ADVERTISEMENT

ദിവസവും പാചകം ചെയ്യുന്നവരാണെങ്കിലും ചിലപ്പോഴൊക്കെ അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. കറികളിൽ എരിവോ ഉപ്പോ ഒക്കെ കൂടുന്നതിനെ കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. മസാലകളിൽ എന്ത് തന്നെ കൂടിയാലും പിന്നീട് ആ കറി ഉപയോഗിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അങ്ങനെയെങ്കിൽ കറി കളയാതെ എങ്ങനെ മസാലയുട എരിവിന്റെ കാഠിന്യം കുറയ്ക്കാമെന്നു ചിന്തിച്ചിട്ടുണ്ടോ? ഇനി പറയുന്ന പൊടികൈകൾ പരീക്ഷിച്ചാൽ മതി, വളരെ എളുപ്പത്തിൽ തന്നെ എരിവ് കുറയ്ക്കാൻ കഴിയും. 

* കറിയിൽ എരിവ് കൂടിയാൽ വെള്ളം ഒഴിച്ച് നേർപ്പിക്കുക എന്നതാണ് ആദ്യപടി. എന്നാൽ രുചിയൊട്ടും  കുറയാതെ എരിവ് കുറയ്ക്കണമെങ്കിൽ കുറച്ച് തേങ്ങാപ്പാലോ ടൊമാറ്റോ സോസോ അല്ലെങ്കിൽ പച്ചക്കറികൾ വേവിച്ച ബ്രോതോ ചേർത്താൽ മതിയാകും.

* തേങ്ങാപാലിന്‌ പകരമായി വേണമെങ്കിൽ ക്രീമും ചേർക്കാവുന്നതാണ്. കറി ഏറെ രുചികരമാകുമെന്നു മാത്രമല്ല, നല്ലതു പോലെ കുറുകി കിട്ടും എരിവും കുറയും.

* യോഗർട്ട് ചേർത്തും കറിയുടെ എരിവ് കുറയ്ക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം കറിയുടെ രുചിയുമായി മേല്പറഞ്ഞവയെല്ലാം ചേർന്നു പോകുമോ എന്നുതന്നെയാണ്.

* മധുരം ചേർത്താൽ കറിയുടെ ഘടനയിൽ വ്യത്യാസം ഒട്ടും തന്നെയും വരികയില്ലെന്നു ഉറപ്പുണ്ടെങ്കിൽ പഞ്ചസാരയോ തേനോ ചേർത്തും എരിവ് കുറയ്ക്കാവുന്നതാണ്.

* നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി ചേർത്താൽ ചില കറികളുടെ മണവും രുചിയും ഇരട്ടിക്കും. എരിവ് കൂടിയ കറികളിലും വിനാഗിരിയോ നാരങ്ങാനീരോ ചേർത്ത് എരിവ് കുറയ്ക്കാവുന്നതാണ്.

* പലരും പരീക്ഷിക്കുന്ന ഒരു വിദ്യയാണ് എരിവ് കൂടിയ കറികളിൽ ഉരുളക്കിഴങ്ങ് ചേർക്കുക എന്നത്. ഉരുളക്കിഴങ്ങ് മാത്രമല്ല, ബ്രെഡും ചെറിയ കഷ്ണങ്ങളാക്കി കറികളിൽ ചേർക്കാം. മുന്നിട്ടു നിൽക്കുന്ന എരിവ് ഇവ വലിച്ചെടുത്തു കൊള്ളും. ശേഷം കറിയിൽ നിന്നും നീക്കം ചെയ്താൽ മതിയാകും.

* പച്ചക്കറികളായ ക്യാരറ്റ്, ക്യാപ്സികം തുടങ്ങിയവ അരിഞ്ഞു ചേർത്തും എരിവ് കുറയ്ക്കാവുന്നതാണ്. എന്നാൽ ഇവ കറിയിൽ ചേർത്താൽ രുചി വ്യത്യാസം വരികയില്ലെന്നു ഉറപ്പിക്കണമെന്ന് മാത്രം.

English Summary:

Turn Down the Heat: How to Tame Overly Spicy Curries with Simple Kitchen Hacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com