ADVERTISEMENT

കറി വയ്ക്കാനും മെഴുക്കുപുരട്ടി ഉണ്ടാക്കാനുമെല്ലാമാണ് സാധാരണയായി നമ്മള്‍ ചുരയ്ക്ക ഉപയോഗിക്കുന്നത്. ഈ പച്ചക്കറി കൊണ്ട് രുചിയേറിയ പായസം തയാറാക്കാമെന്ന് ആരോര്‍ത്തു! നടി ആലിയ ഭട്ടിന്‍റെ പ്രിയപ്പെട്ട ഈ ഡിസേര്‍ട്ട് വിഭവം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. വീട്ടില്‍ വിരുന്നുകാര്‍ വരുമ്പോഴും സമയമില്ലാത്തപ്പോഴുമെല്ലാം എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഒരു അടിപൊളി വിഭവമാണിത്.  

ആദ്യം തന്നെ ചുരക്കയുടെ തൊലി കളഞ്ഞ് ഉള്ളിലെ കുരു എടുത്ത് മാറ്റുക. ഇത് ഒരു ഗ്രേറ്ററില്‍ ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കുക. ഒരു പാന്‍ അടുപ്പത്ത് വെച്ച് ഒന്നര ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിക്കുക. ഇതിലേക്ക് നേരത്തെ ഗ്രേറ്റ് ചെയ്ത ചുരക്കയുടെ അര കപ്പ്‌ ചേര്‍ക്കുക. മീഡിയം തീയില്‍ 2-3 മിനിറ്റ് ഇളക്കുക. ഇതിലേക്ക് ഒന്നര കപ്പ്‌ പാല്‍ ഒഴിക്കുക. അഞ്ചു മിനിറ്റ് നേരം നന്നായി ഇളക്കി വേവിക്കുക.

കുരു കളഞ്ഞ ഈന്തപ്പഴം ഒരു എട്ടെണ്ണം എടുക്കുക. ഇതിലേക്ക് അര കപ്പ്‌ പാല്‍ ഒഴിക്കുക. അര മണിക്കൂര്‍ ഇത് കുതിരാന്‍ വയ്ക്കുക. ശേഷം മിക്സിയില്‍ ഇട്ട് അടിച്ചെടുക്കുക. ഈ മിശ്രിതം അടുപ്പത്തെ പാത്രത്തിലേക്ക് ചേര്‍ക്കുക. ഒപ്പം കാല്‍ ടീസ്പൂണ്‍ ഏലക്കാപ്പൊടിയും ചേര്‍ക്കുക

ഒരു തട്ക പാനില്‍ നെയ്യ് ഒഴിച്ച് ആവശ്യമുള്ള ഡ്രൈ ഫ്രൂട്സ് ഇടുക. അവസാനമായി ഇത് കൂടി ചേര്‍ത്ത് പായസം ഗാര്‍ണിഷ് ചെയ്യാം. രുചികരമായ ചുരയ്ക്ക പായസം റെഡി!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com