ADVERTISEMENT

അംബാനി കുടുംബത്തിലെ അടുത്ത വിവാഹാഘോഷം തുടങ്ങിക്കഴിഞ്ഞു. മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും പ്രതിശ്രുതവധു രാധിക മർച്ചന്റിനെന്റെയും പ്രീ വെഡ്ഡിങ് ആഘോഷത്തിന്‍റെ രണ്ടാം പതിപ്പ്, തുടങ്ങി. ഇറ്റലിയിൽ നിന്നുള്ള ആഡംബര കപ്പലിലാണ് ആഘോഷം. തുടര്‍ന്ന്, 2024 ജൂലൈ 12 ന് ഇവര്‍ വിവാഹിതരാകും. മൂന്നു ദിവസത്തെ വിവാഹ ആഘോഷങ്ങളാണ് ജിയോ വേൾഡ് കണ്‍വെൻഷൻ സെന്ററിൽ നടക്കുന്നത്.

ഈ ആഡംബര കപ്പലില്‍ ജൂൺ 1 വരെ, സൽമാൻ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, രൺവീർ സിങ് എന്നിങ്ങനെയുള്ള സെലിബ്രിറ്റികള്‍ അടക്കമുള്ള ഏകദേശം 800 അതിഥികളാണ് യാത്ര ചെയ്യുന്നത്. ഇറ്റലിയിൽ നിന്ന് ഫ്രാൻസിന്റെ തെക്ക് ഭാഗത്തേക്കുള്ള മനോഹരമായ 4,380 കിലോമീറ്റർ കപ്പല്‍ യാത്രയില്‍, അതിഥികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ  അറുനൂറ് ഹോസ്പിറ്റാലിറ്റി സ്റ്റാഫുകൾ ഉണ്ട്. 

ഈ യാത്രയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം വൈവിധ്യമാർന്ന മെനുവാണ്. ഇറ്റാലിയൻ, ഫ്രഞ്ച്, തായ്, മെക്‌സിക്കൻ, ജാപ്പനീസ്, നോർത്ത് ഇന്ത്യൻ, ഗുജറാത്തി വിഭവങ്ങൾ ഉൾപ്പെടെയുള്ള വിശാലമായ ഭക്ഷണലോകമാണ് കപ്പലില്‍ ഒരുക്കിയിട്ടുള്ളത്. 

യാത്രയുടെ ആദ്യദിനത്തില്‍ "ഓൺ ബോർഡ് പലേരെംക്" എന്ന പേരിലുള്ള ഉച്ചഭക്ഷണമായിരുന്നു.  ക്രീം സലാഡുകൾ, ചീസി പിസ്സകൾ, പാസ്ത, ഫ്രഷ് സീഫുഡ് തുടങ്ങിയ ഇറ്റാലിയൻ വിഭവങ്ങളാണ് ഇതിന്‍റെ ഹൈലൈറ്റ്. രണ്ടാമത്തെ ഇവൻ്റ് 'ഓൺ ബോർഡ് അറ്റ് സീ' യില്‍ ഷാംപെയ്ൻ ആണ് പ്രധാനം.

രണ്ടാമത്തെ ദിവസം 'റോമന്‍ ഹോളിഡേ' തീം.  റോമിലെ പ്രശസ്തമായ ആർട്ടിചോക്സ്, പിസ്സ അൽ ടാഗ്ലിയോ, സ്വീറ്റ് ജെലാറ്റോ മുതലായ വിഭവങ്ങളാണ് മുപ്പതാം തീയതിയുടെ പ്രത്യേകത.

ഇന്ന് ഏറ്റവും ഗ്ലാമറസായ വിഭവങ്ങളാണ് ഒരുക്കുന്നത്. ലോകമെമ്പാടുമുള്ള ഏറ്റവും വിശിഷ്ടവും സവിശേഷവുമായ വിഭവങ്ങൾ ഈ ഇവന്റില്‍ ഉണ്ട്. നാലു ദിവസം നീണ്ടുനിൽക്കുന്ന ക്രൂസിന്റെ അവസാന ദിവസമായ ജൂണ്‍ ഒന്നാം തീയതി ആഘോഷങ്ങള്‍ പോർട്ടോഫിനോയിലെ കരയിൽ നടക്കും. ഹൈ പ്രൊഫൈല്‍ അതിഥികൾക്ക് ആസ്വദിക്കാനുള്ള പ്രത്യേക വേനൽക്കാല വിഭവങ്ങൾ മെനുവിൽ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com