ADVERTISEMENT

ഉത്തരം താങ്ങുന്ന പല്ലികൾ സാധാരണയായി ഉപദ്രവകാരികളല്ല. എന്നാല്‍ അടുക്കളയും ഭക്ഷണ സാധനങ്ങളുമെല്ലാം വൃത്തികേടാക്കാന്‍ ഇവയ്ക്ക് പറ്റും. പാതി തുറന്നു കിടക്കുന്ന പാത്രങ്ങളില്‍ തലയിടും, ഓര്‍ക്കാപ്പുറത്ത് കാഷ്ടിക്കും. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ വീടുകളില്‍ നിന്നും പല്ലികളെ തുരത്തേണ്ടത് പ്രധാനമാണ്. ഇവയെ കൊല്ലാതെ തന്നെ അടുക്കളയില്‍ നിന്നും ഓടിക്കാനുള്ള ചില മാര്‍ഗങ്ങള്‍ പരിചയപ്പെടാം. 

കുരുമുളക് സ്പ്രേ

കുരുമുളക് പൊടി വെള്ളത്തില്‍ കലര്‍ത്തി, പല്ലികളെ കാണുന്ന സ്ഥലത്തെല്ലാം തളിക്കുക. ഇത് പല്ലികളെ അകറ്റാന്‍ സഹായിക്കും.

വെളുത്തുള്ളി

കീടങ്ങളുടെ ആജന്മശത്രുവാണ് വെളുത്തുള്ളി. വെളുത്തുള്ളി അല്ലികള്‍ വീടിന്‍റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിക്കാം. അതല്ലെങ്കില്‍, വെളുത്തുള്ളി മിക്സിയില്‍ അടിച്ച് ലായനിയാക്കി ആ സ്പ്രേ തളിക്കാം.

നനവ് ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക

ഇരുണ്ടതും നനഞ്ഞതുമായ സ്ഥലങ്ങള്‍ പല്ലികള്‍ക്ക്‌ പ്രിയപ്പെട്ടതാണ്. സിങ്കിനടിയിലും ക്യാബിനറ്റുകള്‍ക്കുള്ളിലുമെല്ലാം ഇത്തരമിടങ്ങള്‍ ഉണ്ടാകും. അതിനാല്‍, അവ കഴിയുന്നത്ര വരണ്ടതും വൃത്തിയുള്ളതുമാണെന്ന് ഉറപ്പാക്കുക. ചോര്‍ച്ചകളും മറ്റും എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ ശ്രമിക്കുക.

നാഫ്തലിൻ ബോളുകൾ 

ക്ലോസറ്റുകൾ, കിച്ചൺ ഡ്രോയറുകൾ, അണ്ടർ-സിങ്ക് ക്യാബിനറ്റുകൾ, ഷെൽഫുകൾ എന്നിവയിൽ പാറ്റാഗുളിക അഥവാ നാഫ്തലിൻ ബോളുകൾ സൂക്ഷിക്കുന്നത് പല്ലികളെ അകറ്റാന്‍ സഹായിക്കും.

മുട്ടത്തോട്

മുട്ടത്തോടുകള്‍ ആണ് പല്ലികളെ അകറ്റാന്‍ മറ്റൊരു വഴി. ഉപയോഗം കഴിഞ്ഞ ശേഷം മുട്ടത്തോടുകള്‍ നന്നായി കഴുകി ഉണക്കുക. ഇത് പല്ലികളെ കാണാന്‍ ഇടയുള്ള ഭാഗങ്ങളില്‍ സൂക്ഷിക്കുക. 

ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക

അടുക്കളയിലെ ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളാണ് പല്ലികളെയും പാറ്റകളെയും എലികളെയുമൊക്കെ ആകര്‍ഷിക്കുന്നത്. അതിനാല്‍ ബാക്കി വന്ന ഭക്ഷണവും എച്ചിലുകളുമെല്ലാം അടുക്കളയില്‍ നിന്നും അപ്പപ്പോള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

English Summary:

Keep Lizards out Kitchen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com