ADVERTISEMENT

കടുത്ത ചൂടിൽ വലയുകയാണ് മനുഷ്യരും ഒപ്പം മറ്റു ജീവജാലങ്ങളും. ധാരാളം വെള്ളം കുടിക്കുക എന്നതു മാത്രമാണ് ശരീരത്തെ തണുപ്പിക്കാനുള്ള പോംവഴി. അതിനൊപ്പം തന്നെ ചില ഭക്ഷണങ്ങൾ കൂടി ഡയറ്റിൽ ഉൾപ്പെടുത്തിയാൽ ചൂടിനെ പ്രതിരോധിക്കാൻ കഴിയും. ഒരേസമയം ശരീരത്തിന് തണുപ്പും അതിനൊപ്പം തന്നെ പോഷക ഗുണങ്ങളും പ്രദാനം ചെയ്യുന്ന ചില വിഭവങ്ങൾ പരിചയപ്പെടാം. വേനലിലുടനീളം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിനേറെ ഗുണകരമാണ്. 

തണ്ണിമത്തൻ

watermelon-mojito

വേനൽക്കാലത്ത് സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് തണ്ണിമത്തൻ. 90 ശതമാനത്തോളം ജലം അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ ചൂട് കൂടിയ കാലാവസ്ഥയിൽ കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണിത്. വിറ്റാമിനുകളായ സി, എ, പൊട്ടാസ്യം എന്നിവ തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ ജലാംശം നിലനിർത്തുക, ശരീരം തണുപ്പിക്കുക എന്നിവയ്‌ക്കെല്ലാം തണ്ണിമത്തൻ ശീലമാക്കാവുന്നതാണ്.

സംഭാരം

ഇഞ്ചിയും ചെറിയുള്ളിയും കറിവേപ്പിലയും ചേർത്ത് മോര് കൊണ്ട് തയാറാക്കുന്ന സംഭാരം ദാഹം തീർക്കാൻ ഉത്തമമാണ്. കടുത്ത ചൂടിനെ തുടർന്നുണ്ടാകുന്ന നിർജലീകരണത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഈ പാനീയത്തിനു കഴിയും. 

cucumber

കുക്കുമ്പർ

ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ചൂടിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കുക്കുമ്പർ. ജലാംശം കൂടുതലുണ്ടെന്നതും എന്നാൽ കലോറി വളരെ കുറവാണെന്നതും കുക്കുമ്പറിനെ ജനപ്രിയമാക്കുന്ന ഘടകമാണ്. സാലഡുകളും ജ്യൂസുകളും തയാറാക്കി ഈ പച്ചക്കറിയെ ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്.

ഇളനീർ

ഗുണങ്ങൾ ഏറെയുള്ള, പ്രകൃതിയുടെ വരദാനമെന്നു തന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന ഒന്നാണ് ഇളനീർ. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നീ ധാതുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിന് ആവശ്യമായ ജലാംശം നൽകുക, ശരീര താപനിലയെ നിയന്ത്രിക്കുക തുടങ്ങിയ ധാരാളം ഗുണങ്ങൾ ഇളനീരിനു സംഭാവന ചെയ്യാൻ കഴിയും.

തൈര്

മികച്ചൊരു പ്രോബയോട്ടിക് ആണ് തൈര്. ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനൊപ്പം തന്നെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും തൈര് കഴിച്ചാൽ മതിയാകും.  

English Summary:

Best Summer Foods To Keep Your Body Cool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com