മില്ലറ്റുകളെ ജനപ്രിയമാക്കിയ മികച്ച വ്യവസായിക ഉല്‍പ്പന്നത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി നെസ്ലെ ഇന്ത്യ
Mail This Article
കൊച്ചി ∙ ഇന്റര്‍നാഷണല്‍ ന്യൂട്രി-സെറിയല്‍ കണ്‍വെന്‍ഷന്‍ 5.0 ല്‍ പുരസ്‌കാരം നേടി നെസ്‌ലെ ഇന്ത്യ. ‘ബെസ്റ്റ് ഇൻഡസ്ട്രി പ്രൊഡക്ട് ഇന്നവേഷൻ ഫോർ മെയിൻസ്ട്രീമിംഗ് മില്ലറ്റ്സ്’ എന്ന അംഗീകാരമാണ് നെസ്‌ലെയ്ക്ക് ലഭിച്ചത്. ന്യൂട്രിഹബ്, ഐസിഎആര്‍-ഐഐഎംആര്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം നല്കിയത്. ന്യൂട്രിഹബ്, ഐഐഎംആര്‍-ഐസിഎആര്‍ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, നയകർത്താക്കൾ, ഉത്പാദകർ, സ്റ്റാര്‍ട്ട് അപ്പുകള്‍, ചെറുകിട വ്യവസായികള്‍ എന്നിവരും ഭാഗമായി. ഭക്ഷ്യ വ്യവസായ മേഖലയിലെ മികവിനും നവീകരണത്തിനുമുള്ള നെസ്‌ലെ ഇന്ത്യയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്ന അംഗീകാരം കൂടിയാണിത്. ‘മില്ലറ്റുകളെ ജനപ്രിയമാക്കിയ മികച്ച വ്യവസായിക ഉല്‍പ്പന്നത്തിനുള്ള അവാര്‍ഡ് നേടാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. രാജ്യത്തുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പോഷകപ്രദവും ആരോഗ്യദായകവുമായ ഭക്ഷണം എത്തിക്കുകയെന്ന ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ അവാര്‍ഡ്. ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ നെസ്‌ലെ ടീം നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. മില്ലറ്റ് അടങ്ങിയ ഭക്ഷണം വിപണിയിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ബജ്‌റ അടങ്ങിയ നെസ്‌ലെ മസാല മില്ലറ്റ്, റാഗി അടങ്ങിയ നെസ്‌ലെയുടെ CEREGROW, ജോവറിന്റെ ഗുണങ്ങള്‍ അടങ്ങിയ മാഗി ഓട്‌സ് ന്യൂഡില്‍സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിക്കാന്‍ െനസ്‌ലെയ്ക്ക് കഴിഞ്ഞത്. മില്ലറ്റിന് പ്രാധാന്യം നല്‍കി 2023നെ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി പ്രഖ്യാപിക്കുന്നതിന് പിന്നില്‍ സുപ്രധാന പ്രവര്‍ത്തനം കാഴ്ചവെച്ച സര്‍ക്കാരിന് എന്റെ നന്ദി അറിയിക്കുന്നു. കോര്‍പ്പറേറ്റ് പങ്കാളിത്തത്തിലൂടെ മില്ലറ്റ് അഥവാ ‘ശ്രീ അന്ന’യെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ അംഗീകരിക്കുന്നു’’ – നെസ്‌ലെ ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സുരേഷ് നാരായണന്‍ പറഞ്ഞു. ന്യൂട്രിഹബ്, ഐസിഎആര്‍-ഐഐഎംആര്‍, പോഷക് അന്നജ് അവാര്‍ഡ് കമ്മിറ്റി എന്നിവയെ പ്രതിനീധീകരിച്ച് ന്യൂട്രിഹബ് സിഇഒ ഡോ. ബി ദായകാര്‍ റാവുവും അഭിനന്ദനം അറിയിച്ചു. ‘നെസ്ലെ ഇന്ത്യയുടെ സമര്‍പ്പണ മനോഭാവത്തിനും മില്ലറ്റ് മേഖലയില്‍ നല്‍കിയ മികച്ച സംഭാവനയ്ക്കും അഭിനന്ദനങ്ങള്‍’– എന്നാണ് അദ്ദേഹം പറഞ്ഞത്. സുസ്ഥിരവും വൈവിധ്യമാര്‍ന്നതുമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്ന സംരംഭങ്ങളാണ് നെസ്‌ലെ ഇന്ത്യ മുന്നോട്ട് വെയ്ക്കുന്നത്. പ്രത്യേകിച്ച് മില്ലറ്റിന്റെ കാര്യത്തില്‍ കര്‍ഷകരെയും പ്രാദേശിക സമൂഹങ്ങളെയും പിന്തുണച്ച് കാര്‍ഷിക മേഖലയുടെ പുരോഗതിയ്ക്ക് മികച്ച സംഭാവന നല്‍കാനും നെസ്‌ലെയ്ക്ക് സാധിക്കുന്നു.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നയൊന്നാണ് മില്ലറ്റുകള്‍ അഥവാ തിനവിളകള്‍. SDG-3 പ്രാധാന്യം നല്‍കിയത് ആരോഗ്യത്തിനും ജനക്ഷേമത്തിനുമായിരുന്നു. അതേസമയം SDG-4 മുന്‍തൂക്കം നല്‍കിയത് ഉത്തരവാദ ഉപഭോഗത്തിനും ഉല്‍പ്പാദനത്തിനുമാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനാണ് SDG-5 പ്രാധാന്യം നല്‍കിയത്. അതേസമയം നെസ്‌ലെ ഇന്ത്യയുടെ മില്ലറ്റ് അധിഷ്ടിത നയം ഭക്ഷ്യവ്യവസായമേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ സുസ്ഥിരമായ നിരവധി ഭക്ഷണ മാതൃകകള്‍ ലഭ്യമാക്കാനും ഈ നയത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.