ഇതാണോ ഈ നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം? തടി കുറയ്ക്കാനും സൂപ്പറാണ് സിംപിൾ ബ്രേക്ക്ഫാസ്റ്റ്
Mail This Article
ഇന്ത്യയൊട്ടാകെ ഒട്ടേറെ ആരാധകരുള്ള നടിയാണ് മൃണാള്‍ താക്കൂര്‍. കല്‍ക്കി, സീതാരാമം തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു മൃണാളിന്റേത്. കൃത്യമായ വ്യായാമവും ഭക്ഷണരീതിയും ഉറക്കവുമെല്ലാം പിന്തുടരുന്ന മൃണാള്‍ ഈയിടെ തന്‍റെ പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റ് സ്മൂത്തിയുടെ റെസിപ്പി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. വെറും രണ്ടു മിനിറ്റ് കൊണ്ട് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ സ്മൂത്തി, ആന്‍റി ഓക്സിഡന്റുകളും വിറ്റാമിനുകളും കൊണ്ട് സമൃദ്ധമാണ്.
വേണ്ട ചേരുവകൾ
ഓട്സ് - 2 ടീസ്പൂൺ
പാൽ - 1 കപ്പ്
ബ്ലൂബെറി - 1/4 കപ്പ്
സ്ട്രോബെറി - 2
ബദാം - 3
ഈന്തപ്പഴം - 3
ചിയ സീഡ്സ് - 1/4 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ഈന്തപ്പഴം കുരു കളഞ്ഞ് എടുക്കുക. മിക്സിയില്‍ ഓട്സ്, പാല്‍, ബ്ലൂബെറി, സ്ട്രോബെറി, ബദാം, ഈന്തപ്പഴം എന്നിവ ഇട്ടു നന്നായി അടിച്ചെടുക്കുക. ഇതിനു മുകളില്‍ ചിയ സീഡ്സ് വിതറിയ ശേഷം കഴിക്കാം.
ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനുമെല്ലാം വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഓട്സ്. മികച്ച
ആൻ്റിഓക്‌സിഡൻ്റ് ഭക്ഷണങ്ങളിൽപ്പെടുന്ന സ്ട്രോബെറി, ബ്ലൂബെറി എന്നിവ ഹൃദയാരോഗ്യം, തലച്ചോറിൻ്റെ പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ ഇ കൊണ്ട് സമ്പന്നമായ ബദാം, ചർമ്മത്തിന്‍റെയും മുടിയുടെയും ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കാനും സഹായിക്കും. അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങളുള്ള ഈന്തപ്പഴം ദിവസവും കഴിക്കുന്നത് സ്ത്രീകള്‍ക്ക് നല്ലതാണ്.
ചിയാ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിംഗ് വിറ്റമിൻ സി വിറ്റമിൻ ഇ വിറ്റമിൻ ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഒമേഗ ഫാറ്റി ആസിഡ്, ഫൈബർ, ആന്‍റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ചിയ സീഡ്സ്, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
•ഇതിൽ ഹൈ ഫൈബർ ഉള്ളതുകൊണ്ട് തന്നെ ഇത് ദഹനപ്രക്രിയ കൂട്ടും.അതുമാത്രമല്ല ഫൈബർ കണ്ടന്റ് ഉള്ളതുകൊണ്ട് തടി കുറയ്ക്കേണ്ടവർക്കും നല്ലതാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ചിയ സീഡ്സ് സഹായിക്കുന്നു.