ADVERTISEMENT

തനിക്ക് പിറന്നാളിന് സമ്മാനമായി ലഭിച്ച കേക്കിലെ റോസാപ്പൂക്കൾ കണ്ടപ്പോൾ ഹണി റോസ് ആദ്യം കരുതിയത്,  അത് ശരിക്കുമുള്ള പൂക്കൾ ആണെന്നാണ്. അത് കൈകൊണ്ട് ഉണ്ടാക്കിയ ഫോൺടെന്റ് റോസാപ്പൂക്കൾ ആണെന്ന് പറഞ്ഞപ്പോൾ അതുണ്ടാക്കിയ ആളെ പ്രശംസിക്കാനും ഹണി റോസ് മറന്നില്ല. അത്രയും പൂർണതയോടെ ആ കേക്ക് ഉണ്ടാക്കാൻ കഴിവും എക്സ്പീരിയൻസുമുള്ള ഒരു ആൾക്കേ സാധിക്കുകയുള്ളൂ. ടീനു എന്ന വീട്ടമ്മ ഹണി റോസിന്‍റെ പിറന്നാളിന് മധുരം വിളമ്പാൻ കിട്ടിയ അവസരം ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളിൽ ഒന്നായിമാറ്റി. അതിന് കാരണവും അവർ സ്വയം നേടിയെടുത്ത ആത്മവിശ്വാസത്തിന്റെ തെളിവാണ്. ടീനു ഷിജിൻ കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിനിയാണ്.

അക്കൗണ്ടന്റും അധ്യാപികയുമായി വിവിധ മേഖലകളിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും കൊറോണ കാലമാണ് ടീനുവിനെയും കേക്ക് നിർമ്മാണത്തിലേക്ക് വഴി തിരിച്ചുവിട്ടത്. യൂട്യൂബിലും മറ്റ് ഓൺലൈനിലും കണ്ടാണ് ടീനു കേക്ക് ഉണ്ടാക്കുന്നത് പഠിച്ചെടുത്തത്. ഇന്ന് തിരക്കേറിയ ഒരു ഹോം മേക്കർ കൂടിയാണ് ടീനു ഷിജിൻ.  ഇപ്പോഴിതാ മലയാള സിനിമയിലെ മിന്നും താരങ്ങളിൽ ഒരാളായ ഹണി റോസിന്റെ പിറന്നാളിന് സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ കേക്ക് നൽകിയ സന്തോഷത്തിലാണ്.

ഒറിജിനൽ റോസാപ്പൂക്കൾ ആണെന്ന് കരുതി

ഹണി റോസിന്റെ പിറന്നാളിന് സമ്മാനമായിട്ടാണ് ടീനു ഷിജിൻ കേക്ക് ഉണ്ടാക്കിയത്. താരത്തിന് താൻ ഉണ്ടാക്കിയ കേക്ക് കൊണ്ട് നൽകിയപ്പോഴും ആ കേക്ക് തന്നെ ഹണി റോസ് മുറിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ലായെന്ന് ടീനു ഷിജിൻ. എന്നാൽ ഹണിറോസ് ആ കേക്ക് മുറിച്ചു കഴിക്കുകയും അത് നന്നായിരുന്നു എന്നു പറഞ്ഞ് ടീനുവിന് മെസ്സേജ് അയക്കുകയും ചെയ്തു.  ടീനുവിനെ സംബന്ധിച്ച് ജീവിതത്തിൽ ലഭിച്ച വലിയ നേട്ടത്തിൽ ഒന്നായിരുന്നു. 

honey-rose-bday

ഡിമാൻഡ് തീം കേക്കുകൾക്ക്

കേക്കുകളിൽ തന്നെ തീം കേക്കുകൾക്കാണ് ഡിമാൻഡ് കൂടുതൽ. ടീനു ഹണി റോസിന് നൽകിയതും അതുപോലെ ഒരു തീം കേക്ക് ആയിരുന്നു. ഹണി റോസിന്റെ പേരിലുള്ള റോസാണ് കേക്ക് നിർമിക്കാൻ ടീനു തിരഞ്ഞെടുത്ത തീം. ഹണി റോസ് ഒരു പ്രകൃതി സ്നേഹി കൂടിയായതിനാൽ അതുകൂടി കേക്കിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. സാധാരണഗതിയിൽ ഇതുപോലെ കേക്ക് നിർമിക്കുമ്പോൾ ഫിനിഷിങ് കിട്ടുന്നതിന് ഫോണ്ടെൻ്റ് ഉപയോഗിക്കാറുണ്ട്. മിക്കവാറും കേക്ക് നിർമിക്കുന്ന എല്ലാവരും തന്നെ ഇത് ഉപയോഗിക്കുന്നവരുമാണ്. എന്നാൽ ഒരിക്കലും അത്തരം ആർട്ടിഫിഷ്യലായിട്ടുള്ള ഒന്നും തന്നെ തന്റെ കേക്കിൽ ഉൾപ്പെടുത്താറില്ല. പരമാവധി നാച്ചുറലായ ചേരുവകളാണ് ഉപയോഗിച്ചുവരുന്നത്. ഹണിക്ക് നൽകിയ കേക്കിലെ റോസാപ്പൂക്കളും ഇലകളും വരെ കൈകൾ കൊണ്ട് നിർമിച്ചതാണ്. 

കേക്ക് തയാറാക്കിയത് ഇങ്ങനെ

ഈ കേക്ക് ഒരു വെൽവെറ്റ് വാനില ബട്ടർ കേക്ക് അടിസ്ഥാനമാക്കിയാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്പഞ്ചിൽ വാനില സോസും പിന്നെ ഫ്ലേവറുകൾ എല്ലാം ഒഴിവാക്കി ഒറിജിനൽ ഫ്രൂട്ട്സുകളും ചേർക്കാനും ശ്രമിച്ചിട്ടുണ്ട്. കേക്കിന്റെറെ ടെക്സ്ചറിൽ  ഒരു വ്യത്യസ്തത കൊണ്ടുവരുന്നതിനായി പിസ്തയുടെ ക്രഞ്ചും ചേർത്തു. ഒരു പൂപ്പാത്രത്തിൽ റോസാപ്പൂക്കൾ നിർത്തിയിരിക്കുന്നത് പോലെയുള്ള തീമിലാണ് കേക്ക് നിർമിച്ചിരിക്കുന്നത്. 

English Summary:

Honey Rose Birthday Cake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com