ADVERTISEMENT

ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരുന്നതിന്‍റെ ഭാഗമായി, വെളുത്ത നിറമുള്ള ബ്രെഡിന് പകരം പലപ്പോഴും നമ്മള്‍ ബ്രൗണ്‍ ബ്രഡിലേക്ക് മാറാറുണ്ട്. ഇത് കൂടുതല്‍ ഹെല്‍ത്തിയാണെന്നാണ് വെപ്പ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഈ ധാരണ അപ്പാടെ പൊളിച്ചെഴുതിക്കൊണ്ട് ഫുഡ് ഫാർമർ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിൽ പ്രശസ്തനായ രേവന്ത് ഹിമത്‌സിങ്ക വിശദമായ ഒരു വിഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. 

ഒരു ദിവസം 2 കഷ്ണം ബ്രെഡ് കഴിക്കുന്ന ഒരാള്‍, വർഷത്തിൽ 700 ലധികം കഷ്ണം ബ്രെഡ് കഴിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ ശരിയായ ഉത്പന്നം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിൽ ലഭ്യമാകുന്ന ബ്രൗൺ ബ്രെഡിൽ മുഴുവൻ ഗോതമ്പ് ഉപയോഗിക്കുന്നതിനു പകരം, തവിട്ടുനിറം കിട്ടാന്‍, കാരമൽ നിറം ഉപയോഗിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫുഡ് കളറുകളിൽ ഒന്നാണ് കാരമൽ. ഇത് ചേർക്കുക വഴി, അർബുദത്തിന് കാരണമാകുന്ന മെത്തിലിമിഡാസോൾ എന്ന സംയുക്തം നമ്മുടെ ഉള്ളില്‍ എത്തുമെന്ന് പറയപ്പെടുന്നു.

bread-recipe
Image Credit: MentalArt/Istock

എഫ് എസ് എസ് ഐ നിയമം പറയുന്നതനുസരിച്ച്, ഉൽപ്പന്നത്തിൽ ഉപയോഗിക്കുന്ന ചേരുവകളുടെ പേര് അവയുടെ ഘടന, ഭാരം/അളവ് എന്നിവ പാക്കറ്റില്‍ ആരോഹണക്രമത്തില്‍ പട്ടികപ്പെടുത്തിയിരിക്കണം. ഇന്ത്യയിലെ ഒട്ടുമിക്ക ബ്രൗൺ ബ്രെഡുകളിലെയും ആദ്യത്തെ ചേരുവയായി ചേര്‍ക്കുന്നത് മൈദ (ശുദ്ധീകരിച്ച ഗോതമ്പ് മാവ്)യാണ്. ഇതൊരിക്കലും ആരോഗ്യകരമല്ല. 

brown-bread
Image Credit:WS Studio/Istock

വിപണിയില്‍ നിന്നും വിശ്വസിച്ച് ബ്രൗണ്‍ ബ്രെഡ്‌ വാങ്ങാന്‍ പറ്റില്ല എന്നാണ് ഇതിന്‍റെ അര്‍ത്ഥം. കുട്ടികള്‍ക്കും മറ്റും കൊടുക്കാന്‍ ഹെല്‍ത്തി ആയിട്ടുള്ള ബ്രൗണ്‍ ബ്രെഡ്‌ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാം.

ബ്രൗണ്‍ ബ്രെഡ്‌ റെസിപ്പി

ചേരുവകൾ:

3 കപ്പ് ഗോതമ്പ് മാവ്
2 ടേബിൾസ്പൂൺ ആക്ടീവ് യീസ്റ്റ്
3/4 ടീസ്പൂൺ ഉപ്പ്
2 കപ്പ് വെള്ളം
ടോപ്പിങ്ങിനായി മിക്സഡ് സീഡ്സ്

രീതി:

-  എല്ലാ ചേരുവകളും ഒരുമിച്ച് നന്നായി മിക്സ് ചെയ്യുക
-  3-4 മണിക്കൂർ മൂടി വയ്ക്കുക. 
- ശേഷം ഈ മിശ്രിതം, വെണ്ണ പുരട്ടിയ ഒരു ബേക്കിംഗ് ടിന്നിലേക്ക് മാറ്റുക. മുകളിൽ മിക്സഡ് സീഡ്സ് വിതറുക.
- 2 മണിക്കൂർ മൂടിവയ്ക്കുക
- 180 ഡിഗ്രിയിൽ 55-60 മിനിറ്റ് ബേക്ക് ചെയ്യുക
- തണുപ്പിച്ച ശേഷം കഷ്ണങ്ങളായി മുറിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com