ADVERTISEMENT

തീ കൂടിപ്പോയാലും വെള്ളം കുറഞ്ഞു പോയാലുമെല്ലാം ചോറ് അടിയില്‍ പിടിക്കും, കരിഞ്ഞു പോകും. ഇത് നേരെ എടുത്ത് വേസ്റ്റ് പാത്രത്തില്‍ തട്ടുകയാണ് പലരും ചെയ്യാറ്. ഇതിന്‍റെ രുചിയും ഗന്ധവുമെല്ലാം വളരെ അസ്വസ്ഥതയുണ്ടാക്കും. എന്നാല്‍ ഈ ചോറ് വീണ്ടും ഉപയോഗിക്കാനുള്ള വഴികള്‍ പറഞ്ഞു തരികയാണ് മാഡ് ഷെഫ് എന്നറിയപ്പെടുന്ന ഷെഫ് കൗശിക് എസ്. ഇന്‍സ്റ്റഗ്രാമിലാണ് ഇദ്ദേഹം ഇത് പങ്കുവെച്ചത്.

ആദ്യം തന്നെ കരിഞ്ഞു പോയ ചോറ് മെല്ലെ എടുത്തു മാറ്റുക. ബാക്കിയുള്ള ചോറിനു മുകളില്‍ ഒരു കഷ്ണം ബ്രെഡ്‌ വയ്ക്കുക. ഇത് കരിഞ്ഞ മണത്തെ ആഗിരണം ചെയ്യും. അഞ്ചു മിനിറ്റിന് ശേഷം ബ്രെഡ്‌ എടുത്ത് മാറ്റാം. വലിയ ഉള്ളി നടുവേ മുറിച്ച് അത് ഈ ചോറിനു മുകളില്‍ വയ്ക്കുക എന്നതാണ് രണ്ടാമത്തെ വഴി. ഇതും കരിഞ്ഞ ഗന്ധം ഇല്ലാതാക്കും.

വളരെ രുചികരമായ ഒരു വിഭവമാക്കി ഈ ചോറിനെ മാറ്റാനുള്ള വഴിയാണ് മൂന്നാമത്തേത്. പേർഷ്യക്കാർ ഇതിനെ 'തഹ്ദിഗ്' എന്ന് വിളിക്കുന്നു. തമിഴ്നാട്ടില്‍ 'അടി ബിരിയാണി' എന്നാണ് ഇത് അറിയപ്പെടുന്നത്.

ഈ വിഭവം ഉണ്ടാക്കാന്‍ എളുപ്പമാണ്.

ഒരു പാന്‍ അടുപ്പത്ത് വച്ച് അതില്‍ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാക്കുക.bഇതിലേക്ക് രുചിക്കായി കുറച്ച് ഏലക്കയും കറുവപ്പട്ടയും ഇടുക.

ഇതിലേക്ക് കരിഞ്ഞ ചോറ് ഇട്ട ശേഷം നന്നായി മിക്സ് ചെയ്യുക. വളരെ രുചികരമായ അടി ബിരിയാണി റെഡി!

English Summary:

Transform Burnt Rice into Tasty Dish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com