ADVERTISEMENT

ശരീരഭാരം കുറയ്ക്കുമ്പോൾ, മിക്ക ആളുകളും നിരാശരാകുകയും അങ്ങനെയൊന്നും പിടിതരാത്ത കൊഴുപ്പ് കുറയ്ക്കാൻ ഏത് മാർഗവും പരീക്ഷിക്കുകയും ചെയ്യും. ഹെർബൽ ജ്യൂസുകൾ, ചായകൾ മുതൽ കഠിനമായ ഡയറ്റുകൾ വരെ, അതിൽ 'ഭക്ഷണം' ഒഴിവാക്കി രുചിയോ നിറമോ ഒന്നുമില്ലാത്ത സാലഡുകളിൽ ജവിതം ഹോമിക്കേണ്ടിവരികയും ചെയ്യാറുണ്ട്, പക്ഷേ, 'മോർണിങ് ബനാന ഡയറ്റ്' എന്നറിയപ്പെടുന്ന ഒരു ജനപ്രിയ ജാപ്പനീസ് ഭക്ഷണക്രമം ഇപ്പോൾ പലരും പരീക്ഷിച്ചുതുടങ്ങിയിരിക്കുന്നു. അത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള മാർഗ്ഗമായി ഇപ്പോൾ ആളുകൾക്കിടയിൽ മാറിയിട്ടുണ്ട്.

ജപ്പാനിൽ നിന്ന് ഉത്ഭവിച്ച ഈ മോർണിങ് ബനാന ഡയറ്റ് അതിന്റെ ഗുണനിലവാരം കാരണം രാജ്യാന്തര ശ്രദ്ധ നേടുന്നുണ്ടിപ്പോൾ. ഈ ഡയറ്റ് പ്രകാരം ഒരാളുടെ ദിവസം തുടങ്ങുന്നത് വാഴപ്പഴം കഴിച്ചുകൊണ്ടായിരിക്കും. 4 എണ്ണം വരെ കഴിയ്ക്കാം. വാഴപ്പഴത്തിനൊപ്പം, നല്ലതുപോലെ വെള്ളവും കുടിയ്ക്കണമെന്നാണ് ഡയറ്റിൽ പറയുന്നത്. ഈ ഭക്ഷണക്രമം പിന്തുടരുന്ന ഒരു വ്യക്തി, സമീകൃത ഉച്ചഭക്ഷണവും അത്താഴവും കഴിക്കണമെന്നാണ് പറയുന്നത്. സാധാരണ ഡയറ്റുകളിൽ നേന്ത്രപഴത്തെ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഈ ജാപ്പനിസ് ഡയറ്റിൽ നേന്ത്രപഴമാണ് താരം. 

banana-shake1
Image Credit: WS-Studio/shutterstock

നേന്ത്രപ്പഴം നാരുകളാലും അവശ്യ പോഷകങ്ങളാലും സമ്പന്നമാണെന്ന് നമുക്കറിയാം.പഴം കഴിയ്ക്കുന്നതിലൂടെ രാവിലെ തന്നെ നല്ല ഉൻമേഷം ലഭിക്കുന്നു. മാത്രമല്ല കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും, പ്രഭാത ബനാന ഡയറ്റ് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, അതിന്റെ ഫലപ്രാപ്തി ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാമെന്ന് പോഷകാഹാര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വാഴപ്പഴം പോഷകപ്രദമാണെങ്കിലും, പ്രഭാതഭക്ഷണത്തിന് അവയെ മാത്രം ആശ്രയിക്കുന്നത് സമീകൃതാഹാരത്തിന് ആവശ്യമായ പ്രോട്ടീനും വൈവിധ്യവും ഇല്ലാതാക്കാം. ആരോഗ്യപരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്നും വിദഗ്ധർ ശുപാർശ ചെയ്യുന്നു.

ചുരുക്കത്തിൽ മോണിങ് ബനാന ഡയറ്റ്, അമിതവണ്ണ നിയന്ത്രണം, പോഷകഗുണമുള്ള ഭക്ഷണങ്ങളുടെ ഉപഭോഗം തുടങ്ങിയ ആരോഗ്യകരമായ ചില ഭക്ഷണശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, ഏതൊരു ഭക്ഷണത്തെയും പോലെ, അതിന്റെ വിജയം ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ജീവിതശൈലി, ഉപാപചയം, ശാരീരിക പ്രവർത്തന നില എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള യാത്രയ്ക്ക് ഇത് ഒരു നല്ല തുടക്കമാകുമെങ്കിലും, ദീർഘകാല വിജയത്തിന് കൃത്യമായ വ്യായാമവും സമീകൃതവും വ്യത്യസ്തവുമായ ഭക്ഷണക്രമം ഉൾപ്പെടെയുള്ള ഒരു നല്ല സമീപനം ആവശ്യമാണ്. നിങ്ങളുടെ ഭക്ഷണക്രമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിനെയോ പോഷകാഹാര വിദഗ്ധനെയോ സമീപിക്കുക.

banana-shake
Image Credit: Northerner/shutterstock

കാലറി കൂടിയ പല ആഹാരങ്ങളും ഒഴിവാക്കി സ്മൂത്തികൾ ഇന്ന് മിക്കവരും കഴിക്കാറുണ്ട്. പഴങ്ങളും നട്സും ഒാട്സും മൊക്കെ ചേർന്ന സ്മൂത്തി നല്ലതാണ് ശരീരത്തിന്. വയറ് നിറയുകയും കൂടാതെ തടി കുറയ്ക്കാനും നല്ലതാണ്. രാവിലെ ബ്രേക്കഫാസ്റ്റ് ആയി തയാറാക്കണമെങ്കിൽ ഇത്തരം സ്മൂത്തി ആക്കിയാൽ മതി. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. 

1.ഓട്സ്- ബനാന സ്മൂത്തി

ഒരു പിടി ഓട്സ്, വാഴപ്പഴം, ഇഷ്ടമുള്ള തരം പാല്‍, ഈന്തപ്പഴം, പീനട്ട് ബട്ടര്‍ എന്നിവയാണ് ഇതിനു വേണ്ടത്. ഒരു ബ്ലെന്‍ഡറില്‍ ഇവ എല്ലാം കൂടി ഇട്ട ശേഷം, നന്നായി അടിച്ചെടുക്കുക. ശേഷം മുകളില്‍ ആവശ്യമെങ്കില്‍ കുറച്ചു കറുവപ്പട്ട പൊടി കൂടി വിതറിയ ശേഷം കഴിക്കാം.

2. ഓട്സ് 1/3 കപ്പ് 2. 

ആപ്പിൾ അരിഞ്ഞത് 1/2 കപ്പ് 3. 

ചെറുപഴം അരിഞ്ഞത് 1/2 കപ്പ് 4. 

ഈന്തപ്പഴം ( കുരു മാറ്റിയത് ) 3 എണ്ണം.

ബദാം 4 എണ്ണം 6. 

ചൂടു വെള്ളം 1 കപ്പ് 7. 

ഇളം ചൂടുള്ള പാൽ 1 കപ്പ്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് ഓട്സ്, അരിഞ്ഞു വച്ചിട്ടുള്ള ആപ്പിൾ , അരിഞ്ഞു വച്ചിട്ടുള്ള ചെറുപഴം, കുരു നീക്കം ചെയ്ത ഈന്തപ്പഴം, ബദാം എന്നിവ ചേർക്കുക. ശേഷം ഒരു കപ്പ് നല്ല ചൂടുവെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വക്കുക. അതിനു ശേഷം ഈ മിശ്രിതത്തെ ഒരു മിക്സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക. അതിനു ശേഷം ഒരു കപ്പ് ഇളം ചൂടുള്ള പാൽ കൂടെ ചേർത്ത് വീണ്ടും കുറച്ച് സമയം കൂടെ അടിച്ചെടുക്കുക.

3.• ഓട്സ് - 4 ടേബിൾസ്പൂൺ 

• ഈന്തപ്പഴം - 3-4 എണ്ണം 

• പാൽ - 1 കപ്പ്‌ .

• ഏത്തപ്പഴം (അരിഞ്ഞത്) - 1 മീഡിയം 

• പീനട്ട് ബട്ടർ (ആവശ്യമെങ്കിൽ) - 1 ടേബിൾസ്പൂൺ

• ഒരു ബൗളിൽ ഓട്സ്, ഡേറ്റ്സ്, പാൽ എന്നിവ ചേർത്ത് നന്നായി ഒന്ന് ഇളക്കി 10 മിനിറ്റ് കുതിരാൻ വയ്ക്കുക....

• ഒരു മിക്സിയുടെ ജാറിൽ ഓട്സിന്റെ മിശ്രിതവും ഏത്തപ്പഴവും പീനട്ട് ബട്ടറും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഒരു ഗ്ലാസിൽ ഒഴിച്ച് കുറച്ച് ഫ്ലാക്സ് സീടും ബദാം (അരിഞ്ഞതും)  വിതറി അലങ്കരിച്ച് എടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com