ADVERTISEMENT

തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലെത്തി, സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും രാജ്യം മുഴുവന്‍ ആരാധകരെ നേടിയ താരമായിരുന്നു ശ്രീദേവി. മകളായ ജാന്‍വി കപൂറും ഒട്ടും പിറകിലല്ല. യുവതാരനിരയിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് ജാന്‍വി. സിനിമയോട് മാത്രമല്ല, ഭക്ഷണത്തോടും തനിക്കുള്ള ഇഷ്ടം ജാന്‍വി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

ഇത്തരത്തില്‍ ജാന്‍വി സ്ഥിരം അഭിമുഖങ്ങളില്‍ പറയാറുള്ള വിഭവങ്ങളില്‍ ഒന്നാണ് ഗീ പൊടി റൈസ്. സുഗന്ധവും രുചിയുമുള്ള പൊടി ഉണ്ടാക്കി, ഒപ്പം നെയ്യ് കൂടി ചേര്‍ത്ത് ചോറ് കഴിക്കുന്ന രീതിയാണ്‌ ഇത്. പെട്ടെന്നുതന്നെ ഉണ്ടാക്കിയെടുക്കാവുന്ന പൊടി, കുറെ നാളത്തേയ്ക്ക് സൂക്ഷിച്ചു വയ്ക്കാം, കറികള്‍ ഒന്നുമില്ലാത്തപ്പോള്‍ ഇതുമാത്രം മതി ചോറുണ്ണാന്‍. നല്ല കൊഴുപ്പും പ്രോട്ടീനും കൊണ്ട് സമൃദ്ധമായ ഈ പൊടി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

വേണ്ട സാധനങ്ങള്‍

ഉഴുന്ന് പരിപ്പ് - 1/2 കപ്പ്
തുവരപരിപ്പ് - 1/2 കപ്പ്
ജീരകം - 1 ടീസ്പൂൺ
കുരുമുളക് - 1 ടീസ്പൂൺ
വെളുത്തുള്ളി 6-7
കറിവേപ്പില
വറുത്ത കടലപ്പരിപ്പ് - 1/4 കപ്പ്
ചുവന്ന മുളക് - 3
ഉപ്പ്
കായം - 1 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം

- ഉഴുന്ന് പരിപ്പ് നിറം മാറുന്നത് വരെ വറുത്തെടുക്കുക. ശേഷം പാത്രത്തില്‍ നിന്നും മാറ്റി വെക്കുക

- തുവരപ്പരിപ്പും ഇതേപോലെ വറുത്തെടുക്കുക. പാത്രത്തില്‍ നിന്നും മാറ്റിവെക്കുക

- പാനിൽ ജീരകം, കുരുമുളക്, കറിവേപ്പില, ചുവന്ന മുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് 1 മിനിറ്റ് കുറഞ്ഞ തീയിൽ വറുക്കുക.

- ഇതിലേക്ക് വറുത്ത കടലപ്പരിപ്പ് കൂടി ചേർത്ത് തീ ഓഫ് ചെയ്യുക.

- വറുത്തു വച്ചിരിക്കുന്ന ചേരുവകൾ തണുപ്പിച്ച് മിക്സിയിൽ ഇടുക.

- ഇതിലേക്ക് കായവും ഉപ്പും ചേർത്ത് അടിച്ച്, മിനുസമാർന്ന പൊടി ഉണ്ടാക്കുക. 

- ചൂടുള്ള ചോറിലേക്ക് ഒരു സ്പൂണ്‍ ഇട്ട്, മുകളില്‍ ഒരു സ്പൂണ്‍ നെയ്യ് കൂടി ഒഴിച്ച് വിളമ്പുക.

English Summary:

Janhvi Kapoor Ghee podi Rice Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com