ADVERTISEMENT

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ വെറുംവയറ്റില്‍ പല പാനീയങ്ങളും കഴിക്കാറുണ്ട്. ഇത് തടി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ ഫലം നല്‍കും എന്ന് തെളിഞ്ഞിട്ടുണ്ട്. നെല്ലിക്ക ജൂസും നാരങ്ങാവെള്ളവും ആരോഗ്യപരമായ ഗുണങ്ങൾക്കും ശരീരഭാരം കുറയ്ക്കുന്നതിനും വളരെയധികം പേരുകേട്ട രണ്ടു പാനീയങ്ങളാണ്. ഇവ എങ്ങനെയാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത് എന്നും, ഇവ ആര്‍ക്കൊക്കെ കുടിക്കാമെന്നും മറ്റുമുള്ള കാര്യങ്ങള്‍ നോക്കാം.

lemon-juice

ആയുർവേദപ്രകാരം, ദഹനത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമുള്ള ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് നെല്ലിക്ക. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി യും ആന്‍റി ഓക്സിഡന്റുകളും ഉള്ളതിനാല്‍ ഇത് രോഗപ്രതിരോധത്തില്‍ വളരെ വലിയ പങ്കുവഹിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം കാത്തു സൂക്ഷിക്കാനും നെല്ലിക്ക ജൂസ് കഴിക്കുന്നത് നല്ലതാണ്. നാരങ്ങാവെള്ളവും വിറ്റാമിന്‍ സിയുടെ ഉറവിടമാണ്, ഇത് ദഹനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കാനും ജലാംശം വർദ്ധിപ്പിക്കുന്നതിനും ഇതിനു കഴിവുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഇതിനു നിര്‍ണ്ണായകമായ പങ്കു വഹിക്കാനാകും. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ ഫൈബർ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. 

Image Credit: nipastock/Istock
Image Credit: nipastock/Istock

ദാഹം മാറ്റാൻ സ്പെഷൽ നെല്ലിക്കാ ജൂസ്

ചേരുവകൾ

നെല്ലിക്ക - 6 എണ്ണം
ചെറുനാരങ്ങ - ഒന്നിന്റെ പകുതി
ഇഞ്ചി - 2 കഷ്ണം

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്ക് കുരു കളഞ്ഞ് നെല്ലിക്ക മുറിച്ച് ഇടുക, ചെറുനാരങ്ങ, ചെറുതായി മുറിച്ച ഇഞ്ചി, ഒരു ഗ്ലാസ് വെള്ളം എന്നിവ ഒഴിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ബാക്കി ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് ഒന്നുകൂടി അടിച്ചെടുക്കുക. ഇനി ജ്യൂസ് ഒന്ന് അരിച്ചെടുക്കുക. അരിച്ചെടുത്ത ജൂസ് ഒരു 20 മിനിറ്റ് വയ്ക്കണം. ഇഞ്ചിയുടെ ഊറൽ ജൂസിന്റെ അടിയിൽ വരും. അതിനു ശേഷം ജൂസ് സെർവിങ് ഗ്ലാസ്സിലേക്ക് ഒഴിക്കാം. ജൂസിന്റെ അടിയിൽ വന്ന ഊറൽ കളയണം. ഇനി മധുരം വേണ്ടവർക്ക് ജൂസിൽ തേൻ ചേർക്കാം. ഉപ്പ് വേണ്ടവർക്ക് അതും ചേർക്കാം. ഇതൊന്നും ചേർക്കാതെയും ഏറെ രുചികരമായ ജൂസാണിത്.

നാരങ്ങയും ചിയാസീഡും

ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ പകുതി നാരങ്ങ പിഴിഞ്ഞതിനു ശേഷം ഒരു ടേബിൾ സ്പൂൺ ചിയാ സീഡ് ചേർക്കുക ഇത് നന്നായി ഇളക്കി കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഹണി കൂടി ചേർക്കാം ഇത് രാവിലെ വെറും വയറ്റിൽ ഭക്ഷണത്തിന് അരമണിക്കൂർ മുൻപായി കുടിക്കുക. രണ്ടാഴ്‍ച കൊണ്ട് 6 കിലോ വരെ കുറക്കാം.

ഗുണങ്ങളേറെയുണ്ട്

ആയുർവേദ ആൻഡ് ഇൻ്റഗ്രേറ്റീവ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച 2014 ലെ ഒരു പഠനം അമിതഭാരവും പൊണ്ണത്തടിയും ഉള്ള വ്യക്തികളിൽ നെല്ലിക്ക ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പറയുന്നു. നെല്ലിക്ക സത്ത് കൊണ്ടുള്ള സപ്ലിമെന്റുകള്‍ നല്‍കിയപ്പോള്‍ ഇവരുടെ ശരീരഭാരത്തിലും അരക്കെട്ടിന്റെ ചുറ്റളവിലും ഗണ്യമായ കുറവ് കണ്ടുവെന്ന് പറയപ്പെടുന്നു.യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചറിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, 100 ഗ്രാം നാരങ്ങയില്‍ 53 മില്ലിഗ്രാം വിറ്റാമിൻ സിയുണ്ട്. 2016 ൽ ജേണൽ ഓഫ് ഹ്യൂമൻ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, അമിതഭാരവും അമിതവണ്ണവുമുള്ള മുതിർന്നവരിൽ ശരീരഭാരം കുറയ്ക്കാന്‍ നാരങ്ങാവെള്ളം സഹായിക്കുമെന്ന് കണ്ടെത്തി.

ഇങ്ങനെ നോക്കുമ്പോള്‍, നാരങ്ങയും നെല്ലിക്കയും ചേർന്ന പാനീയങ്ങളാ്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എന്ന് കാണാം. മിതമായ അളവില്‍ ഇവ കഴിക്കുന്നത് വലിയ ദോഷങ്ങള്‍ക്കിടയാക്കാറില്ല. എന്നാല്‍, വെറുംവയറ്റില്‍ കഴിക്കുമ്പോള്‍ ചില വ്യക്തികളിൽ അസ്വസ്ഥത, ദഹനക്കേട്, വയറുവേദന എന്നിവ കാണാറുണ്ട്‌. ഇവയുടെ അസിഡിക് സ്വഭാവം കാരണം, ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ വരാൻ സാധ്യതയുണ്ട്. 

Image Credit: Makistock/Shutterstock
Image Credit: Makistock/Shutterstock

നാരങ്ങാനീരില്‍ അസിഡിറ്റി കൂടുതല്‍ ഉള്ളതിനാല്‍, നേര്‍പ്പിക്കാതെ കഴിച്ചാല്‍ പല്ലിന്‍റെ ഇനാമല്‍ നശിക്കാനും ഇടവരുത്തും. അതേപോലെ തന്നെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയ്ക്കും എന്നതിനാല്‍, പ്രമേഹരോഗികള്‍ നെല്ലിക്ക ജൂസ് കഴിക്കുംമുന്‍പ് വൈദ്യനിര്‍ദ്ദേശം തേടുന്നത് നല്ലതാണ്.

English Summary:

Amla juice or lemon water: Which one is a better weight-loss drink

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com