ADVERTISEMENT

അടുക്കള നുറുങ്ങുകൾ മിക്ക വീട്ടമ്മമാർക്കും ഏറെ പ്രയോജനകരമാണ്. ഏറ്റവും എളുപ്പത്തിൽ എങ്ങനെ ജോലികൾ തീർക്കാം എന്നതാണ് മിക്കവരുടെയും ചിന്ത. ഇപ്പോഴിതാ അടിപൊളി കിച്ചൻ ടിപ്സ് ആണ് ഇവിടെ പങ്കുവയ്ക്കുന്നത്.

∙മാതള നാരങ്ങ മിക്കവർക്കും പ്രിയമാണ്. പക്ഷേ അത് പൊളിച്ചെടുക്കുക ടാസ്കാണ്. ഇനി ഈ പറയുന്ന രീതിയിൽ മാതളം പൊളിച്ചാൽ വളരെ സിംപിളാണ്. ആദ്യം മാതളത്തിന്റെ മുകൾ ഭാഗം മുറിച്ച് മാറ്റാം. ശേഷം ചുറ്റും നീളത്തിൽ വരയണം. നാലായോ അഞ്ചായോ അടർത്താം. ഒരു മിനിറ്റിനുള്ളിൽ മാതള നാരങ്ങ ഉള്ളിൽ നിന്നും പൊളിച്ചെടുക്കാം.

∙ പഞ്ചസാരയിൽ ഉറുമ്പ് കയറിയാൽ എന്ത് പ്രയാസമാണ്. എത്ര അടപ്പ് മുറുക്കി അടച്ചാലും ചെറിയ ദ്വാരത്തിലൂടെ ഉറുമ്പ് എത്തും. ഇനി പഞ്ചസാര പാത്രത്തിൽ രണ്ട് മൂന്നു ഗ്രാമ്പൂ കൂടി ഇട്ട് വച്ചാൽ പഞ്ചസാരയിൽ ഉറുമ്പ് കയറില്ല.

∙പായ്ക്കറ്റിൽ നിന്നും പൊട്ടിച്ചെടുത്ത ബിസ്ക്കറ്റ് തണുത്തു പോകാതിരിക്കാൻ ബിസ്ക്കറ്റ് ഇട്ട്‍വയ്ക്കുന്ന ടിന്നിൽ ഇത്തിരി അരിമണി ചേർത്താൽ മതി. 

∙ തക്കാളിയുടെ ഞെട്ടു താഴെ വരുന്ന വിധത്തിൽ വച്ചാൽ കേടുകൂടാതിരിക്കും.

∙ സാമ്പാർ പൊടിയും രസം പൊടിയും ഫ്രീസറിൽ സൂക്ഷിച്ചാൽ മണം നഷ്ടപ്പെടില്ല.

∙ മുളകുപൊടി ഇട്ടുവയ്ക്കുന്ന പാത്രത്തിൽ ഒരു കഷണം കായം കൂടി ഇട്ടു വയ്ക്കുക, ഗുണം പോകില്ല

∙ നാരങ്ങ, വെള്ളത്തിലിട്ടു ഫ്രിഡ്ജിൽ വച്ചാൽ കൂടുതൽ നാൾ കേടുകൂടാതെ പുതുമയോടെ ഇരിക്കും.

English Summary:

Pomegranate Crushed in a Minute Kitchen Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com