ADVERTISEMENT

ഉരുളക്കിഴങ്ങ് ഉപയോഗിച്ച് പലതരം വിഭവങ്ങൾ തയാറാക്കാറുണ്ട്. കറിയായും മെഴുക്കുപുരട്ടിയായും തുടങ്ങി പലതരം സ്നാക്കുകൾ വരെ ഉണ്ടാക്കാൻ കഴിയുന്ന വിശേഷപ്പെട്ട പച്ചക്കറികളിൽ ഒന്നാണിത്. ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുന്നതിനായി പലരും പല മാർഗങ്ങളാണ് പിന്തുടരുന്നത്. ചിലർ തൊലി കളയാതെ വെള്ളത്തിലിട്ടു പുഴുങ്ങിയെടുക്കുമ്പോൾ ചിലർ ചെറു കഷ്ണങ്ങളായി മുറിച്ചാണ് ഉരുളകിഴങ്ങ് പാകപ്പെടുത്തിയെടുക്കുന്നത്. ഉരുളക്കിഴങ്ങ് പുഴുങ്ങുമ്പോൾ ആ വെള്ളത്തിൽ വിനാഗിരി കൂടി ചേർക്കുന്ന പതിവ് ചിലർക്കുണ്ട്. എന്തിനാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നറിയാമോ?

പ്രധാനമായും രണ്ടു തരത്തിലുള്ള ഉരുളക്കിഴങ്ങുകളാണ് നമുക്ക് വിപണിയിൽ നിന്നും ലഭിക്കുന്നത്. ചിലതിൽ കൂടിയ അളവിൽ അന്നജം അടങ്ങിയിരിക്കുമ്പോൾ ചിലതിൽ  അന്നജത്തിന്റെ അളവ് കുറവായിരിക്കും. കൂടിയ അളവിൽ അന്നജമടങ്ങിയ ഉരുളക്കിഴങ്ങാണ് വേവിച്ചതിനു ശേഷം പൊടിച്ച് വിഭവങ്ങൾ തയാറാക്കാനും അതുപോലെ തന്നെ സൂപ്പ് തയാറാക്കാനുമൊക്കെ ഉത്തമം. എന്നാൽ സാലഡുകളും കറികളുമൊക്കെ തയാറാക്കാനായി അന്നജം കുറവുള്ള ഉരുളക്കിഴങ്ങ് മതിയാകും. 

മിക്ക പാചക വിദഗ്ധരും ഉരുളക്കിഴങ്ങ് പുഴുങ്ങുമ്പോൾ അതിനൊപ്പം തന്നെ കുറച്ച് വിനാഗിരി കൂടി ചേർക്കുന്നത് കാണാം. ഉരുളക്കിഴങ്ങ് വെന്തു പാകമായി കഴിയുമ്പോഴും പൊടിഞ്ഞു പോകാതിരിക്കാനും ആദ്യരൂപം തന്നെ നിലനിർത്താനുമാണ് ഇത്തരത്തിൽ വിനാഗിരി ചേർക്കുന്നത്. മുട്ട പുഴുങ്ങുമ്പോൾ ആ വെള്ളത്തിനൊപ്പം ഉപ്പ് ചേർക്കുന്നതിന് സമമാണ് ഇവിടെ വിനാഗിരി ചേർക്കുന്നത്. ആസിഡ് ചേരുമ്പോൾ വെള്ളത്തിന്റെ പി എച്ച് ലെവൽ ഉയരുന്നു. 

ഉരുളക്കിഴങ്ങ് പുഴുങ്ങുന്നതിനായി എടുക്കുന്ന വെള്ളത്തിൽ ഏതു വിനാഗിരി വേണമെങ്കിലും ചേർക്കാവുന്നതാണ്. സാധാരണ കാണുന്ന വെള്ള വിനാഗിരിയോ റെഡ് വൈൻ വിനാഗിരിയോ ആപ്പിൾ സിഡർ വിനാഗിരിയോ തുടങ്ങി ഏതും ഉപയോഗിക്കാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അര കിലോ ഉരുളക്കിഴങ്ങാണ് പുഴുങ്ങുന്നതിനായി എടുക്കുന്നതെങ്കിൽ അതിനൊപ്പം അര കപ്പ് വിനാഗിരിയും ഒരു ടേബിൾ സ്പൂൺ ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് പ്രെഷർ കുക്കറിൽ രണ്ടു മുതൽ മൂന്നു വിസിൽ വരുന്നതു വരെ വേവിച്ചെടുക്കാം. സോസ്പാനിലാണ് പുഴുങ്ങുന്നതങ്കിൽ ഇരുപതു മുതൽ ഇരുപത്തിയഞ്ചു മിനിട്ട് വരെ മീഡിയം തീയിൽ വെച്ച് വേവിച്ചെടുക്കാവുന്നതാണ്.

English Summary:

why you should add vinegar while boiling potatoes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com