ADVERTISEMENT

ഒരു മിനിറ്റില്‍ എത്ര തക്കാളി വൃത്തിയായി അരിയാന്‍ പറ്റും? കേള്‍ക്കുമ്പോള്‍ എളുപ്പമെന്നു തോന്നുമെങ്കിലും അതല്‍പ്പം ബുദ്ധിമുട്ടുള്ള പണിയാണ്. ഒന്‍പത് തക്കാളി ഇങ്ങനെ മനോഹരമായി അരിഞ്ഞു ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് കനേഡിയന്‍ ഷെഫ് ആയ വാലസ് വോംഗ്.

ജൂൺ 12 ന് ലണ്ടനിൽ നടന്ന ചടങ്ങിലാണ്, "സിക്സ് പാക്ക് ഷെഫ്" എന്ന് വിളിക്കപ്പെടുന്ന വാലസ് വോംഗ് ഈ നേട്ടം കൈവരിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയില്‍, അവിശ്വസനീയമായ വേഗതയിലും കൃത്യതയിലും വോംഗ് തക്കാളി അരിയുന്നത് കാണാം. വോംഗ് ഓരോ തക്കാളിയും മുറിക്കുമ്പോൾ, ഗിന്നസ് വേൾഡ് റെക്കോർഡ് അഡ്മിനിസ്‌ട്രേറ്റർ സൂക്ഷ്മമായി നിരീക്ഷിക്കുകയും മിസ്റ്റർ എണ്ണുകയും ചെയ്തു. അവസാനം വോംഗിന് ഫ്രെയിം ചെയ്ത റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും കാണാം. 

എന്നാല്‍ ഇതൊക്കെ ഒരു ഗിന്നസ് റെക്കോര്‍ഡ് ആണോ എന്നുള്ള രീതിയിലാണ് ആളുകള്‍ ഈ വിഡിയോയുടെ അടിയില്‍ പ്രതികരിച്ചത്. "എനിക്ക് 16 വയസ്സാണ് പ്രായം, ഞാന്‍ ഇതിനേക്കാള്‍ വേഗത്തില്‍ അരിയും" എന്ന് ഒരാള്‍ പറയുന്നു. ഞങ്ങളുടെ നാട്ടിലെ പാചകക്കാര്‍ ഇതിനേക്കാള്‍ വേഗത്തില്‍ അരിയുന്ന ആളുകളാണ് എന്ന് കമന്റ് ചെയ്ത തായ്‍‍‍ലന്‍ഡുകാരെയും ഇന്ത്യക്കാരെയും കാണാം.

ഇതിനുള്ള മറുപടിയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് കമന്‍റില്‍ തന്നെ നല്‍കി. ചുമ്മാ മുറിക്കുകയല്ല, അറുപതു സെക്കന്റില്‍, തുല്യമായ കഷ്ണങ്ങളായി എത്ര തക്കാളി മുറിച്ചെടുക്കാന്‍ പറ്റും എന്നതാണ് ഇവിടെ വിലയിരുത്തിയത് എന്ന ഈ കമന്‍റില്‍ പറയുന്നു. കണ്ണടയ്ക്കാതെ ഒരു മിനിറ്റില്‍ 14 തക്കാളികള്‍ ഇങ്ങനെ സമമായി അരിഞ്ഞ മറ്റൊരു റെക്കോഡും വോംഗിന്‍റെ പേരിലുണ്ട്.

English Summary:

Blindfolded Chef Guinness Record Tomatoes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com