ADVERTISEMENT

കറികൾക്ക് രുചിയും ഗുണവും കൂടുന്നത് മുളകും മല്ലിയും വീട്ടിൽ പൊടിച്ചെടുക്കുമ്പോഴാണ്. മാത്രമല്ല മായം ഇല്ലാത്തവ ഉപയോഗിക്കുകയും ചെയ്യാം. കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ ഗുണം കൂടും. മുളക്പൊടിയും മല്ലിപൊടിയും മസാലയുമൊക്കെ ഇങ്ങനെ ചെയ്യുന്നതാണ് ഗുണകരം. പക്ഷേ ഈ മഴക്കാലത്ത് മുളകും മല്ലിയും ഉണക്കിയെടുക്കാൻ വളരെ പ്രയാസമാണ്. ഇനി ആ ടെൻഷൻ വേണ്ട, മഴക്കാലം ആയാലും മുളകും മല്ലിയും ഉണക്കി പൊടിച്ചെടുക്കാൻ വഴികളുണ്ട്. എങ്ങനെയെന്ന് അറിയാം.

നന്നായി കഴുകിയെടുത്ത് വെള്ളം കളഞ്ഞ വറ്റൽ മുളകോ മല്ലിയോ നല്ല കോട്ടൺ തുണിയിൽ പൊതിഞ്ഞ് വയ്ക്കാം. ശേഷം കുക്കറിൽ റിങ് ഇറക്കിവച്ച് പാത്രത്തിന് മുകളില്‍ വച്ച് വിസിൽ ഇടാതെ മുളക് ചൂടാകി എടുക്കാം. കൂടാതെ  വീട്ടിൽ ഒാവൻ ഉണ്ടെങ്കിൽ അതിൽ വച്ച് ഉണക്കി എടുക്കാവുന്നതാണ്. 

മുളക് കഴുകിയതിന് ശേഷം വെള്ളം തോർന്നിട്ട് ചെറിയ തീയിൽ പാൻ വച്ച് ചൂടാക്കി എടുത്തതിനു ശേഷം മിക്സിയിൽ പൊടിച്ചെടുക്കാവുന്നതുമാണ്. നോൺസ്റ്റിക്ക് പാന്‍ അല്ലെങ്കിൽ ചുവട് കട്ടിയുള്ള പാത്രം വേണം ഇങ്ങനെ ചെയ്യാനായി.മുളകിന്റെ നിറം നഷ്ടപ്പെടാതിരിക്കുവാൻ ഇത് സഹായിക്കും. 

English Summary:

Easy way to Grind Chillies Coriander

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com