ADVERTISEMENT

കരിഞ്ഞുപിടിച്ച പാത്രങ്ങൾ വെളുപ്പിച്ചെടുക്കാൻ പ്രയാസമാണ്. വിഭവങ്ങൾ തയാറാക്കുമ്പോൾ തീ അണയ്ക്കാന്‍ മറന്ന്, കരിഞ്ഞ് പാത്രത്തിന്റ  അടിയില്‍ പിടിച്ചു എന്നത്  മിക്ക വീട്ടമ്മമാരുടെ പരാതിയാണ് ഇതെങ്ങനെ പഴയപോലെ പാത്രം വ‍ൃത്തിയാക്കി എടുക്കും എന്നത്. സ്റ്റീൽ വൂളും സോപ്പുമൊക്കെ ഉപയോഗിച്ച് ഉരച്ച് കഴുകിയാലും കരിഞ്ഞുപിടിച്ചത് പോകില്ല. പാത്രം ഉപേക്ഷിക്കുവാനും സാധിക്കില്ല. ഇനി ടെൻഷൻ വേണ്ട, അടിപൊളി സൂത്രവിദ്യ ഉണ്ട്. കരിപിടിച്ച പാത്രങ്ങൾ എളുപ്പത്തില്‍ വൃത്തിയാക്കി എടുക്കാം.

മുട്ടത്തോടാണ് താരം. മുട്ടയുടെ തോട് ചെടികൾക്ക് വളമായി പൊടിച്ച് ചേർത്തിടാറുണ്ട്. ഇനി മുട്ടത്തോട് ഉപയോഗിച്ച് പാത്രവും വെളുപ്പിച്ചെടുക്കാം. എങ്ങനെയെന്ന് നോക്കാം. കുറച്ചധികം മുട്ടത്തോട് വേണം. നന്നായി കഴുകിയ മുട്ടത്തോട് വെള്ളത്തിലിട്ട് തിളപ്പിക്കാം. 

ശേഷം നന്നായി ഉണക്കിയിട്ട് മിക്സിയിൽ പൊടിച്ചെടുക്കണം. അതിലേക്ക് ഒരു സ്പൂൺ ബേക്കിങ് സോഡയും വാഷിങ് പൗഡറും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യണം. കരിഞ്ഞ പാത്രത്തിൽ ഈ പൊടി വിതറി നന്നായി ഉരച്ച് കഴുകാം. എളുപ്പത്തിൽ പാത്രങ്ങൾ വെളുപ്പിച്ചെടുക്കാം. 

English Summary:

Clean Burnt Pots Using Eggshells

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com