ADVERTISEMENT

രാവിലെ ഓഫീസിലേക്കോടുമ്പോള്‍ പെട്ടെന്ന് കഴിക്കാന്‍ പറ്റിയ പ്രാതല്‍- അതാണ്‌ നമുക്ക് ബ്രെഡ്‌. കടയില്‍ നിന്നും മൈദ ബ്രെഡ്‌, വീറ്റ് ബ്രെഡ്‌, ഓട്സ് ബ്രെഡ്‌, ഫ്രൂട്സ് ബ്രെഡ്‌ എന്നിങ്ങനെ ഒട്ടനവധി വെറൈറ്റി ബ്രെഡുകള്‍ ഇക്കാലത്ത് വാങ്ങിക്കാന്‍ കിട്ടും. എന്നാല്‍ ഇവ എത്രത്തോളം ആരോഗ്യകരമാണ് എന്നതിനെക്കുറിച്ച് ഇന്നും വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

white-bread-healthy

കുട്ടികള്‍ക്ക് പോലും സുരക്ഷിതമായി കഴിക്കാവുന്ന അടിപൊളി ഹോള്‍ വീറ്റ് ബ്രെഡ്‌ വീട്ടില്‍ തയ്യാറാക്കിയാലോ? രുചികരവും ആരോഗ്യകരവുമായ ഈ ബ്രെഡ്‌ ഉണ്ടാക്കാന്‍ അധികം ബുദ്ധിമുട്ടില്ല. മാത്രമല്ല, ഒരുപാട് ചേരുവകള്‍ ആവശ്യവുമില്ല. ഇത് എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം.

- ഒരു കപ്പ്‌ വലിയ തരി റവ, ഒരു കപ്പ്‌ തൈര് എന്നിവ നന്നായി മിക്സ് ചെയ്യുക. ഇത് ഒരു മണിക്കൂര്‍ നേരത്തേക്ക് അടച്ചു വയ്ക്കുക.

- ഒരു മണിക്കൂറിനു ശേഷം, ഈ മിശ്രിതം മിക്സി ജാറിലേക്ക് മാറ്റുക. ഒരു ടീസ്പൂണ്‍ പഞ്ചസാര, ഒരു ടീസ്പൂണ്‍ ഉപ്പ്, രണ്ടു ടീസ്പൂണ്‍ എണ്ണ, കാല്‍ കപ്പ്‌ പാല്‍ എന്നിവ കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.

- ഇത് ഒരു മിക്സിംഗ് ബൌളിലേക്ക് മാറ്റുക. തുടര്‍ന്ന്, രണ്ടു ടേബിള്‍സ്പൂണ്‍ സൂജി റവ, അര ടീസ്പൂണ്‍ ബേക്കിംഗ് പൌഡര്‍, കാല്‍ ടീസ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവ കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.

- ഇതിലേക്ക് ഒരു നീല ഈനോ പാക്കറ്റ് കൂടി ചേര്‍ത്ത് അര ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കുക. ഒരു വിസ്ക് കൊണ്ട് എല്ലാം നന്നായി മിക്സ് ചെയ്യുക. ബ്രെഡ്‌ ഉണ്ടാക്കുന്ന മോള്‍ഡില്‍ വെണ്ണ പുരട്ടിയ ശേഷം ഈ മിക്സ് അതിലേക്ക് ഒഴിക്കുക.

- ഇത് ഒന്നുകില്‍ 180 ഡിഗ്രി പ്രീഹീറ്റ് ചെയ്ത ഓവനില്‍ 40 മിനിറ്റ് വേവിച്ചെടുക്കാം. അല്ലെങ്കില്‍ ഒരു കടായിയുടെ നടുവില്‍ 

സ്റ്റാന്‍ഡ് വെച്ച്, ഏകദേശം 43 മിനിറ്റ് ചെറുതീയില്‍ വേവിച്ചെടുക്കാം.

- ഒരു ടൂത്ത്പിക്ക് ഉപയോഗിച്ച് ബ്രെഡ്‌ പാകമായോ എന്ന് നോക്കാം. മുകള്‍വശം അല്‍പ്പം പാല്‍ കൊണ്ട് ബ്രെഷ് ചെയ്യാം.

- ഇത് ഒരു മണിക്കൂര്‍ ഇങ്ങനെ വെച്ച ശേഷം, കത്തി കൊണ്ട് ചെറിയ കഷ്ണങ്ങളായി മുറിച്ച് ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com