ADVERTISEMENT

കറികൾക്ക് സ്വാദും മണവും നൽകുന്നതാണ് കറിവേപ്പില. അതുമാത്രമല്ല ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. ഔഷധാവശ്യത്തിനും ഉപയോഗിക്കാം. ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കാനും കറിവേപ്പിലയ്ക്ക് കഴിവുണ്ടെന്ന് ഗവേഷകർ പറയുന്നു. കറിവേപ്പില എണ്ണ കാച്ചി തേക്കുന്നത് മുടി കൊഴിച്ചില്‍ വരെ തടയുന്നു. മാത്രമല്ല അമിതവണ്ണം കുറയ്ക്കാനും കറിവേപ്പില സൂപ്പറാണ്. കറികളില്‍ ചേർക്കാൻ കറിവേപ്പില ഫ്രെഷ് തന്നെ ഉപയോഗിക്കണം. കടകളിൽ നിന്നും വാങ്ങിയാലും എത്ര സൂക്ഷിച്ചാലും പെട്ടെന്ന് വാടിപോകും എന്നതാണ് വീട്ടമ്മമാരുടെ പരാതി. ഇനി ആ ടെൻഷൻ വേണ്ട, പല ട്രിക്കുകളും പരീക്ഷിച്ചാൽ കുറെ അധികം നാൾ വരെ കറിവേപ്പില ഫ്രെഷായി സൂക്ഷിക്കാവുന്നതാണ്. അങ്ങനെയെരു ട്രിക്ക് പരിചയപ്പെടാം.

ആദ്യം കറിവേപ്പില തണ്ടിൽ നിന്നും അടർത്തിയെടുക്കാം. ശേഷം നന്നായി കഴുകിയിട്ട് ഒരു ടൗവ്വലിൽ നിരത്തിയിട്ട് വെള്ളമയം കളയാം. ശേഷം പാത്രത്തിൽ നിരത്തി മൈക്രോവേവ് ഒാവനിൽ ഒരു മിനിറ്റ് നേരം വച്ച് ഡ്രൈ ആക്കി എടുക്കാം. നല്ല ക്രിസ്പിയായി കിട്ടും. അത് അടപ്പ് മുറുക്കമുള്ള കുപ്പിയിലിട്ട് അടച്ച് വച്ച് സൂക്ഷിക്കാവുന്നതാണ്. ഒരുപാട് നാള് കേടുകൂടാതെ ഈ കറിവേപ്പില സൂക്ഷിക്കാം. കറികളിലും ചേർക്കാം. 

അമിതവണ്ണം കുറയ്ക്കാൻ കറിവേപ്പില സൂപ്പറാണ്

ശരീരത്തെ വിഷവിമുക്തമാക്കാനുള്ള കഴിവും കറിവേപ്പിലയ്ക്കുണ്ട്. കുടിക്കാനുള്ള വെള്ളം തിളപ്പിക്കുമ്പോൾ കറിവേപ്പില കൂടി ചേർത്ത് തിളപ്പിക്കാവുന്നതാണ്. ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളെ പുറന്തള്ളാനിതു സഹായിക്കും. നിസാരമെന്നു വിചാരിച്ചു, കറികളിൽ നിന്നുമെടുത്തു പുറത്തു കളയുന്ന കറിവേപ്പിലയുടെഗുണങ്ങളെക്കുറിച്ചറിയാം.

കറിവേപ്പിലയിട്ടു എങ്ങനെ വെള്ളം തയാറാക്കിയെടുക്കാമെന്നു നോക്കാം

ഒരു കൈ നിറയെ കറിവേപ്പിലയെടുത്ത് നന്നായി കഴുകിയെടുക്കാം. ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച്, അതിലേക്കു കറിവേപ്പിലയും കുറച്ച് മഞ്ഞളും ചേർത്ത് കൊടുക്കണം. കുറച്ച് സമയം കഴിഞ്ഞു തീ അണച്ചതിനു ശേഷം ചൂടാറുമ്പോൾ ഇലയും മഞ്ഞളും അരിച്ച് മാറ്റാവുന്നതാണ്. ആവശ്യമെങ്കിൽ മാത്രം അല്പം നാരങ്ങാനീരും തേനും ചേർത്ത് കുടിക്കാവുന്നതാണ്.

English Summary:

Keep Curry Leaves Fresh Longer New Trick

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com