടത്തോളം ഒഴിച്ചു കൂടാനാകാത്തതാണ്. ഇന്നത്തെ സദ്യയിലെ അവിയല്‍ കേമമായി, പായസം പക്ഷേ നമ്മുടെ രഘുവിന്റെ കല്യാണ സദ്യയുടെ അത്ര ഒത്തില്ല, മട്ടന്‍ ബിരിയാണിക്ക് നല്ല എരിയായിരുന്നു എന്നിങ്ങനെ സദ്യയെ പറ്റിയുള്ള മലയാളിയുടെ ചര്‍ച്ചകള്‍ കല്യാണം കഴിഞ്ഞ്, ഹണിമൂണും കഴിഞ്ഞാലും നിലയ്‌ക്കാറില്ല.
ഇത്തരത്തില്‍ മലയാളിയെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അതിന് ഒരു ദിവസം തന്നെ പറ്റാതെ വരും. മലയാളിയെ മലയാളിയാക്കുന്ന പല കാര്യങ്ങളും ഒരു ഫോട്ടോ ഫ്രെയ്‌മിലാക്കിയാല്‍ അതിലൊരു പക്ഷേ, കൈയ്യിലൊരു കപ്പും അതില്‍ ആവി പറക്കുന്ന കണ്ണന്‍ ദേവന്‍ ചായയും ഉണ്ടാകുമെന്നുറപ്പ്. ഈ കേരളപ്പിറവി ദിനത്തില്‍ തനിമയും വൈവിധ്യവും നന്മകളും നിറഞ്ഞ ഈ നാടിനെ നമിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ടാറ്റാ ടീ കണ്ണന്‍ ദേവന്‍.
വിഡിയോ
ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിനെ കുറിച്ച്
ടാറ്റാ ഗ്രൂപ്പിന്റെ ഫുഡ്, ബീവറേജ് ഉത്‌പന്നങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന കണ്‍സ്യൂമര്‍ ഉത്‌പന്ന കമ്പനിയാണ് ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ്. ചായ, കാപ്പി, വെള്ളം, ആര്‍ടിഡി, ഉപ്പ്, പയര്‍, സുഗന്ധവ്യഞ്‌ജനങ്ങള്‍, പെട്ടെന്ന് പാകം ചെയ്യാവുന്നതും കഴിക്കാവുന്നതുമായ ഉത്‌പന്നങ്ങള്‍, പ്രഭാതഭക്ഷണ ധാന്യങ്ങള്‍, സ്‌നാക്കുകള്‍, മിനി മീലുകള്‍ എന്നിവയെല്ലാം കമ്പനിയുടെ ഉത്‌പന്ന പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാന്‍ഡഡ് ടീ കമ്പനിയാണ് ടാറ്റാ കണ്‍സ്യൂമേഴ്‌സ് പ്രോഡക്ട്‌സ്. ടാറ്റാ ടീ, ടെട്‌ലീ, എയ്‌റ്റ് ഓ ക്ലോക്ക് കോഫി, ടാറ്റാ കോഫി ഗ്രാന്‍ഡ്, ഹിമാലയന്‍ നാച്ചുറല്‍ മിനറല്‍ വാട്ടര്‍, ടാറ്റാ കോപ്പര്‍ പ്ലസ്, ടാറ്റാ ഗ്ലൂക്കോ പ്ലസ് എന്നിവയെല്ലാം ഇതിന്റെ മുഖ്യ പാനീയ ബ്രാന്‍ഡുകളാണ്. ഭക്ഷ്യ ബ്രാന്‍ഡുകളില്‍ ടാറ്റാ സാള്‍ട്ട്, ടാറ്റാ സമ്പന്‍, ടാറ്റാ സോള്‍ഫുള്‍, ഹിമാലയന്‍ പ്രിസേര്‍വ്‌സ്, ഹണി, സാഫ്രണ്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ 200 ദശലക്ഷം കുടുംബങ്ങളിലേക്ക് ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡ്‌ക്ട്‌സ് ഉത്‌പന്നങ്ങള്‍ എത്തുന്നു. ഇന്ത്യയിലെയും രാജ്യാന്തര വിപണികളിലെയും പ്രവര്‍ത്തനങ്ങളില്‍ നിന്ന് 13,783 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവും കമ്പനി നേടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കാം www.tataconsumer.com