ബാക്കി വരുന്ന അപ്പം ഇനി കളയേണ്ട, ക്രിസ്പി ചിപ്സ് ഉണ്ടാക്കാം
Mail This Article
നാലുമണിയ്ക്ക് ചായയുടെ കൂടെ പല രുചിയിലുള്ള പലഹാരങ്ങളും തയാറാക്കാറുണ്ട്. ചിലർ ബാക്കി വന്ന ചോറ് കൊണ്ട് കൊണ്ടാട്ടം വരെ ഉണ്ടാക്കാറുണ്ട്. അതുപോലെയൊരു വെറൈറ്റി ഐറ്റം റെഡിയാക്കിയാലോ? വീട്ടിൽ ബാക്കി വരുന്ന അപ്പം ഇനി കളയേണ്ട, ഒരു കിടിലൻ ക്രിസ്പി സ്നാക്സ് ഉണ്ടാക്കാം. പാലപ്പം അല്ല അപ്പമാണ് നല്ലത്. എങ്ങനെയെന്ന് നോക്കാം.
തലേന്ന് ബാക്കിവന്ന അപ്പം കത്തികൊണ്ട് അരിക് ചേർന്ന് നീളത്തിൽ ചെറുതായി മുറിയ്ക്കാം. ശേഷം പാത്രത്തിൽ നിരത്തിവച്ച് വെയിലത്ത് വച്ച് ഉണക്കണം. നല്ലതായി ഉണക്കണം. ഒട്ടിപിടിക്കാതെ ക്രിസ്പിയായി ഉണക്കി കിട്ടും. ശേഷം ആവശ്യത്തിനുള്ള വെളിച്ചെണ്ണ ഒഴിച്ച് ഇത് വറുത്തെടുക്കാം.
അടിപൊളിയായി മൊരിഞ്ഞ് വരും. കപ്പ വറത്തെടുക്കുന്ന പോലെ ഇളം ബ്രൗൺ നിറമാകുമ്പോൾ കോരിയെടുക്കാവുന്നതാണ്. തേങ്ങയൊക്കെ ചേർത്ത് അരച്ചെടുക്കുന്ന അപ്പമായതിനാൽ പ്രത്യേകം രുചിയുമാണ്. അപ്പം കൊണ്ട് ഈ രുചിയൂറും ചിപ്സ് തയാറാക്കി നോക്കൂ. അടിപൊളിയാണ്. കുട്ടികൾക്കും ഏറെ ഇഷ്ടമാകും.