ADVERTISEMENT

പാചകം ഒരു കലയാണ്. ഭക്ഷണം ഉണ്ടാക്കാനുള്ള തയാറെടുപ്പിനൊപ്പം, അത് ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്നതും സങ്കീർണമായ പ്രവൃത്തിയാണ്. കൈപ്പുണ്യം മറ്റുള്ളവർ ആസ്വദിക്കുമ്പോഴാണ് പാചകം കലയായി മാറുന്നത്. രുചിയൂറും വിഭവങ്ങൾ വിളമ്പി, ഭക്ഷണപ്രിയരുടെ ഹൃദയം കീഴടക്കിയ ആളാണ് ഷെഫ് സുരേഷ് പിള്ള. ലോകത്തിലെ നാനാഭാഗത്തും രുചിയിടങ്ങൾ പടുതുയർത്തിയ ഈ പാചകവിദഗ്ദനെ അറിയാത്തവരില്ല. ഷെഫ് പിള്ളയുടെ റസ്റ്ററന്റിലെ മെനുവിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ചേരുവകൾ സ്നേഹവും ലാളിത്യവുമാണ്. അതുതന്നെയാണ് രുചിശ‍‍ൃംഖലയുടെ വിജയവും.

ഇപ്പോഴിതാ ഭക്ഷണപ്രേമികള്‍ക്കായി സന്തോഷവാർത്തയാണ് സുരേഷ് പിള്ള സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. തനിനാടൻ രുചിക്കൂട്ടുകളടക്കം അറബിക്കും നോർത്തിന്ത്യനും ചൈനീസ് വിഭവങ്ങളും വിളമ്പുന്ന അടിപൊളി റസ്റ്ററന്റ് ഹരിപ്പാട് ഒരുങ്ങുന്നു. പ്രിയ സുഹൃത്ത് സമീർ ഹംസയുമായി ചേർന്നാണ് ഈ പുതിയ സംരഭം തുടങ്ങുന്നത്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ ഹരിപ്പാടുള്ള എം ലാൽ സിനിപ്ലക്‌സിലാണ് പതിനൊന്നാമത്തെ ബ്രാൻഡും അൻപതാമത് പ്രൊജക്റ്റും ആർസിപി ഹോസ്പിറ്റാലിറ്റിയുടെ പുതിയ റസ്റ്ററന്റ് ഒരുങ്ങുന്നത്.

 പാർക്കിങ് സൗകര്യവും മിതമായ നിരക്കിൽ രുചിയൂറും വിഭവങ്ങളുമായി സുരക്ഷിതമായ ഹോട്ടല്‍, അതാണ് പുതിയ റസ്റ്ററന്റിന്റെ ഹൈലൈറ്റ്. ഹൈവയിലൂടെ യാത്ര ചെയ്യുന്നവർക്ക് ഇനി സുരേഷ് പിള്ളയുടെ ഈ രുചിയിടത്തിലേക്ക് എത്തിച്ചേരാം. ഇങ്ങനെയൊരു ഹോട്ടൽ ഹൈവയില്‍ തുടങ്ങണമെന്നത് നിരവധി സുഹൃത്തുക്കളുടെ ആഗ്രഹമായിരുന്നുവെന്നും സുരേഷ് പിള്ള പറയുന്നു. ഇപ്പോൾ ആ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുകയാണ്. മറ്റുള്ളവരുടെ സന്തോഷത്തിന് നമ്മള്‍ കാരണമാകുമ്പോഴാണ് ജീവിതത്തില്‍ എന്തെങ്കിലും ചെയ്തുവെന്ന് നമുക്ക് തോന്നുകയെന്ന് ഷെഫ് പിള്ള പറയുന്നു. മറ്റൊരു സന്തോഷവുമുണ്ട്. ഈ പുതിയ രുചിയിടത്തിന് അനുയോജ്യമായ പേര് നിർദേശിക്കുന്നവർക്ക് റസ്റ്ററന്റിന്റെ ഉദ്ഘാടന ദിവസം ഗംഭീര സമ്മാനവും ഒരുക്കിയിട്ടുണ്ട്. ഷെഫ് സുരേഷ് പിള്ളയുടെ ഈ പുതിയ രുചിയിടത്തിന് പേരു നിർദേശിക്കൂ, അടിപൊളി സർപ്രൈസാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഹരിപ്പാട് മാത്രമല്ല, ഈ ബ്രാൻഡ് പാലക്കാടും സേലത്തും ഉടൻ വരുന്നുണ്ട്. 

English Summary:

Food News, chef pillai new hotel in mlal cineplex haripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com