ADVERTISEMENT

ഏതൊരു മധുരപ്രിയരെയും പ്രത്യേകിച്ച് ഐസ്ക്രീം ഇഷ്ടപ്പെടുന്നവരെ കൊതിപ്പിക്കുന്ന ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി. കഠിനമായ വ്യായാമങ്ങളും വർക്ക് ഔട്ടുകളും ഉണ്ടെങ്കിലും താൻ അതിനൊപ്പം തന്നെ ഇഷ്ടപ്പെട്ട വിഭവങ്ങൾ കഴിക്കുന്നതിനു ഒട്ടും മടിക്കുന്നില്ലെന്നു സാക്ഷ്യപ്പെടുത്തുകയാണ് താരം. ഒരു ബക്കറ്റ് നിറയെ പല ഫ്ലേവറുകളിലുള്ള ഐസ്ക്രീമും കൂടെ മഞ്ഞ നിറത്തിലുള്ള ജിലേബിയും ഒരു പാത്രത്തിൽ റിമിയുടെ മുമ്പിലായി നിരത്തി വച്ചിരിക്കുന്നത് കാണാവുന്നതാണ്.  

ചെന്നൈയിലെ സംഗീത റസ്റ്ററന്റിൽ നിന്നുമാണ് ഏറെ വ്യത്യസ്തമായ രീതിയിൽ വിളമ്പിയിരിക്കുന്ന ഐസ്ക്രീം റിമി രുചിച്ചു നോക്കുന്നത്. ബക്കറ്റ് ബിരിയാണി പോലെ ഇവിടെ ഐസ്ക്രീം നൽകിയിരിക്കുന്നത് ബക്കറ്റിലാണ്. പല ഫ്ലേവറുകളിലുള്ള ഐസ്ക്രീമുകൾ ബക്കറ്റിൽ നിറച്ചിട്ടുണ്ട്. പിന്നെ താരം പരിചയപ്പെടുത്തുന്ന  മറ്റൊരു സ്പെഷൽ ഐറ്റം നല്ല ചൂടൻ ജിലേബിയും അതിനൊപ്പം കഴിക്കാൻ നല്ല തണുത്ത ഐസ്ക്രീമുമാണ്. മഞ്ഞ നിറത്തിലുള്ള ജിലേബി ഐസ്ക്രീമിൽ മുക്കി കഴിക്കുമ്പോൾ രുചി അതിഗംഭീരമാണെന്നാണ് റിമിയുടെ അഭിപ്രായം. തേൻ പോലെ മധുരമെന്നാണ് ജിലേബി കഴിച്ചതിനു ശേഷം താരം പറയുന്നത്. 

റിമി ടോമി പങ്കുവച്ച വിഡിയോയുടെ താഴെ നിരവധി പേരാണ് രസകരമായ കമെന്റുകൾ എഴുതിയിരിക്കുന്നത്. ''റിമി നമ്മളെ കൊതിപ്പിച്ചു കഴിക്കും. ശേഷം നേരെ ജിമ്മിലോട്ട്. ഇത് കണ്ട് കൊതിമൂത്ത നമ്മൾ പോയി കഴിക്കും ശേഷം മൂന്നു നാല്  കിലോ കൂട്ടും''. എന്നൊരാൾ എഴുതിയപ്പോൾ ആ ചൂട് ജിലേബിയും ഐസ് ക്രീമും കൂടിയ കോംബോ രുചികരമെന്നാണ് സുഹൃത്തായ ചലച്ചിത്ര താരം സാധികയുടെ കമന്റ്. റിമി വീണ്ടും തടി കൂട്ടുമോ എന്നുള്ള ആശങ്കയും ചിലർ പങ്കുവച്ചിട്ടുണ്ട്. എന്ത് തന്നെയായാലും ജിലേബിയും ഐസ്ക്രീമും ചേരുന്ന ആ കോംബോ മാത്രമല്ല, ബക്കറ്റ് ഐസ്ക്രീമും അതീവ രുചികരമാണെന്നാണ് റിമി ടോമി പറയുന്നത്.

English Summary:

Rimi Tomy Shares Special Icecream Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com