ADVERTISEMENT

ഉള്ളുലഞ്ഞു നിൽക്കുകയാണ് വയനാടിനൊപ്പം കേരളം. സംസ്ഥാനമൊട്ടാകെ പല തരത്തിലുള്ള സഹായങ്ങളുമായി അവിടേയ്ക്കു ഓടിയെത്തുകയാണ്. മനുഷ്യരായി പിറന്നവർക്കെല്ലാം സഹിക്കാൻ കഴിയാത്ത ആ ദുരന്തമുഖത്തേക്കു ഭക്ഷണത്തിന്റെ രൂപത്തിൽ സഹായഹസ്തം നൽകുകയാണ് വയനാട്ടിലെ പ്രധാന റസ്‌റ്ററന്റുകളായ ഓലനും ഷെഫ് പിള്ളയുടെ സഞ്ചാരിയും. റസ്റ്ററന്റുകളിൽ എത്തുന്ന അതിഥികൾക്കായി തയാറാക്കിയ ഭക്ഷണമാണ് ഇന്നലെ മുതൽ ദുരന്തത്തിൽ നടുങ്ങി നിൽക്കുന്ന ജനതയ്ക്കായി ഈ ഭക്ഷണശാലകൾ എത്തിച്ചു നൽകുന്നത്. 

ദുരന്തത്തെക്കുറിച്ച് അറിഞ്ഞ നിമിഷം മുതൽ തന്നെ ഉറ്റവരും ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടവർക്ക് മുമ്പിലേക്കായി പകലും രാത്രിയുമെന്നില്ലാതെ റസ്റ്ററന്റുകൾ ഭക്ഷണം എത്തിച്ചു നൽകുന്നത്.  ഓലൻ റസ്റ്ററന്റ് ഇന്നലെ മേപ്പാടി ഗവൺമെന്റ് ആശുപത്രിയിലുള്ള റെസ്ക്യൂ ടീം, പൊലീസുകാർ, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കും ഉച്ചഭക്ഷണം എത്തിച്ചുകൊടുത്തു.  ഭക്ഷണം മാത്രമല്ല, ദുരിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അയ്യായിരത്തോളം ലിറ്റർ കുടിവെള്ളവും ഓലൻ റസ്റ്ററന്റ് എത്തിക്കുന്നുണ്ട്. ദുരന്തം നടന്നയിടങ്ങളിൽ നിന്നും പതിനെട്ടു കിലോമീറ്റർ മാത്രം അകലയാണ് ഓലൻ റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് റസ്റ്ററന്റിന്റെ ഭക്ഷണ വിതരണം.

ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി ഭക്ഷണം എത്തിച്ചു നൽകുന്നതിൽ ഓലനൊപ്പം തന്നെ സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന ഷെഫ് പിള്ളയുടെ സഞ്ചാരി റസ്റ്ററന്റും മുമ്പിലുണ്ട്. ദുരിത ബാധിതർക്കും രക്ഷാപ്രവർത്തകർക്കുമാണ് സഞ്ചാരിയും ഭക്ഷണം ഒരുക്കുന്നത്. ഹോട്ടലിലെ ഭക്ഷണം തയാറാക്കുന്നതിനൊപ്പം തന്നെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവയെത്തിച്ചു നൽകാനുള്ള സൗകര്യങ്ങളും ചെയ്യുന്നതായി ഷെഫ് പിള്ളയും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

English Summary:

Free Meals Wayanad Hotels Disaster Relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com