ADVERTISEMENT

പാചകം എളുപ്പമാക്കാനും തയാറാക്കുന്ന വിഭവങ്ങൾ കൂടുതൽ രുചികരമാക്കുവാനും ഒരുപാട് നുറുങ്ങുകളുണ്ട്. അവയിൽ ചിലത് അറിഞ്ഞിരുന്നാൽ നിങ്ങളുടെ അടുക്കള ജോലി എളുപ്പത്തിലാക്കാം. 

കുങ്കുമപ്പൂവ് അല്പം ചൂട് പാലിൽ കലക്കി ബിരിയാണിയിൽ തളിച്ചാൽ സ്വാദ് മെച്ചപ്പെടും. ബിരിയാണി പാകം ചെയ്യുന്നതിന് നെയ്യാണ് കൂടുതൽ നല്ലത്. ബിരിയാണിക്കുപയോഗിക്കുന്ന ഇറച്ചി പാകം ചെയ്യുന്നതിന് നാലഞ്ച് മണിക്കൂർ മുമ്പ് തൈര്, ഇഞ്ചി, വെളുത്തുള്ളി ഇവ അരച്ചതു കൂട്ടി യോജിപ്പിച്ച് പുരട്ടി വച്ചാൽ പെട്ടെന്നു വെന്തു കിട്ടും.

ഫ്രൈഡ് റൈസിൽ ചേർക്കുന്ന ഇറച്ചി, ചെമ്മീൻ മുതലായവ കുറച്ച് ചെറു നാരങ്ങാ നീരോ സോയാസോസോ പുരട്ടി കുറച്ച് സമയം വയ്ക്കുന്നത് എളുപ്പം വേവാൻ സഹായിക്കും.

നെയ്ച്ചോറ് ഉണ്ടാക്കുമ്പോൾ ചോറ് കുഴയാതെയിരിക്കാൻ അരി അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത് വച്ചതിന് ശേഷം പാകം ചെയ്താൽ മതി. ബിരിയാണി അലങ്കരിക്കാൻ ഉപയോഗിക്കുന്ന മുട്ടയിൽ അല്പം അരപ്പ് എണ്ണയിൽ വഴറ്റി പുരട്ടിയാൽ കൂടുതൽ സ്വാദുണ്ടായിരിക്കും.

അരി വേവിക്കുന്നതിന് മുമ്പ് ചെറുതായി ഒന്ന് ചൂടാക്കിയശേഷം പാകം ചെയ്താൽ തൈര് സാദം കൂടുതൽ പുളിക്കുകയില്ല. പുലാവ് ഉണ്ടാക്കുമ്പോൾ ചോറ് ഒട്ടിപ്പിടിക്കാതിരിക്കാൻ അരി വേവിക്കുന്ന സമയത്ത് ഒരു സ്പൂൺ വെണ്ണ ചേർക്കുക.

ചോറു കൂടുതൽ വെന്തുപോയാൽ വാർക്കുമ്പോൾ പാത്രത്തിന്റെയും അടപ്പിന്റെയും ഇടയിൽ ഒരു ചെറിയ ടവ്വൽ വയ്ക്കുക. അധികമുള്ള വെള്ളം ടവ്വൽ വലിച്ചെടുത്തുകൊള്ളും. അല്പം ഉപ്പുനീരു ചേർത്ത് അരി വാർത്താൽ ചോറിനു നല്ല ഉറപ്പുകിട്ടും. ബിരിയാണി അരിക്കു നിറം കുറവാണെന്നു കണ്ടാൽ ചോറു വെന്തു വാർക്കുന്ന സമയത്ത് ഒരു മുറി ചെറുനാരങ്ങാ നീര് പിഴിഞ്ഞ് ചേർക്കുക. 

ഫ്രൈഡ് റൈസിന്റെ സ്വാദുമെച്ചപ്പെടുത്താൻ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചു ചേർക്കുക. നെയ്ച്ചോറുണ്ടാക്കുമ്പോൾ ചോറു കുഴയാതിരിക്കാൻ അരി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തുവച്ചതിനുശേഷം പാകം ചെയ്താൽ മതി.

അരിയിൽ രണ്ടു റ്റീ സ്പൂൺ ഉപ്പു ചേർത്തു ചോറുണ്ടാക്കുക. ചോറിനു നല്ല വെണ്മ കാണുമെന്നു മാത്രമല്ല, പൊടിയുകയുമില്ല. ഒരു കൊല്ലം പഴക്കംചെന്ന ബസ്മതി അരിയാണ് ബിരിയാണിക്കു നല്ലത്. കീടങ്ങളുടെ ശല്യം ഒഴിവാക്കാൻ അരി എണ്ണ പുരട്ടി വയ്ക്കുക.

English Summary:

Easy Cooking Tips Flavorful Food

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com