കറിവേപ്പില മാസങ്ങളോളം ഫ്രഷായി വയ്ക്കാം; ഇനി ഇങ്ങനെ ചെയ്യാം
Mail This Article
വളരെയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് കറിവേപ്പില. നല്ല ദഹനത്തിന് കറിവേപ്പില സഹായിക്കും. പലവിധത്തിൽ കറിവേപ്പില ഭക്ഷ്യയോഗ്യമാക്കാം. ജനപ്രിയമായ ഒരു പാചക ചേരുവയാണിത്. എല്ലാ കറികളിലും അവസാനമായി നല്ല സ്വാദിനും മണത്തിനും കറിവേപ്പില ചേർക്കാറുണ്ട്. കറിവേപ്പില പ്രമേഹം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും കാഴ്ചശക്തി മെച്ചപ്പെടുത്താനും ദന്ത സംരക്ഷണത്തിനും ഹൃദയം നല്ല രീതിയിൽ പ്രവർത്തിക്കാനും സഹായിക്കുന്നു. കറിവേപ്പില നീണ്ട നാൾ വാടാതെ സൂക്ഷിക്കുക എന്നത് ടാസ്കാണ്. പലരീതിയിലും ഇൗർപ്പമില്ലാതെ ഫ്രിജിൽ വച്ചാൽ ഒരുമാസത്തോളം കറിവേപ്പില കേടാകാതെ വയ്ക്കാം.
കറിവേപ്പില ആദ്യം നന്നായി കഴുകാം. ശേഷം ഒരു ബൗളിൽ വെള്ളം എടുത്തിട്ട് അതിലേക്ക് 5 സ്പൂൺ വിനാഗിരി ചേർത്ത് യോജിപ്പിക്കണം. അതില്‍ കറിവേപ്പില ഇട്ട് വയ്ക്കാം. ശേഷം മറ്റൊരു ബൗളിൽ നോർമൽ വെള്ളവും ഇടുക്കണം. വിനാഗിരി ചേർത്ത വെള്ളത്തിൽ നിന്ന് കറിവേപ്പില മറ്റേ വെള്ളത്തിലിട്ട് ഒന്നൂടെ കഴുകി എടുക്കാം. ശേഷം കറിവേപ്പില തണ്ടിൽ നിന്ന് ഉൗരി എടുത്ത് ടിഷ്യൂ പേപ്പർ കൊണ്ട് വെള്ളമയം ഒപ്പി കളയാം. ഒട്ടും വെള്ളം ഇല്ലാതെ സിബ് ലോക്ക് കവറിലിട്ട് ഫ്രിജിൽ സൂക്ഷിക്കാം. കറിവേപ്പിലയുടെ പച്ചപ്പ് നഷ്ടപ്പെടാതെ വർഷങ്ങൾ കേടുകൂടാതെ ഫ്രഷ് ആയി സൂക്ഷിക്കാം.ഇനി അതിലും എളുപ്പത്തിൽ ഒരു ഐറ്റം ഉണ്ടാക്കാം.
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന കറിവേപ്പില പൊടിയെ കുറിച്ചാണ് ഇന്നത്തെ റെസിപ്പി. സ്വാദിഷ്ടം ആരോഗ്യപ്രദം പല രീതിയിൽ കറിവേപ്പില പൊടി ഭക്ഷണത്തിൽ ഉപയോഗപ്പെടുത്താം. ഇഡലി ദോശ പിന്നെ ചോറ് അങ്ങനെ പല രീതിയിൽ ഈ കറിവേപ്പില നമ്മുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്താൻ സാധിക്കും.
വേണ്ട ചേരുവകൾ
ഉഴുന്നുപരിപ്പ് നാല് ടീ സ്പൂൺ
കടലപരിപ്പ് മൂന്ന് ടീസ്പൂൺ
ജീരകം രണ്ട് ടീസ്പൂൺ
ചുവന്ന മുളക് 12 എണ്ണം
വെളുത്തുള്ളി 12 എണ്ണം
കറിവേപ്പില ഒരു കപ്പ്
കായം ഒരു കഷണം
പുളി കുറച്ച്
ഉപ്പ് പാകത്തിന്
തയാറാക്കേണ്ട വിധം
കറിവേപ്പില കഴുകി വൃത്തിയാക്കി വാരാൻ വെയ്ക്കുക. ഒട്ടും നനവ് പാടില്ല. ഉഴുന്നു പരിപ്പ്, കടല പരിപ്പ്, ജീരകം, ചുവന്ന മുളക്, വെളുത്തുള്ളി, കറിവേപ്പില എല്ലാം പ്രത്യേകം വറുത്ത് കോരുക. അതിൽ ഉപ്പും കായവും പുളിയും ചേർത്ത് പൊടി ക്കുക ഇത്രയും അത്ഭുതകരമായ ഒരു കറിവേപ്പില അതിലും സ്വാദിഷ്ടമായ ഒരു വ്യത്യസ്തമായ പൊടി.