ADVERTISEMENT

ശൈത്യകാലമാണ്, തണുപ്പ് തുടങ്ങി കഴിഞ്ഞു. ഭക്ഷണ കാര്യത്തിൽ എല്ലാവരും തന്നെയും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടേ സമയം കൂടിയാണിത്. ദിവസവും കഴിക്കുന്ന ഭക്ഷണങ്ങൾക്കൊപ്പം നട്സുകൾ കൂടി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനു ഏറെ ഗുണകരമാണ്. ദഹന പ്രക്രിയയെ എളുപ്പമാക്കുക, അതിനൊപ്പം തന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക എന്നിവയ്‌ക്കെല്ലാം നട്സ്  ശീലമാക്കാവുന്നതാണ്. ഏതൊക്കെ നട്സ് കഴിക്കണമെന്നും അവയെങ്ങനെ ശാരീരികാരോഗ്യത്തെ സഹായിക്കുമെന്നും നോക്കാം. 

ബദാം 

പ്രോട്ടീനിനാൽ സമ്പന്നമാണ് ബദാം. കൂടാതെ, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിനുകൾ പ്രധാനമായും വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പ്, ധാതുക്കളായ മഗ്നീഷ്യം, ഫോസ്‌ഫറസ്‌ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. ഇടനേരങ്ങളിൽ എണ്ണയിൽ വറുത്തതും ബേക്കറി പലഹാരങ്ങളും ഒഴിവാക്കി ബദാം ശീലമാക്കാം. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിക്കുമെന്ന് മാത്രമല്ല, ബദാമിൽ അടങ്ങിയിരിക്കുന്ന നാരുകൾ മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image Credit: Tatiana Bralnina/shutterstock
Image Credit: Tatiana Bralnina/shutterstock

ഈന്തപ്പഴം 

പ്രകൃതിദത്തമായി തന്നെ മധുരമടങ്ങിയ ഈന്തപ്പഴം മികച്ചൊരു ഊർജ്ജദായക വസ്തുവാണ്. ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ എന്നിവയെല്ലാം ഇതിലടങ്ങിയിരിക്കുന്നു. ഈന്തപ്പഴം ഇടനേരങ്ങളിൽ ഒരു സ്നാക്ക് ആയോ അല്ലാത്ത പക്ഷം സ്മൂത്തികളിലോ ഡെസേർട്ടുകളിലോ മധുരത്തിനായോ ഉപയോഗിക്കാവുന്നതാണ്.

Photo Credit: Shutterstock.com
Photo Credit: Shutterstock.com

ഉണക്കമുന്തിരി 

വലിയ അളവിൽ ഇരുമ്പും പൊട്ടാസ്യവും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഉണക്ക മുന്തിരി കഴിക്കുന്നത് ആരോഗ്യത്തിനു അത്യുത്തമമാണ്. പല വിഭവങ്ങളിലും മധുരത്തിന് പകരമായും കേക്കുകളിൽ ഒരു പ്രധാന കൂട്ടായുമൊക്കെ ഉണക്ക മുന്തിരി ഉപയോഗിക്കാറുണ്ട്.

ഉണക്ക അത്തിപ്പഴം 

ദഹനത്തെ സഹായിക്കുന്ന നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് അത്തിപ്പഴം. കൂടാതെ കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. സിറിയലുകളിലും യോഗേർട്ടിലും അല്ലാത്ത പക്ഷം ഇടനേരങ്ങളിൽ സ്നാക്ക് ആയും അത്തിപ്പഴം കഴിക്കാവുന്നതാണ്.

ആപ്രിക്കോട്ട് 

വിറ്റാമിൻ എ, പൊട്ടാസ്യം, നാരുകൾ എന്നിവയുടെ കലവറയാണ് ആപ്രിക്കോട്ട്. മധുരമുള്ളതു കൊണ്ട് തന്നെ പഞ്ചസാരയ്ക്ക് പകരമായി ഡെസ്സേർട്ടുകളിലോ സലാഡുകളിലോ ചേർക്കാവുന്നതാണ്. ചെറിയ കഷ്ണങ്ങളായി മുറിച്ചതിനു ശേഷം സാലഡുകളിൽ ഉപയോഗിക്കാം. 

വാൾനട്ട് 

ഉയർന്ന അളവിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള വാൾനട്ട് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്. ആന്റി ഓക്സിഡന്റുകളും നാരുകളും ശരീരത്തിനാവശ്യമായ ധാതുക്കളായ കോപ്പർ, മാംഗനീസ് എന്നിവയും ഇതിലടങ്ങിയിരിക്കുന്നു. ദിവസവും ഒരു കൈപിടി അളവിൽ വാൾനട്ട് കഴിക്കുന്നത് ആരോഗ്യത്തിനു ഏറെ ഗുണകരമാണ്.

ഈന്തപ്പഴവും ബദാമും നട്സും ചേർന്ന രുചി 

വെള്ളത്തിൽ കുതിർത്ത നട്സും ബദാമും കഴിക്കാത്ത കുട്ടികൾക്ക് മിൽക്ക് ഷേക്ക് തയാറാക്കി നൽകിയാലോ?

ചൂട് പാൽ - 1/2 കപ്പ്‌
• ഈന്തപ്പഴം - 10 എണ്ണം  
• ബദാം - 15 എണ്ണം  
• അണ്ടിപ്പരിപ്പ് - 10 എണ്ണം
• തണുത്ത പാൽ - 2 കപ്പ്‌  
• കസ്കസ് - 1 ടേബിൾസ്പൂൺ 
• ചെറുതായി മുറിച്ച നട്സ് - കുറച്ച്

തയാറാക്കുന്ന വിധം

ചൂട് പാലിൽ ഈന്തപ്പഴം, ബദാം, അണ്ടിപ്പരിപ്പ്,  എന്നിവ കുതിർത്ത് വയ്ക്കാം. ഇത് തണുത്ത പാലും ചേർത്തു മിക്സിയിൽ അടിച്ചെടുക്കാം. ചെറുതായി മുറിച്ച നട്സ്, കസ്കസ് എന്നിവ ചേർത്തു വിളമ്പാം. ആർക്കും ഇഷ്ടമാകും ഈ ടേസ്റ്റി ഹെൽത്തി ഷേക്ക്.

English Summary:

Health Benefits of Nuts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com