ADVERTISEMENT

മുട്ട കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഓംലെറ്റും ബുൾസെയുമൊക്കെ തയാറാക്കിയാൽ ആ പാത്രം ചിലപ്പോൾ എത്ര കഴുകിയാലും ഒരു ചീത്ത ഗന്ധം നിൽക്കാറുണ്ടല്ലേ? അങ്ങനെയാണെങ്കിൽ മുട്ട തറയിൽ വീണു പൊട്ടിയാലോ? തുടച്ചെടുക്കുക എന്നത് തന്നെ ഏറെ പ്രയാസകരവുമാണ്. എത്ര തുടച്ചാലും ആ ചീത്ത ഗന്ധം പോകുകയുമില്ല, അടുക്കള  മുഴുവൻ വ്യാപിക്കുകയും ചെയ്യും. അപ്പോൾ പിന്നെ ഈ ദുർഗന്ധത്തിൽ നിന്നും രക്ഷപ്പെടാൻ എന്താണ് വഴി? അടുക്കള ജോലിയിൽ ഏർപ്പെടുന്നവർ അഭിമുഖീകരിക്കുന്ന ഈ പ്രശ്‌നത്തിന് ഒരു പരിഹാരം നിർദ്ദേശിച്ചിരിക്കുകയാണ്  @ beenammas_kitchen എന്ന ഇൻസ്റ്റഗ്രാം പേജ്. 

തറയിൽ വീണു മുട്ട പൊട്ടിയാൽ ഉടനെ തന്നെ അത് കോരിയെടുത്തു കളഞ്ഞതിനു ശേഷം വെള്ളവുമുപയോഗിച്ചു തുടച്ചാൽ ചീത്ത ഗന്ധം മാറുകയില്ല. പകരമായി പൊട്ടിയ മുട്ടയുടെ മുകളിലായി കുറച്ച് ഉപ്പ് വിതറിയിടാം. ഇനി ഒന്നോ രണ്ടോ ടിഷ്യു പേപ്പറോ അല്ലെങ്കിൽ ഉപയോഗിക്കാത്ത തുണിയോ അതിനു മുകളിൽ വെച്ചതിനു ശേഷം തുടച്ചെടുക്കാം. മുട്ട വീണ തറയിലെ വഴുവഴുപ്പ് പൂർണമായും മാറിയതായി കാണുവാൻ കഴിയും. മാത്രമല്ല, മുട്ടയുടെ ചീത്ത ഗന്ധവും നിശേഷം മാറും. 

ഈ ടിപ് ഏറെ ഉപകാരപ്രദമെന്നാണ്  വിഡിയോ കണ്ട ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ഉപ്പിനു പകരമായി അരിപൊടി വിതറിയും തറയിൽ നിന്നും തുടച്ചെടുക്കാമെന്നു ചിലർ മറുപടിയായി കുറിച്ചിട്ടുണ്ട്. എന്തായാലും ഇനി മുട്ട തറയിൽ വീണു പൊട്ടിയാൽ ഈ വിദ്യ പരീക്ഷിക്കാവുന്നതാണ്.

English Summary:

Remove Bad Egg Smell Kitchen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com