ADVERTISEMENT

ഒരിക്കല്‍പ്പോലും കേട്ടിട്ടില്ലാത്ത തരം വൈറസുകളും ബാക്ടീരിയകളും രോഗങ്ങള്‍ പരത്തുന്ന കാലമാണ്. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും, സുരക്ഷിതമാണ് എന്ന് ഉറപ്പു വരുത്തി മാത്രം കഴിക്കേണ്ട ഒരു ലോകമാണ് നമുക്ക് ചുറ്റും. കുടിവെള്ളത്തില്‍പ്പോലും രോഗവാഹികളായ സൂക്ഷ്മജീവികള്‍ ഒളിഞ്ഞിരിക്കുന്നു എന്നതാണ് സത്യം. 

ഈയിടെയാണ്, കൊച്ചി കാക്കനാട്ടുള്ള ഡിഎൽഎഫ് ഫ്ലാറ്റിൽ 338 പേർക്ക് കുടിവെള്ളത്തിലൂടെ ഉള്ളിലെത്തിയ ഇ കോളി ബാക്ടീരിയ മൂലം ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടത്. വയറിളക്കം, ഓക്കാനം, വയറുവേദന, നിർജ്ജലീകരണം തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഈ ബാക്ടീരിയ ഉള്ളില്‍ കയറിയാല്‍, ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. 

എങ്ങനെ ശ്രദ്ധിക്കാം

ഇത് ഒറ്റപ്പെട്ട സംഭവമല്ല. പ്രത്യേകിച്ച് മഴക്കാലത്ത്, ഭക്ഷണവും ജലവും വളരെ സൂക്ഷിച്ചു മാത്രം കഴിക്കുക. വിവിധ തരം രോഗാണുക്കള്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും എളുപ്പം പകരാം. ഇത് ഒഴിവാക്കാനും കഴിക്കുന്ന ഭക്ഷണവും ജലവും സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും ഇക്കാര്യങ്ങള്‍ പിന്തുടരാം.

1) വെള്ളം കുടിക്കുന്നതിന് മുമ്പ് കുറഞ്ഞത് മൂന്നു മിനിറ്റെങ്കിലും തിളപ്പിക്കുക. 

water
Image Credit: YSedova/Istock

2) നന്നായി തിളപ്പിച്ച ശേഷം, വെള്ളം വീണ്ടും മലിനീകരണം ഒഴിവാക്കാൻ വൃത്തിയുള്ള ഒരു പാത്രത്തിൽ അടച്ചു സൂക്ഷിക്കുക 

3) കിണറ്റിലെ വെള്ളമോ, പൈപ്പ് വെള്ളമോ മലിനമാണെന്ന് സംശയിക്കുന്നുവെങ്കിൽ, വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ  മാർക്കറ്റുകളിൽ ലഭ്യമായ വാട്ടർ ടെസ്റ്റിങ് കിറ്റുകൾ ഉപയോഗിക്കാം.

4) ബാക്ടീരിയയെ ഒഴിവാക്കാൻ വാട്ടർ ഫിൽറ്ററുകൾ ഉപയോഗിക്കുക. എന്നാൽ അവ വാങ്ങുമ്പോൾ 1 മൈക്രോണോ അതിൽ കുറവോ വലിപ്പമുള്ള ഫിൽട്ടറുകള്ളവ ഇൻസ്റ്റാൾ ചെയ്യുക. വെറും ഫിൽട്ടറേഷൻ മാത്രമല്ല, പ്യൂരിഫിക്കേഷനും ഫില്‍ട്ടറിന് ഉണ്ടായിരിക്കണം.

5) ഭക്ഷണത്തിലൂടെയുള്ള മലിനീകരണം ഒഴിവാക്കാൻ പാത്രങ്ങൾ കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുക.

6) റഫ്രിജറേറ്ററുകൾ, ഫിൽട്ടറുകൾ, ഡിസ്പെൻസറുകൾ, ഐസ് മേക്കറുകള്‍ മുതലായ ഉപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ശുചിത്വത്തോടെ സൂക്ഷിക്കുകയും ചെയ്യുക.

7) അയോഡിൻ, ക്ലോറിൻ ബോളുകൾ തുടങ്ങിയ അണുനാശിനികളും ഇ കോളി ഉൾപ്പെടെയുള്ള ബാക്ടീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കാം.

English Summary:

E-coli bacteria in drinking water Safety Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com