ഒരു വർഷം വരെ വീട്ടിലുണ്ടാക്കുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ
Mail This Article
മീൻകറിയ്ക്കും ഇറച്ചിയ്ക്കുമൊക്കെ ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും സ്വാദ് വേണം. ഇവയ്ക്ക് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. തൊണ്ടയുടെ ചെറിയ അസ്വസ്ഥതകൾക്കും ജലദോഷത്തിനുമൊക്കെ പ്രതിവിധിയായി ഇഞ്ചി ചേർത്ത് ചായ തയാറാക്കി കുടിക്കാറുണ്ട്. അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ ഇഞ്ചി ഗ്യാസ്ട്രബിൾ പോലെയുള്ള പ്രശ്നങ്ങൾക്കും പരിഹാരമായി ഉപയോഗിക്കാറുമുണ്ട്.
വിഭവങ്ങൾ തയാറാക്കുമ്പോൾ പെട്ടെന്ന് ഇഞ്ചിയും വെളുത്തുള്ളിയും വൃത്തിയാക്കി എടുക്കാൻ പ്രയാസമാണ്. കടയിൽ നിന്നും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വാങ്ങുന്നതിനേക്കാളും വീട്ടിൽ തന്നെ തയാറാക്കാവുന്നതാണ് നല്ലത്. കേടുകൂടാതെ വർഷങ്ങളോളം സൂക്ഷിക്കുകയും ചെയ്യാം. എങ്ങനെയെന്ന് നോക്കാം.
ഇഞ്ചിയും വെളുത്തുള്ളിയും വൃത്തിയായി കഴുകി എടുക്കാം. 700 ഗ്രാം വെളുത്തുള്ളിയ്ക്ക് 100ഗ്രാം ഇഞ്ചി എന്ന അളവിന് എടുക്കാം. ശേഷം മിക്സിയുടെ ജാറിലിട്ട് വെള്ളം ചേർക്കാതെ ഇത്തിരി എണ്ണ ചേർത്ത് രണ്ടും അരച്ചെടുക്കാം. ശേഷം രണ്ട് ടീസ്പൂണ്‍ ഉപ്പും ചേർത്ത് യോജിപ്പിച്ച് കണ്ടെയ്നറിൽ അടച്ച് ഫ്രിജിൽ സൂക്ഷിക്കാം. ഇത് ഒന്നര മാസം വരെ കേടാകാതെ വയ്ക്കാം. കൂടാതെ ഫ്രീസറിൽ വച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ക്യൂബ്സായി എടുത്തിട്ട് സിബ്‍ലോക്ക് കവറിൽ സൂക്ഷിച്ചാൽ ഒരു വർഷം വരെ ഫ്രഷായി സൂക്ഷിക്കാവുന്നതാണ്.