ADVERTISEMENT

പ്രശസ്ത ബോളിവുഡ് നടിയും ഗായികയുമെല്ലാമായ പരിനീതി ചോപ്ര നല്ലൊരു ഭക്ഷണപ്രിയ കൂടിയാണ്. അഭിനയം കൊണ്ടും സംഗീതം കൊണ്ടും ആരാധകരെ ത്രസിപ്പിക്കുന്ന പരിണിതി സോഷ്യൽ മീഡിയ പേജുകളിൽ അധികവും ഭക്ഷണത്തോടുള്ള പ്രിയമാണ് പങ്കുവയ്ക്കുന്നത്. ഇഷ്ടവിഭവങ്ങളുടെ ചിത്രങ്ങളും വിഡിയോയും പങ്കുവയ്ക്കാറുണ്ട്.

നീണ്ട യുകെ പര്യടനത്തിനുശേഷം തിരികെ നാട്ടിലെത്തിയ പരിണിതി ആദ്യം ഇൻസ്റ്റഗ്രാമിൽ താൻ ഏറ്റവും മിസ്സ് ചെയ്ത കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പോസ്റ്റ് ഇടുകയായിരുന്നു. വീട് , മഴ എന്ന അടിക്കുറിപ്പോടെ നടി പങ്കുവച്ച ചിത്രങ്ങൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. 

എന്നാൽ ആ ചിത്രങ്ങളേക്കാൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് താരം ഉണ്ടാക്കിയ 3 ചേരുവ മാത്രമുള്ള ബ്രൗണി ആയിരുന്നു. വീട്ടിൽ തിരിച്ചെത്തിയ താൻ ആദ്യം ഉണ്ടാക്കി നോക്കിയത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ ബ്രൗണി ആണെന്നാണ് പരിണിതി പറയുന്നത്. താരത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി അനുസരിച്ച് വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ച് ഒരു ഫ്ലഫി ബാച്ച് ബ്രൗണിയാണ് അവർ തയാറാക്കിയിരിക്കുന്നത്. 

വാഴപ്പഴം,  പീനട്ട് ബട്ടർ , കൊക്കോ എന്നിവ മാത്രം മതി. “ബേക്ക്” എന്ന അടിക്കുറിപ്പോടെയാണ് പങ്കുവച്ചിരിക്കുന്നത്. സാധാരണ ചോക്കോ ബ്രൗണി ഡയറ്റ് ചെയ്യുന്നവർക്കും ഫിറ്റ്നസ് കാര്യങ്ങൾ ശ്രദ്ധിക്കുന്നവർക്കും കഴിക്കാൻ കുറച്ച് ബുദ്ധിമുട്ടുള്ള ഒരു വിഭവമാണ്. എന്നാൽ ഈ മൂന്ന് ചേരുവ നിറഞ്ഞ ബ്രൗണി ആർക്കും കഴിക്കാവുന്നതാണെന്നും പരിണിതി പറയുന്നു. 

ബട്ടർ അല്ലെങ്കിൽ പാലിന് പകരം പീനട്ട് ബട്ടർ ഉപയോഗിച്ചിരിക്കുന്നത് കൊണ്ടുതന്നെ ഫിറ്റ്നസിനെ യാതൊരുവിധത്തിലും ഇത് ബാധിക്കില്ല എന്നാണ് താരത്തിന്റെ അഭിപ്രായം. പഴം ഉപയോഗിച്ചിരിക്കുന്നത് മധുരം വേറെ ചേർക്കേണ്ട എന്നതുകൊണ്ടും കൂടിയാണ്. ഏതായാലും പരിനീതി ചോപ്ര കണ്ടുപിടിച്ച ഈ ബ്രൗണിക്ക് ആരാധകർ ഏറെയാണ്. ചിലർ പരീനിതിയുടെ റെസിപ്പിയോടൊപ്പം വാൽനട്ട് , ബദാം എന്നിവ കൂടി ചേർത്ത് കുറച്ചുകൂടി പരിഷ്കരിച്ചാണ് ബ്രൗണി ഉണ്ടാക്കാൻ ശ്രമിച്ചതെന്ന് കമന്റും ചെയ്തിട്ടുണ്ട്. 

English Summary:

Parineeti Chopra 3 Ingredient Brownie Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com