സാമ്പാറും ചട്ണിയും ഈ പാത്രങ്ങളിൽ സൂക്ഷിക്കരുത്; അറിയാതെ പോകരുത് ഇക്കാര്യങ്ങൾ
Mail This Article
രാവിലെ എപ്പോള്‍ എണീക്കണം, എങ്ങനെ നടക്കണം, എത്ര എന്ത് എങ്ങനെ കഴിക്കണം എന്നിങ്ങനെയെല്ലാമുള്ള ഉപദേശങ്ങള്‍ നിരവധി സമൂഹമാധ്യമത്തിലുണ്ട്. ഇവയില്‍ ഏതു കൊള്ളണം, ഏതു തള്ളണം എന്ന് എല്ലാവര്‍ക്കും കണ്‍ഫ്യൂഷനാണ്.
ഇപ്പോള്‍, ഇന്ത്യക്കാർ എങ്ങനെ ശരിയായി ഭക്ഷണം കഴിക്കണം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) ചേര്‍ന്ന് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ.
ഓരോ പ്രായക്കാര്‍ക്കും അനുയോജ്യമായ ഡയറ്റ് ചാർട്ടുകൾ, പാചകക്കുറിപ്പുകൾ, എങ്ങനെ പാചകം ചെയ്യണം, ഏത് കുക്ക്വെയർ ഉപയോഗിക്കണം എന്നിവയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ നിറഞ്ഞ 148 പേജുള്ള ഈ ഇ-ബുക്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രമേഹം, രക്താതിമർദ്ദം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇവ പിന്തുടരുന്നത് വഴി സാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ഏതൊക്കെ രീതിയിൽ വിഭവങ്ങൾ പാചകം ചെയ്യണം എന്ന വിവരങ്ങളും റിപ്പോർട്ടില്‍ പറയുന്നുണ്ട്.
സാംക്രമികേതര രോഗങ്ങളിൽ 56 ശതമാനത്തിനും അനാരോഗ്യകരമായ ഭക്ഷണക്രമം കാരണമാകാം. റിപ്പോർട്ട് കാണിക്കുന്നതുപോലെ, ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരിക പ്രവർത്തനങ്ങളും സംയോജിപ്പിച്ചാൽ, ടൈപ്പ് 2 പ്രമേഹം 80 ശതമാനം വരെ തടയാനും ഹൃദ്രോഗങ്ങള്‍ ഗണ്യമായി കുറയ്ക്കാനും കഴിയും.
ഇതു കൂടാതെ, ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് പ്രോട്ടീൻ സപ്ലിമെൻ്റുകൾ എടുക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപ്പ് കഴിക്കുന്നത് നിയന്ത്രിക്കാനും പഞ്ചസാരയും അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും കുറയ്ക്കാനും ഭക്ഷണ ലേബലുകളിലെ വിവരങ്ങൾ ശരിയായി വായിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.
സുരക്ഷിതം മണ്‍പാത്രങ്ങള്‍
ഭക്ഷണം തയാറാക്കാൻ ഏറ്റവും സുരക്ഷിതമായ പാത്രങ്ങളാണ് മൺപാത്രങ്ങളെന്ന് എൻഐഎൻ പറയുന്നു. മെറ്റൽ, സ്റ്റീൽ, നോൺ-സ്റ്റിക്ക് പാനുകൾ, ഗ്രാനൈറ്റ് കല്ലുകൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും എൻഐഎൻ പുറത്തിറക്കിയിട്ടുണ്ട്. ചട്ണി, സാമ്പാർ തുടങ്ങിയ അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ അലുമിനിയം, ഇരുമ്പ്, പിച്ചള, ചെമ്പ് പാത്രങ്ങൾ എന്നിവയിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. മുഴുവന്‍ റിപ്പോര്‍ട്ട് കാണാന്‍ സന്ദര്‍ശിക്കുക:
എണ്ണയും ഉപ്പും
മിക്ക ഭക്ഷണങ്ങളിലും സോഡിയം അടങ്ങിയിരിക്കുന്നതിനാൽ ഉപ്പ് എല്ലാവരും പ്രതിദിനം അഞ്ച് ഗ്രാമായി പരിമിതപ്പെടുത്തണം. ഡാറ്റ സൂചിപ്പിക്കുന്നത്, വിവിധ സംസ്ഥാനങ്ങളിൽ ഉപ്പിന്റെ ശരാശരി ഉപഭോഗം പ്രതിദിനം 3 ഗ്രാം മുതൽ 10 ഗ്രാം വരെയാണ് എന്നാണ്, അതായത് ജനസംഖ്യയുടെ 45 ശതമാനവും പ്രതിദിനം 5 ഗ്രാമിൽ കൂടുതൽ ഉപയോഗിക്കുന്നു.
ഫ്രിജിൽ ഭക്ഷണസാധനങ്ങൾ എങ്ങനെ വയ്ക്കാം
പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ പ്രത്യേകം പാത്രങ്ങളിലായി ഫ്രിജിൽ സൂക്ഷിക്കാം
ചീര പോലെയുള്ളവയുടെ വേര് മുറിച്ച് മാറ്റിയതിനു ശേഷം ഫ്രിജിൽ വയ്ക്കാവുന്നതാണ്.മുട്ട നല്ലതുപോലെ കഴുകിയതിനു ശേഷം ഫ്രിജിൽ വയ്ക്കാം
ഫ്രിജ് സുരക്ഷിതമായ താപനിലയിൽ 5 ഡിഗ്രി സെല്‍ഷ്യസിൽ ക്രമീകരിക്കണം