ADVERTISEMENT

രസം ഭയങ്കര ഇഷ്‌ടമാണ്. പക്ഷേ അതിലെ തക്കാളിയും വെളുത്തുള്ളിയും കുരുമുളകും പുളിയുമെല്ലാം ചേരുന്ന കൂട്ടുകൾ കഴിക്കാൻ ഇഷ്‌ടമല്ല. അതിന്റെ രുചി എന്നാൽ വേണം താനും. ഇങ്ങനെയുള്ള ഒരാളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്ക‌ല്ലെന്നും ചുറ്റുമുള്ള പലരും ഇതേ വികാരം പങ്കുവയ്ക്കുന്നവരാണെന്നും തെളിയിക്കുകയാണ് ഇൻസ്‌റ്റഗ്രാമിൽ വൈറലായ ഒരു വിഡിയോ. 

രസത്തിൽ നിന്നും തക്കാളിയും താളിച്ചു ചേർത്ത പല കൂട്ടുകളും അരിച്ചു നീക്കുന്ന ഒരു കുട്ടിയുടെ വിഡിയോയാണ് 25 ദശലക്ഷം വ്യൂകളും ഏഴേ കാൽ ലക്ഷത്തോളം ലൈക്കുകളും നേടി സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. 'ദ ലെജൻഡ് ഇൻ അവർ ഹൗസ്' എന്ന അടിക്കുറിപ്പോടെ കുട്ടിയുടെ അമ്മ തന്നെയാണ് " sowseelya_ pedamallu എന്ന ഇൻസ്‌റ്റാഗ്രാം പേജിലൂടെ വിഡിയോ പങ്കു വച്ചത്. ആരെല്ലാം രസം ഇങ്ങനെ കഴിക്കാറുണ്ടെന്നും അമ്മ അടിക്കുറിപ്പിൽ ചോദിക്കുന്നു. ഇത് സംബന്ധിച്ച തങ്ങളുടെ അനുഭവങ്ങളും സരസമായ അഭിപ്രായങ്ങളുമായി നിരവധി പേരാണ് പോസ്റ്റിന്റെ കമൻ്റ് ബോക്‌സിലെത്തിയത്. 

തന്റെ നാലു വയസ്സുകാരി മകൾ ആഹാരത്തിലെ പച്ചക്കറികളും പഴങ്ങളുമെല്ലാം കഴിക്കുന്നതിൽ അഭിമാനം കൊള്ളുന്നതായി മറ്റൊരമ്മ കമന്റായി കുറിച്ചു. പിതാവ് ഇങ്ങനെ ചെയ്യുന്നത് കണ്ടാണ് താൻ വളർന്നർന്നതെന്നും അതിന് അമ്മ സ്ഥിരമായി വഴക്ക് പറഞ്ഞിരുന്നതായും മറ്റൊരു വ്യക്ത‌ിയും ചൂണ്ടിക്കാട്ടി. പലർക്കും ഈ വിഡിയോ തങ്ങളുടെ കൂട്ടിക്കാലത്തിന്റെ ഓർമപ്പെടുത്തലായെന്ന് കമൻ്റുകൾ സൂചിപ്പിക്കുന്നു. ഉപ്പുമാവിൽ നിന്ന് കടുക് എങ്ങനെ നീക്കം ചെയ്തെടുക്കാമെന്നായിരുന്നു ഒരു രസികന്റെ സംശയം. എന്നാൽ തക്കാളിയും ഈ കൂട്ടുകളൊന്നുമില്ലാത്ത രസം എന്ത് രസമാണെന്ന് പരിഭവിച്ചവരും ഉണ്ട്. എല്ലാം കൂടി പാകം ചെയ്‌ത്‌ ബ്ലെൻഡ് ചെയ്‌ത്‌ കൊടുത്താൽ രുചിയും പോഷണങ്ങളും നിലനിർത്താമെന്ന് മറ്റൊരു ഇൻസ്‌റ്റാഗ്രാം ഉപയോക്‌താവും നിർദേശിച്ചു.

English Summary:

Viral Video Of Boy Straining Tomato And Tadka From Rasam Gets 25 Million Views

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com