ADVERTISEMENT

പാചക വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് നടി ഖുശ്ബു സുന്ദര്‍. താന്‍ ഉണ്ടാക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച വിഭവം എന്ന് വീട്ടുകാര്‍ പറയുന്നത് ഇതാണ് എന്ന് ഖുശ്ബു പറയുന്നു. സ്വര്‍ണനിറത്തിലുള്ള ഒരു വിഭവം അടുപ്പില്‍ വച്ച് ഇളക്കുന്ന വിഡിയോയില്‍, ഇത് എന്താണെന്ന് പറയാന്‍ ആരാധകരോട് ഖുശ്ബു ആവശ്യപ്പെടുന്നു. നടിമാരായ ദീദി നീലകണ്ഠന്‍, അതിദി റാവു ഹൈദരി എന്നിവര്‍ ഇതിനടിയില്‍ കമന്റ് ചെയ്തതും കാണാം. രണ്ടാമത് പങ്കുവച്ച ഒരു ഫോട്ടോയില്‍ ഈ വിഭവം ബദാം കേക്കാണ് എന്ന് നടി പറയുന്നുണ്ട്. 

ആര്‍ക്ക് വേണമെങ്കിലും വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് ബദാം കേക്ക്. വളരെക്കുറച്ച് ചേരുവകളും സമയവും മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ബദാം കേക്ക് ഉണ്ടാക്കാം

ആവശ്യമായ ചേരുവകള്‍

ബദാം, രാത്രി മുഴുവന്‍ കുതിർത്ത് തൊലികളഞ്ഞത് - 1½ കപ്പ്
 ശുദ്ധമായ നെയ്യ് - ½ കപ്പ് + 2 ടേബിൾസ്പൂൺ 
റവ - ⅓ കപ്പ് 
കുങ്കുമപ്പൂവ് - ഒരു വലിയ നുള്ള് 
പാല്‍ - 1 കപ്പ് 
പഞ്ചസാര - 1¼ കപ്പ്. 

തയാറാക്കുന്ന വിധം

- ബദാം ഒരു ഇലക്ട്രിക് ചോപ്പറിൽ ഇട്ട് പരുക്കനായി പൊടിച്ചെടുക്കുക

- ഒരു നോൺ സ്റ്റിക്ക് പാനിൽ ½ കപ്പ് നെയ്യ് ചൂടാക്കുക. റവ ചേർത്ത് ഇളം സ്വർണ്ണ നിറമാകുന്നതുവരെ വറുക്കുക. ബദാം മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. മിശ്രിതം ഇളം സ്വർണ്ണ നിറമായി നല്ല മണം വരുന്നതുവരെ ഇളക്കുക.

- ഇതിലേക്ക് 1 കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കുക. കുങ്കുമപ്പൂവ് കൂടി ചേർത്ത് വീണ്ടും ഇളക്കുക. 

- ഇനി ഇതിലേക്ക് പാൽ ചേർത്ത് ഇളക്കി മിശ്രിതം കട്ടിയാകുന്നതുവരെ വേവിക്കുക. ½ കപ്പ് വെള്ളം ചേർത്ത് ഇളക്കി 2-3 മിനിറ്റ് വേവിക്കുക, ഇടയ്ക്കിടെ ഇളക്കുക. 

- പഞ്ചസാര ചേർത്ത് ഇളക്കുക. പഞ്ചസാര ഉരുകി കട്ടിയാകുന്നതുവരെ വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കണം. 

- ബാക്കിയുള്ള നെയ്യ് വശങ്ങളിൽ ഒഴിക്കുക, ഇളക്കുക, തീ ഓഫ് ചെയ്യുക

- ഇങ്ങനെ തയ്യാറാക്കിയ ബദാം ഹല്‍വ, ഒരു സെർവിംഗ് ബൗളിലേക്ക് മാറ്റുക. കഷണങ്ങളാക്കിയ ബദാം കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പുക.

English Summary:

Actress Kushboo Cooking Almond Cake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com