ADVERTISEMENT

ഏതു കാലത്തും ഒരുപോലെ പച്ചപിടിക്കുന്ന ബിസിനസാണ് ഭക്ഷണം. എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടായാലും, ടെക്നോളജി എത്ര മുന്നോട്ട് പോയാലും ഭക്ഷണം കൂടാതെ പറ്റില്ലല്ലോ. അതുകൊണ്ടുതന്നെ ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലികള്‍ വേണ്ടെന്നു വച്ച് ഹോട്ടൽ  മേഖലയിലേക്ക് ഇറങ്ങുന്ന ആളുകളുടെ എണ്ണം കൂടി വരികയാണ്. 

ആന്ധ്രാപ്രദേശിലെ കുട്ടഗുല്ലയില്‍ നിന്നുള്ള നരസമ്മയാണ് ഇപ്പോള്‍ ഇങ്ങനെ വാര്‍ത്തകളില്‍ നിറയുന്നത്. പത്തു വര്‍ഷമായി നരസമ്മ ദോശയുണ്ടാക്കുന്നു. കദിരിയില്‍ നിന്നും വെറും മൂന്നു കിലോമീറ്റര്‍ അകലെയുള്ള കുട്ടഗുല്ലയിലെ ആളുകള്‍ക്ക് നരസമ്മയുടെ ദോശയില്ലാതെ ഒരു ദിനം സങ്കല്‍പ്പിക്കാനാവില്ല. അനന്തപുരം കദിരി റോഡരികില്‍ ഒരു ചെറിയ കെട്ടിടത്തിനുള്ളിലാണ് ഈ ദോശക്കട.

ഒരു ദിവസം നരസമ്മ വില്‍ക്കുന്നത് പതിനായിരം രൂപയുടെ ദോശകളാണ്. അതായത് ഒരു മാസം മൂന്നു ലക്ഷം രൂപ! കുടുംബത്തിലെ എല്ലാവരും ഒത്തുചേര്‍ന്നു നടത്തുന്ന ഒരു ഫാമിലി ബിസിനസ്സാണ് ഈ ദോശക്കട.

മുട്ട ദോശ ഇരുപത്തിയഞ്ച് രൂപയ്ക്കും സാധാരണ ദോശ പത്ത് രൂപയ്ക്കും സ്പൈസി ദോശ ഇരുപത് രൂപയ്ക്കും ആണ് ഇവിടെ നൽകുന്നത്. മുട്ട ദോശയാണ് ഏറ്റവും ജനപ്രിയം. ഒരാള്‍ സാധാരണയായി മൂന്നോ നാലോ ദോശ കഴിക്കും. സാധാരണയായി, ദോശകൾ ചട്ണി, സാമ്പാർ, ദാൽ എന്നിവയ്‌ക്കൊപ്പമാണ് വിളമ്പുന്നത്. നിലവിൽ ചുവന്ന ചട്ണി, ദാൽ ചട്ണി, ഇഞ്ചി ചട്ണി, ബോംബെ ചട്ണി എന്നിവയാണ് ദോശക്കൊപ്പം വിളമ്പുന്നത്.

1867959394

ദിവസവും രാവിലെ 7 മുതൽ ഉച്ചവരെയാണ് വിൽപന. നാട്ടിലെ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, വിദ്യാർത്ഥികൾ, സർക്കാർ ജീവനക്കാർ, യാത്രക്കാർ എന്നിവരെല്ലാം നരസമ്മയുടെ സ്ഥിരം കസ്റ്റമേഴ്സാണ്.

അരിയും ഉഴുന്നും വെള്ളത്തിലിട്ട് കുതിർത്ത് അരച്ച്, ഒരു രാത്രി മുഴുവൻ പുളിപ്പിച്ചാണ് നരസമ്മ മാവ് തയാറാക്കുന്നത്. അടുത്ത ദിവസം, ഈ മാവിൽ വെള്ളം ചേർത്ത് ദോശ പാകം ചെയ്യുന്നു. ദോശ പൊതുവേ ആരോഗ്യകരമായ പ്രാതലായാണ് കണക്കാക്കുന്നത്. ചുരുങ്ങിയ ചിലവില്‍, കിട്ടുന്ന രുചിയുള്ള ഈ ദോശകള്‍ ഓരോ ദിവസവും കൂടുതല്‍ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

English Summary:

Narasamma Famous Dosa Shop Andhra Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com