ADVERTISEMENT

അടുക്കളയിലെ പുതുമുഖങ്ങൾക്ക് പാചകമെന്നത് എപ്പോഴും കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആദ്യമുണ്ടാക്കിയ വിഭവങ്ങൾ പാളിപോയിട്ടുണ്ടെങ്കിൽ പ്രത്യേകിച്ച് പറയുകയും വേണ്ട. അളവുകൾ അറിയാതെ കൂടുതലുണ്ടാക്കിയും കരിഞ്ഞു പോയും മസാലകൾ കൂടുതലായി ചേർത്തുമൊക്കെ ചിലപ്പോൾ തയാറാക്കാൻ ശ്രമിച്ച വിഭവത്തിൽ പരാജയം സംഭവിക്കാം. എന്നാൽ പ്രധാന കൂട്ട് തന്നെ കാണാതെ പോയ ഒരു കഥ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയതാരം ദീപിക പദുകോൺ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തന്നെ ''അമ്മ അടുക്കളയിൽ കയറാൻ അനുവദിക്കാത്തതിന്റെ'' കാരണം വെളിപ്പെടുത്തിയിരിക്കുന്നത്. വിഡിയോയില്‍ ദീപിക പാചകം ചെയ്യുന്നതും 'അമ്മ എന്നെ അടുക്കളയില്‍ കയറ്റാത്തതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്.

വളരെ നാളുകൾക്കു മുൻപ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീപിക ആദ്യമായി ഭക്ഷണം തയാറാക്കിയ അനുഭവം പങ്കുവച്ചത്. മാഡ്രിഡ് യാത്രയിൽ ഷെഫിനൊപ്പം പാചകം ചെയ്യുന്നതിനിടെയായിരുന്നുവത്. ആദ്യ പാചകത്തിന്റെ ഓർമകളും രസകരമായ സംഭവവും താരം വിവരിക്കുന്നതിങ്ങനെയാണ്. സ്കൂളിൽ പഠിക്കുമ്പോഴാണ് സുഹൃത്തുക്കളുമൊരുമിച്ച് മുട്ട ഉപയോഗിച്ച് ഒരു വിഭവം തയാറാക്കുവാൻ തീരുമാനിക്കുന്നത്.

kitchen-deepika
Image Credit: Deepika Padukone/Instagram

 ഇഷ്ടികകൾ അടുപ്പുകല്ലുകളാക്കി, തീക്കൂട്ടിയായിരുന്നു പാചകം. താമസിച്ചിരുന്ന അപ്പാർട്മെന്റിൽ നിന്നും മുട്ടകളും അതിനായി കൊണ്ടുവന്നിരുന്നു. എന്നാൽ മറ്റുള്ള ചേരുവകളെല്ലാം പാകമായി വന്നു മുട്ട ചേർക്കേണ്ട സമയമായപ്പോൾ മുട്ടകൾ കാണാനില്ല. വീണ്ടും മുട്ടകൾ പോയി കൊണ്ടുവരാമെന്നു വിചാരിച്ചു താൻ എഴുന്നേറ്റപ്പോഴാണ്  ഇത്രയും നേരമിരുന്നത് മുട്ടയുടെ പുറത്തായിരുന്നുവെന്ന സത്യം മനസിലായത്. 

തങ്ങൾക്കു പറ്റിയ അമളിയെക്കുറിച്ചു ചിരിച്ചു കൊണ്ടാണ് താരം പറയുന്നത്. തന്റെ സുഹൃത്തുക്കളെയും ടാഗ് ചെയ്തു കൊണ്ടാണ് ദീപിക വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

English Summary:

Deepika Padukone's First Experience With Cooking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com