പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ ഇതാ പുത്തൻ ട്രിക്ക്; പരീക്ഷിക്കൂ
Mail This Article
അടുക്കളയിലെ ജോലി ഭാരം കുറയ്ക്കാനും ഭക്ഷണം പാഴാക്കാതിരിക്കാനും സഹായിക്കുന്ന ചില പൊടിക്കൈകൾ.
പച്ചക്കറികൾ ഫ്രിജിൽ സൂക്ഷിക്കുമ്പോൾ ഈർപ്പവിമുക്‌തമായിരിക്കണം. പച്ച റൊട്ടി വാങ്ങുന്നത് ആവശ്യത്തിലധികമായാൽ വെറുതെ വലിച്ചെറിയുന്നതായാണു കാണാറ്. വാങ്ങുന്ന ദിവസം തന്നെ കുറച്ചെണ്ണമെടുത്ത് വെറും തവയിൽ വച്ച് മൊരിച്ചെടുത്ത് പൊടിച്ചുവച്ചാൽ കട്‌ലറ്റ് തയാറാക്കുവാൻ ഉപയോഗിക്കാം. റൊട്ടിപ്പൊടിക്കൊപ്പം ചുരണ്ടിയ തേങ്ങയും അൽപം പഞ്ചസാരയും ചേർത്താൽ സ്വാദിഷ്‌ടമായ ഒരു നാലുമണി പലഹാരം തയാറാക്കുകയും ചെയ്യാം.
പാവയ്‌ക്കയുടെ കയ്പ്പ് മാറ്റാം
പാവയ്‌ക്ക ഉപയോഗിച്ചുള്ള കറികൾ തയാറാക്കുമ്പോൾ കയ്‌പ് കുറയ്‌ക്കാനായി ഒപ്പം ബീറ്റ്‌റൂട്ടോ ഉള്ളിയോ ചേർത്താൽ മതി. ഇപ്രകാരം മെഴുക്കുപുരട്ടിയും തോരനും ഒക്കെ ഉണ്ടാക്കാം. പാവയ്ക്കയുടെ പരുക്കൻ മേൽഭാഗമാണ് കയ്‌പിന്റെ പ്രധാന ഉറവിടം. ആ മേൽഭാഗം ഒരു കത്തി ഉപയോഗിച്ച് ചുരണ്ടി കളയാം. പാവയ്ക്കയുടെ കയ്പ് നല്ലതുപോലെ കുറഞ്ഞു കിട്ടും. ഒരു പീലർ ഉപയോഗിച്ച് ചുരണ്ടി കളയുകയാണെങ്കിൽ പാവയ്ക്കയുടെ പുറംഭാഗം കാഴ്ചയിൽ ഒരുപോലെയായി കിട്ടും. പാവയ്ക്ക പൊതുവെ തേങ്ങ വറുത്തരച്ച് തീയൽ വെയ്ക്കുകയാണ് നമ്മുടെ പതിവ്. അങ്ങനെ ചെയ്യുമ്പോൾ കയ്പ് കൂടുതലാണെങ്കിൽ കുറച്ചു ശർക്കര ചേർത്താൽ മതിയാകും. പാവയ്ക്കയുടെ കയ്‌പിനെ നല്ലതുപോലെ പ്രതിരോധിക്കും ശർക്കരയുടെ മധുരം. പാവയ്ക്ക വറുത്തും കടലമാവിൽ മുക്കി പൊരിച്ചുമൊക്കെ ഉപയോഗിക്കാറുണ്ട്.
എണ്ണയിൽ നല്ലതു പോലെ വറുത്തെടുത്താൽ പാവയ്ക്കയുടെ കയ്പ് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ കുറേശ്ശെ എണ്ണയിലിട്ട് നല്ലതുപോലെ വറുത്തെടുക്കണം. പാവയ്ക്ക തോരനോ മെഴുക്ക് പുരട്ടിയോ എന്ത് തയാറാക്കുമ്പോഴും അതിനകത്തുള്ള കുരുക്കൾ പൂർണമായും നീക്കം ചെയ്യണം. നല്ലതു പോലെ മൂത്ത കുരുക്കളാണെങ്കിൽ മുളപ്പിച്ചു പാവൽ തൈകൾ ഉൽപാദിപ്പിക്കാം. പാവയ്ക്കയിൽ ഉപ്പ് പുരട്ടി വെയ്ക്കുന്നത് കയ്പ് കുറയ്ക്കാൻ സഹായിക്കും. ഉള്ളിലെ കുരുക്കളും പുറത്തെ പരുക്കൻ പ്രതലവും കളഞ്ഞതിനു ശേഷം ഉപ്പ് പുരട്ടി നല്ലതു പോലെ തിരുമ്മി വെയ്ക്കണം. മുപ്പതു മിനിറ്റ് ഇത് മാറ്റിവെച്ചതിനു ശേഷം ഉപ്പ് കഴുകി കളയാം. ജലാംശം പൂർണമായും മാറിക്കഴിയുമ്പോൾ എന്ത് കറിയാണോ തയാറാക്കുന്നത് അതിനുള്ള രീതിയിൽ അരിഞ്ഞെടുക്കാം.
ചെറു സമചതുരക്കഷണങ്ങളാക്കി എണ്ണയിൽ വറുത്ത് കോരിയാൽ സൂപ്പിൽ ചേർക്കാനുള്ള ക്രോട്ടൺസ് റെഡി. തണുപ്പുകാലത്ത് ചെറു ചൂടോടെയുള്ള സൂപ്പ് ഊതിയൂതി കുടിക്കുന്നത് രസാവഹം തന്നെ. എന്നാൽ ഓരോ ദിവസവും ഇതുണ്ടാക്കുന്നത് അത്ര രസമല്ല. ആഴ്‌ചയിൽ ഒരു ദിവസം സൂപ്പ് ഉണ്ടാക്കി ആറിയതിനു ശേഷം ഐസ് ട്രേയിലൊഴിച്ച് ഫ്രീസറിൽ വച്ച് തണുപ്പിക്കുക. ഇനി ആവശ്യാനുസരണം ഓരോ കട്ടയായി എടുത്ത് വെള്ളം ചേർത്ത് ചൂടാക്കി കുടിക്കുക. ഉള്ളി കഴുകിയതിനു ശേഷം തൊലി കളഞ്ഞാൽ കരയേണ്ടിവരില്ല. ചപ്പാത്തിമാവ് തയാറാക്കുമ്പോൾ സോയാഫ്ലോറും കടലമാവും ഗോതമ്പുമാവും 1:1:4 എന്ന അനുപാതത്തിൽ എടുത്ത് കുഴച്ച് ചപ്പാത്തി ഉണ്ടാക്കുക. മയവും സ്വാദും മെച്ചപ്പെടുത്താം