ഈ കൊടുംചൂടിൽ എങ്ങനെ അടുക്കളയില് എന്നാണോ? ചൂട് കുറയ്ക്കാൻ വഴിയുണ്ട്
Mail This Article
വേനൽചൂടിന്റെ കാഠിന്യത്തിൽ അടുക്കളയിൽ ജോലി ചെയ്യുന്നത് ഒരൽപ്പം പ്രയാസമുള്ള കാര്യമാണ്. പുറത്തെ ചൂടിനോളം തന്നെ അടുക്കളഭാഗവും നല്ല ചൂടിലായിരിക്കും എപ്പോഴും. പുറത്തെ ചൂടിൽ നിന്നും രക്ഷപെടാൻ പല വഴികളുണ്ട്. എന്നാൽ അടുക്കളയിലെ ചൂടിനെ എങ്ങനെ നിയന്ത്രിക്കണം എന്നത് പലരും ചിന്തിക്കുന്ന കാര്യമാണ്. അടുക്കളയിലെ ചൂടിനെ എങ്ങനെ കുറയ്ക്കാം എന്ന് അറിഞ്ഞാലോ?
1. പാചക സമയം മാറ്റുക
നിങ്ങൾ ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഭക്ഷണം പാകം ചെയ്യുന്ന ആളാണെങ്കിൽ, പാറ്റേൺ മാറ്റുന്നതാണ് ഈ വേനൽക്കാലത്ത് നല്ലത്. രാവിലെ ഒറ്റയടിക്ക് പാചകം പൂർത്തിയാക്കാൻ ശ്രമിക്കുക, താപനില ഉയരുന്നതിന് മുമ്പ് അടുക്കള വിടുകയാണെങ്കിൽ കഠിനമായ ചൂടുള്ള സമയം അടുക്കളയിൽ ജോലിചെയ്യാതെ രക്ഷപ്പെടാം.
2. സിംപിൾ റസിപ്പികൾ തിരഞ്ഞെടുക്കാം
അതികഠിനമായ ഈ ചൂടുകാലത്ത് അടുക്കളിൽ സമയം ചെലവഴിച്ചുകൊണ്ടുള്ള പുതു പരീക്ഷണങ്ങൾക്കൊന്നും മുതിരാതിരിക്കുന്നതാണ് നല്ലത്. പാചകം ചെയ്യുന്ന സമയത്ത് ഇടയ്ക്ക് വെള്ളം കുടിക്കണം. പ്രത്യേകിച്ച് ഈ വേനൽക്കാലത്ത്. ശരീരത്തിലെ ചൂട് കുറയ്ക്കാനും ആരോഗ്യസംരക്ഷണത്തിനും നല്ലതാണ്.
ചുരുങ്ങിയ സമയത്തിനുള്ളിൽ പാകം ചെയ്യാവുന്ന വിഭവങ്ങൾ തിരഞ്ഞെടുക്കാനുള്ള സമയമാണിത്. വളരെ പെട്ടെന്ന് തയാറാക്കാവുന്ന വിഭവങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കാം, അതുവഴി ജോലി സമയം കുറയ്ക്കാം.
3. ഏറ്റവും കുറഞ്ഞ പാചകം ഉൾപ്പെടുന്ന വിഭവങ്ങൾ തിരഞ്ഞെടുക്കുക
സ്റ്റൗവിന്റെ ചൂട് അസഹനീയമാണെന്ന്. അതുകൊണ്ടാണ് ഏറ്റവും കുറഞ്ഞതോ പാചകം ചെയ്യാത്തതോ ആയ പാചകക്കുറിപ്പുകളിലേക്ക് പോകാം. ഭക്ഷണത്തിൽ പഴങ്ങൾ, സലാഡുകൾ, ലഘുവായ, വേവിച്ച വിഭവങ്ങൾ എന്നിവ കൂടുതലായി ചേർക്കുകയാണെങ്കിൽ അടുക്കളയിലെ സമയം ലാഭിക്കാം എന്നുമാത്രമല്ല ആരോഗ്യവും സംരക്ഷിക്കാം.
4. ചേരുവകൾ മുൻകൂട്ടി തയാറാക്കുക
പച്ചക്കറികൾ മുറിക്കുന്നതിനും അരിയുന്നതിനും, മസാല മിശ്രിതങ്ങൾ തയാറാക്കുന്നതിനും, പാചകം ചെയ്യുന്നതിനു മുമ്പുള്ള അത്തരം മറ്റുള്ളവയ്ക്ക് സമയവും ഊർജവും ആവശ്യമാണ്. അതിനാൽ, അടുക്കളയിൽ കുറച്ച് സമയം ചെലവഴിക്കാനും ഭക്ഷണം ഒത്തിരി സമയമെടുത്ത് ഉണ്ടാക്കാൻ നിൽക്കാതെ ചേരുവകൾ മുൻകൂട്ടി തയാറാക്കാൻ ശ്രദ്ധിക്കാം.
5. എക്‌സ്‌ഹോസ്റ്റ് ഉപയോഗിക്കുക
പാചകം ചെയ്യുമ്പോൾ അടുക്കള ചിമ്മിനി ഓണാക്കുകയും അടുക്കളയിലെ ജനലുകൾ തുറന്നിടുകയും ചെയ്യാം.