ADVERTISEMENT

അടുക്കളയിലെ സൂപ്പര്‍സ്റ്റാറാണ് വെളുത്തുള്ളി. ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ വെളുത്തുള്ളി പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. ആൻറി ബാക്ടീരിയൽ, ആൻ്റിസെപ്റ്റിക് ഗുണങ്ങൾ കാരണം, രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും സാധാരണയായി കാണുന്ന പലവിധ അണുബാധകളെ ചെറുക്കാനും ഇത് സഹായിക്കും. 

Representative Image -Image Credit: Pixel-Shot/shutterstock
Representative Image -Image Credit: Pixel-Shot/shutterstock

ബാക്ടീരിയ, ഫംഗസ്, വൈറസ് പോലുള്ള സൂക്ഷ്മ രോഗാണുക്കള്‍ക്കെതിരെ പോരാടാൻ വെളുത്തുള്ളി വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'അലിസിൻ' എന്ന ഘടകം സഹായിക്കും. കൂടാതെ, ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്ന സാഹചര്യം ഒഴിവാക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

ഇന്ത്യന്‍ പാചകത്തില്‍ വെളുത്തുള്ളിക്ക് വലിയ പ്രധാന്യമുണ്ട്. കറികളിലും മസാലകളിലുമെല്ലാം സമൃദ്ധമായി വെളുത്തുള്ളി ഉപയോഗിക്കുന്നു. ശരിയായി ഉപയോഗിച്ചാല്‍, വെളുത്തുള്ളിയുടെ പരമാവധി ഗുണങ്ങള്‍ പ്രയോജനപ്പെടുത്താനാവും.

കഴുകി എടുക്കേണ്ടത് ഇങ്ങനെ

പച്ചക്കറികളെപ്പോലെ തന്നെ രാസവളങ്ങളും കെമിക്കലുകളും ഉപയോഗിച്ചാണ് വെളുത്തുള്ളിയും ഉണ്ടാക്കുന്നത്. ഇത് നന്നായി വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. തൊലി കളഞ്ഞതിന് ശേഷം അല്ലെങ്കിൽ അരിഞ്ഞതിന് ശേഷം കഴുകുന്നത് ഒരു പരിധിവരെ അതിൻ്റെ രുചിയും ഗുണങ്ങളും ഇല്ലാതാക്കും. അതിനാൽ, വെളുത്തുള്ളി ഉപയോഗിക്കുന്നതിന് മുമ്പ് കുറഞ്ഞത് അരമണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് പുറം തൊലി എളുപ്പത്തില്‍ വിട്ടു പോരാനും സഹായിക്കും. 

garlic-peel-tip

താളിക്കുമ്പോള്‍ ശ്രദ്ധിക്കുക

പല കറികളിലും വെളുത്തുള്ളി എണ്ണയില്‍ വഴറ്റാറുണ്ട്. വെളുത്തുള്ളിയുടെ ഗുണം പരമാവധി പ്രയോജനപ്പെടുത്താനായി, വഴറ്റുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇടത്തരം തീയില്‍ മാത്രമേ ഇങ്ങനെ ചെയ്യാവൂ. തീ കൂട്ടിയിട്ടാല്‍ കരിഞ്ഞു പോവുക മാത്രമല്ല, അതിന്‍റെ ഗുണങ്ങളും നഷ്ടപ്പെടും.

അരിഞ്ഞ് ഇടുക

ഭക്ഷണത്തിൽ വെളുത്തുള്ളി മുഴുവനായി ചേർക്കുന്നത് ഒഴിവാക്കണം. ഭക്ഷണത്തിൽ ചേർക്കുന്നതിന് മുമ്പ് വെളുത്തുള്ളി അരിഞ്ഞ ശേഷം അല്‍പ്പനേരം വിശ്രമിക്കാന്‍ അനുവദിക്കുക. ഇത് അലിയ്‌നേസ് എന്ന എൻസൈമുകളെ സജീവമാക്കാൻ സഹായിക്കുന്നു, അത് പിന്നീട് അലിയിനിലേക്കും പിന്നീട് അലിസിനിലേക്കും പരിവർത്തനം ചെയ്യപ്പെടുന്നു. ഇതാണ് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെയും രക്തസമ്മർദ്ദത്തിൻ്റെയും അളവ് നിയന്ത്രിക്കുന്ന ഘടകം.

തേനും വെളുത്തുള്ളിയും

ഈയിടെ ഓണ്‍ലൈനില്‍ വൈറലായ ഒരു രീതിയുണ്ട്, തേനിലിട്ട് വെച്ച വെളുത്തുള്ളി കഴിക്കുന്നത്. ഈ വെളുത്തുള്ളിക്ക്, ജലദോഷം ഇല്ലാതാക്കാൻ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. 

വെളുത്തുള്ളി ഒരു മാസത്തോളം തേനില്‍ ഇട്ടുവെച്ച്, ദിവസവും ഓരോ അല്ലികളായി കഴിക്കുന്നു. തൊണ്ട വേദന, ചുമ, ഇന്‍ഫ്ലമേഷന്‍, മൂക്കൊലിപ്പ് എന്നിവയ്ക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ, ചര്‍മം ക്ലിയര്‍ ആക്കാനും ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു.

ഭാരം കുറയ്ക്കാനും വെളുത്തുള്ളി

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഓരോ വെളുത്തുള്ളി അല്ലി ദിവസവും കഴിക്കുന്നത് സഹായകമാണ്. വെളുത്തുള്ളി ദഹനത്തിനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ഇൻസുലിൻ പ്രതിരോധത്തിൻ്റെ അളവ് കുറയ്ക്കുന്നതിനും കൊഴുപ്പ് സംഭരണം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരത്തിലെ ടിഷ്യൂകളിൽ അധിക കൊഴുപ്പ് ശേഖരിക്കുന്നത് തടയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com