ADVERTISEMENT

വീടുകളിൽ എപ്പോഴുമുണ്ടാകും വിനാഗിരി. അച്ചാറിനും സാലഡിനും ചില വിഭവങ്ങൾക്കും ഉപയോഗിക്കുന്ന വിനാഗിരിക്ക് മറ്റു ചില പ്രയോജനങ്ങളും ഉണ്ട്.

സ്റ്റെയിൻലെസ് സ്റ്റീൽ ക്ലീനർ
സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങളും പ്രതലങ്ങളും വൃത്തിയാക്കാനും തിളങ്ങാനും വിനാഗിരി സഹായിക്കും. തുല്യ അളവിൽ വെള്ളവും വിനാഗിരിയും കലർത്തിയ ലായനി കൊണ്ട് ഒന്നു തുടച്ചുകഴുകി നോക്കൂ, സ്റ്റീൽ പാത്രങ്ങളും അടുക്കള പ്രതലവുമെല്ലാം വെട്ടിത്തിളങ്ങും.

മൈക്രോവേവ് ക്ലീനർ
 
ഒരു ബൗൾ വിനാഗിരി മൈക്രോവേവിൽ ഏതാനും മിനിറ്റ് ചൂടാക്കുക. തുടർന്ന് അത് ഉപയോഗിച്ച് മൈക്രോവേവിന് ഉൾവശവും അതിൽ ഉപയോഗിക്കുന്ന പാത്രങ്ങളും വൃത്തിയാക്കാം. 

പഴങ്ങളും പച്ചക്കറികളും കഴുകാം
നേർപ്പിച്ച വിനാഗിരി പഴങ്ങളും പച്ചക്കറികളും കഴുകാനും കീടനാശിനികളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ഉപയോഗിക്കാം.

ഡ്രെയിൻ ക്ലീനർ
 
അടുക്കളയിൽ നേരിടുന്ന വെല്ലുവിളികളിൽ ഒന്ന് സിങ്കിൽ വെള്ളം കെട്ടുന്നതാണ്. വിനാഗിരിയും ബേക്കിങ് സോഡയും സംയോജിപ്പിച്ച് ഒഴിക്കുന്നത് സിങ്കിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും തടസ്സമുണ്ടെങ്കിൽ അത് മാറ്റാനും സഹായിക്കും. 

പ്രാണിശല്യത്തിൽനിന്നു രക്ഷ
പ്രാണികളുടെ ശല്യത്തിൽനിന്നു രക്ഷപ്പെടാനും വിനാഗിരി നല്ലതാണ്. പ്രാണികളുടെ കടിയേറ്റാൽ വിനാഗിരി പുരട്ടുന്നത് ചൊറിച്ചിലും വീക്കവും കുറയ്ക്കാൻ സഹായിക്കും. 

ഫാബ്രിക് സോഫ്റ്റ്നർ
തുണി കഴുകുമ്പോൾ മൃദുത്വം ലഭിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ഫാബ്രിക് സോഫ്‌റ്റനറായി വിനാഗിരി ഉപയോഗിക്കാവുന്നതാണ്.  വസ്ത്രങ്ങൾ കഴുകുന്നതിനൊപ്പം ഒരൽപം വിനാഗിരി ചേർക്കുക, ഇത് ഡിറ്റർജന്റിന്റെ അവശിഷ്ടങ്ങൾ നീക്കംചെയ്യാനും സഹായിക്കുന്നു.

കറ മാറ്റാം
വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ നീക്കാനായി, അത് കഴുകുന്നതിന് മുമ്പ് കുറച്ച്  വിനാഗിരി ആ പാടുകളിൽ മൃദുവായി പുരട്ടുക. വളരെ പെട്ടെന്നു കറകൾ മാഞ്ഞുപോകുന്നത് കാണാം. 

മുടിയും തൊണ്ടയും

വിനാഗിരി നമ്മുടെ ആരോഗ്യസംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്. മുടിയുടെ തിളക്കം കൂട്ടാനും അഴുക്കുനീക്കം ചെയ്യാനും വിനാഗിരിയും വെള്ളവും ചേർത്ത ലായനി കൊണ്ട് കഴുകിയാൽ മതി. അതുപോലെ തൊണ്ടവേദനയ്ക്ക് ഒരു ടീസ്പൂൺ വിനാഗിരിയും ഒരു നുള്ള് ഉപ്പും ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി ഗാർഗിൾ ചെയ്താൽ ഒരു പരിധിവരെ വേദന ശമിപ്പിക്കാൻ സഹായിക്കും. 

English Summary:

Kitchen Tips and Hacks: Cooking with Vinegar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com