ADVERTISEMENT

കോട്ടയം ∙ നാവിൽ രുചിയൂറും വിഭവങ്ങളുമായി റബർ ടൗൺ റൗണ്ട് ടേബിൾ 121 നടത്തുന്ന ഭക്ഷ്യമേള നാളെ മുതൽ 28 വരെ നാഗമ്പടം മൈതാനിയിൽ നടക്കും. നാളെ വൈകിട്ടു 6.30നു കലക്ടർ വി.വിഘ്നേശ്വരി ഉദ്ഘാടനം ചെയ്യും. അമേരിക്കൻ, അറബിക്, ചൈനീസ്, തായ്, ഇറാനിയൻ തുടങ്ങിയ വിദേശരുചികളും കുട്ടനാടൻ, കുമരകം വിഭവങ്ങളും വിളമ്പുന്ന 22 ഭക്ഷണശാലകൾ മേളയിലുണ്ട്. ജൂസ്, കേക്ക് എന്നിവയുടെ 28 ഇടങ്ങളുമുണ്ടാകും. 300 തരം വിഭവങ്ങൾ ഭക്ഷ്യമേളയിലെത്തി രുചിക്കാം.

കൂടാതെ വാഹനങ്ങളുടെ പ്രദർശനത്തിന് 12 സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. ഒരേസമയം 1000 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള വിശാലമായ ഫുഡ്കോർട്ട് സൗകര്യവുമുണ്ടാകും.

food-kottayam
Representative image-Photo Credit: Depiction Images/Shutterstock

ഭിന്നശേഷി കുട്ടികളുടെ സ്കൂളായ പാറേച്ചാൽ റൗണ്ട് ടേബിൾ സ്കൂളിന്റെ ധനശേഖരണാർഥം നടത്തുന്ന ഭക്ഷ്യമേളയിൽ 100 രൂപയാണു പ്രവേശന ഫീസ്. വൈകിട്ട് 4 മുതൽ രാത്രി 10.30 വരെയാണു പ്രവേശനം. ദിവസവും വൈകിട്ട് കലാപരിപാടികളുണ്ടാകും.

ഇൻഡോർ സ്റ്റേഡിയത്തിലും നാഗമ്പടം മൈതാനത്തും സൗജന്യ വാഹന പാർക്കിങ് ക്രമീകരിച്ചിട്ടുണ്ട്. സമാപന സമ്മേളനം 28നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്നും കോട്ടയം റബർ ടൗൺ റൗണ്ട് ടേബിൾ 121 ചെയർമാൻ സിറിൽ ഫ്രാൻസിസ്, ട്രഷറർ ആൻസൻ അലൻ, ഫുഡ് ഫെസ്റ്റ് കൺവീനർ വിവേക് തോമസ്, സ്റ്റെവിൻ ജോസഫ് എന്നിവർ അറിയിച്ചു.

English Summary:

Food Fest in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com