ADVERTISEMENT

മകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ മയോണൈസ് റെസിപ്പി പങ്കുവച്ച് നടി മുക്ത. യുട്യൂബ് ചാനലില്‍ ഇതിന്‍റെ വിശദമായ വിഡിയോ ഉണ്ട്. മുട്ടയും എണ്ണയുമെല്ലാം ചേര്‍ത്ത മയോണൈസിന് പകരം, പനീറും പാലുമെല്ലാം ചേര്‍ത്താണ് ഈ മയോണൈസ് ഉണ്ടാക്കുന്നത്. കേടാകാതെ ഇത് ഫ്രിജില്‍ നാലഞ്ചു ദിവസം വരെ സൂക്ഷിക്കാം. 

ഈ സ്പെഷ്യല്‍ മയോണൈസ്, മകള്‍ കണ്മണിയുടെ കൂട്ടുകാര്‍ക്കും അവരുടെ അമ്മമാര്‍ക്കും ഇഷ്ടമായി എന്ന് മുക്ത പറയുന്നു. രാവിലെ ചപ്പാത്തി ഉണ്ടാക്കി, അതിനുള്ളില്‍ കാബേജ്, കാരറ്റ്, മയോണൈസ് എന്നിവയുടെ മിക്സ് ചേര്‍ത്ത് റോള്‍ ഉണ്ടാക്കി ഉച്ചഭക്ഷണമായി കൊടുത്തുവിടാം. അല്ലെങ്കില്‍ ബ്രെഡിനൊപ്പവും കഴിക്കാം. 

ഈ മയോണൈസ് ഉണ്ടാക്കുന്ന വിധം ചുവടെ.

വേണ്ട സാധനങ്ങള്‍

പനീര്‍ - 10 ക്യൂബ്സ്
വറ്റല്‍ മുളക് - 5 എണ്ണം
വെളുത്തുള്ളി - 4 എണ്ണം
പാല്‍ - 3 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ചീസ് - 2 സ്ലൈസ് 

ഉണ്ടാക്കുന്ന വിധം

- ചീസ് ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. വറ്റല്‍ മുളകിനു പകരം വേണമെങ്കില്‍ പച്ചമുളകും ചേര്‍ക്കാം. 

- കട്ടി കൂടുതലായി തോന്നുകയാണെങ്കില്‍ അല്‍പ്പം കൂടി പാല്‍ ചേര്‍ക്കാം.

- മിക്സിയിലേക്ക് ചീസ് സ്ലൈസുകള്‍ കൂടി ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കുക

- ഇങ്ങനെ തയാറാക്കിയ മയോണൈസ് ബ്രെഡ്‌ മുതലായവയ്ക്ക് മുകളില്‍ പുരട്ടി കഴിക്കാം.

English Summary:

Mukthas Kid Friendly Paneer Mayonnaise Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com